ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 25 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GRACEY MEMORIAL HIGH SCHOOLPARATHODU (സംവാദം | സംഭാവനകൾ) (പുതിയ താള്‍: മൊഴി ജി എം എച്ച് എസ്സ് ലക്കം 1 ജനുവരി മലനാടിന്റെ വിരിമാറില…)

മൊഴി

  ജി എം എച്ച് എസ്സ്
   ലക്കം 1   ജനുവരി


മലനാടിന്റെ വിരിമാറില്‍ തലയുയര്‍ത്തി നില്ക്കുന്ന ഗ്രേസി സ്ക്കൂളിന് ഇന്ന് വിജയഗാഥകളെ പാടുവാനുള്ളൂ.കായികരംഗത്തും കലാരംഗത്തും വിദ്യാഭാസരംഗത്തും ഓരോനിമിഷവും സ്ക്കൂള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ സര്‍ഗവാസനകള്‍ പോഷിപ്പിക്കുന്നതിന് മൊഴി സഹായകമാകും എന്ന് ഉറപ്പുണ്ട്. പാറത്തോടിന്റെ ജിഹ്വയായി മാറുവാന്‍ മൊഴി നിങ്ങളുടെ മുന്പില്‍ സമര്‍പ്പിക്കുന്നു.

എല്ലാം ഒറ്റക്കുടക്കീഴില്‍

കാ‍‍ഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത്പുതുതായി സ്ഥാപിച്ച സിവില്‍സ്റ്റേഷന്റെ ഉദ്ഘാടനം ബഹു:മുഖ്യ മന്ത്രി ശ്രീ വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു.സിവില്‍സ്റ്റേഷന്‍ കാഞ്ഞിരപ്പള്ളിക്കു നല്‍കിയ എം എല്‍ എ അഡ്വ:അല്‍ഫോന്‍സ് കണ്ണന്താനത്തെ യോഗം അഭിനന്ദിച്ച.

തേനും പാലും ഒഴുകുന്ന മലനാട് പാറത്തോട്:കാഞ്ഞിരപ്പള്ളി താലൂക്കില്‍നിന്ന് അല്പം കിഴക്കോട്ട് മാറിസ്ഥിതിചെയ്യുന്നപാറത്തോട് ഗ്രാമപഞ്ചായത്തിലെ മലനാട് വളരെ പ്രഖ്യാതമാണ്.മലനാട്ടില്‍ പാല്ല്പന്നങ്ങള്‍ക്കു പുറമെ സോപ്പ്,കൈത്തറി,കയറുല്പന്നങ്ങള്‍,തടിയുല്പന്നങ്ങള്‍, തേനീച്ചവളര്‍ത്തല്‍ ഇവയ്ക്ക് പരിശീലനം നല്കുന്നു.

അക്കാമ്മ ചെറിയാന്‍ നാടിന്റെ യശസ്തംഭം പാറത്തോട്:സ്വാതന്ത്ര്യസമരത്തില്‍ തന്റെ സാന്നിദ്ധ്യം വിളിച്ചറിയിച്ച അക്കാമ്മ ചെറിയാന്റെ ജന്മശതാബ്ദി ഉദ്ഘാടനം ജന്മഗൃഹത്തില്‍ നടന്നു.സാംസക്കാരികമന്ത്രി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ നിരവധി സാംസ്ക്കാരിക നായകന്മാര്‍,രാഷ്ട്രീയപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഭിനന്ദിച്ചു പാറത്തോട്:ജില്ലാകായികമേളയില്‍ പങ്കെടുത്ത് വിജയിച്ചവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു.സ്ക്കൂള്‍ മാനേജര്‍,പഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.