ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/അക്ഷരവൃക്ഷം/മരം വെട്ടുക്കാരന്റെ ദയ
മരം വെട്ടുക്കാരന്റെ ദയ
ഒരിടത്ത് ഒരു മരംവെട്ടുകാരൻ ഉണ്ടായിരുന്നു. അയാൾ വളരെ ദയാലുവും ദരിദ്രനും ആയിരുന്നു.അന്നന്ന് വെട്ടുന്ന വിറക് വിറ്റാണ് അയാളുടെ കുടുംബം കഴിയുന്നത്.അയാൾ വിറക് വെട്ടാനായി കാട്ടിലെത്തി. 'വിറക് വിറ്റിട്ട് വേണം വീട്ടിലേക്കുളള സാധനങ്ങൾ വാങ്ങാൻ ' അയാൾ വിചാരിച്ചു . മരംവെട്ടുകാരൻ മഴുവുമായി ഒരു മരച്ചുവട്ടിലെത്തി. അയാൾ മരത്തിന്റെ ചില്ലകൾ വെട്ടാൻ ഒരുങ്ങി. പെട്ടെന്ന് ആ മരം കരഞ്ഞുകൊണ്ട് പറഞ്ഞു: " എന്നെ വെട്ടരുതേ, ഞാൻ പകുതി മാത്രമേ വളർന്നിട്ടുള്ളൂ കുറച്ചു കൂടി വളരാൻ എന്നെ അനുവദിക്കണേ". അതുകേട്ട് ദയ തോന്നിയ മരംവെട്ടുകാരൻ അടുത്ത മരച്ചുവട്ടിലേക്ക് പോയി. മഴുവുമായി വരുന്ന മരംവെട്ടുക്കാരനെ കണ്ടതും ആ മരവും കരയാൻ തുടങ്ങി. " അയ്യോ, എന്റെ ചില്ലകളിലെ പഴങ്ങൾ തിന്നാണ് ഇവിടുത്തെ കിളികൾ കഴിയുന്നത്. എന്നെ വെട്ടിക്കളഞ്ഞാൽ അവർ പട്ടിണിയാകും!" അതുകേട്ട് മരംവെട്ടുകാരൻ അടുത്ത മരച്ചുവട്ടിലേക്ക് പോയി. മരംവെട്ടുകാരനെ കണ്ട് ആ മരവും കരഞ്ഞുകൊണ്ട് പറഞ്ഞു: " എന്റെ കുഞ്ഞുങ്ങൾ തീരെ ചെറുതാണ്. അവ വളർന്നു വരുന്നതുവരെ എന്നെ വെട്ടരുതേ !" ദയാലുവായ മരംവെട്ടുക്കാരൻ ആ മരവും വെട്ടിയില്ല. മരംവെട്ടുക്കാരൻ ഒരു കുന്നിൻ ചെരുവിൽ പോയി വിഷമിച്ചിരുന്നു. തന്റെ മക്കളുടെ വിശന്നു തളർന്ന മുഖം മനസ്സിൽ തെളിഞ്ഞു വന്നു . 'ഒരു മരവും വെട്ടാൻ പറ്റുന്നില്ല. വിറകില്ലാതെ വീട്ടിലേക്ക് ചെന്നാൽ തന്റെ ഭാര്യ വഴക്കുണ്ടാക്കുകയും ചെയ്യും. എന്തു ചെയ്യും ? അയാൾ ആലോചിച്ചു.
അപ്പോൾ ഒരു വൃദ്ധൻ അവിടേക്ക് വന്നു. "മരങ്ങളുടെ വിഷമം കേട്ട് മനസ്സലിഞ്ഞ നീയൊരു ദയാലു തന്നെ! ദാ, ഈ സ്വർണവടി നിനക്കിരിക്കട്ടെ. ഇത് ആകാശത്ത് ചുഴറ്റി എന്ത് ആവശ്യപ്പെട്ടാലും അത് നടന്നിരിക്കും," തിരികെ വീട്ടിലെത്തിയ മരംവെട്ടുക്കാരന്റെ കയ്യിൽ വിറക് കാണാത്തത് കണ്ട് ഭാര്യ ദേഷ്യത്തോടെ ചോദിച്ചു "ഹും! വിറകില്ലാതെ വെറും കൈയോടെയാണോ വന്നിരിക്കുന്നത്? "
'ഭാര്യയുടെ ദേഷ്യം ഇല്ലാതാക്കിയിട്ട് തന്നെ വേറെ കാര്യം', മരംവെട്ടുകാരൻ സ്വർണവടി എടുത്ത് വീശി. പെട്ടെന്ന് ഭാര്യയുടെ ദേഷ്യമെല്ലാം മാറി!
മരംവെട്ടുകാരൻ സ്വർണവടി കൊണ്ട് നല്ലൊരു വീടുണ്ടാക്കി. എന്നിട്ട് ഭാര്യയേയും മക്കളേയും കൂട്ടി സന്തോഷത്തോടെ കഴിഞ്ഞു .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ