എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണ വരുത്തിയ വിന

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വരുത്തിയ വിന


അപ്രതീക്ഷിതമായിട്ടാണ് കൊറോണ എന്ന മഹാമാരി നമ്മെ പിടികൂടിയത്. ആദ്യമായി ഈ രോഗം പൊട്ടി പുറപ്പെട്ടതു ചൈനയിലാണ്. പിന്നീട് അമേരിക്ക, ഇറ്റലി, ആസ്ടേലിയ, എന്നു വേണ്ട ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇത് വ്യാപിച്ചു. താമസിയാതെ നമ്മുടെ ഇന്ത്യയിലും എത്തി. നമ്മുടെ കൊച്ചു കേരളത്തിലും .ഈ മഹാമാരിയെ തടയാൻ കേന്ദ സംസ്ഥാന ഗവൺമെന്റുകൾ ഊർജ്ജിതമായി ശ്രമിച്ചു.സാമൂഹ്യ വ്യാപനം തടയാൻ വേണ്ടി ഗവൺമെന്റ് ലോക് ഡൗൺ പ്രഖ്യാപിച്ചു. എന്റെ ജീവിതത്തിൽ ആദ്യമാണ് ഈ ലോക് ഡൗൺ ദിനങ്ങൾ .ആദ്യമൊക്കെ ചെറി യൊരു ഇഷ്ടം തോന്നിയിരുന്നു. പരീക്ഷ മാറ്റി വെച്ചല്ലോ, പഠിക്കേണ്ടല്ലോ, സ്കൂളിൽ പോകേണ്ടല്ലോ, എന്നൊക്കെ ഓർത്തു. പക്ഷെ ഇപ്പോൾ മടുത്തു. എല്ലാ ദിവസവും ഞായറാഴ്ച പോലെ തോന്നുന്നു. പുറത്തിറങ്ങാനോ കൂട്ടുകാരുമായി കളിക്കുവാനോ പറ്റുന്നില്ല. കൂട്ടിലടച്ച തത്തയേപ്പോലെ വീട്ടിൽ ഇരിപ്പാണ്. ഇത് ഞങ്ങൾ കുട്ടികളുടെ സങ്കടം. പക്ഷെ മറുവശം നോക്കിയാൽ ഇതു തന്നെയാണ് ശരി. പുറത്തിറങ്ങിയാൽ രോഗം പടരാനുള്ള സാധ്യതയുണ്ട്. ഈ രോഗത്തിനാണെങ്കിൽ മരുന്നും ഇല്ല .തലവേദന , പനി ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ, എല്ലാവരോടും ഒരു മീറ്റർ അകലം പാലിക്കുക. കൂട്ടം കൂടാതിരിക്കുക, അഥവ പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കുക. എല്ലാവരും ജാഗ്രത പാലിക്കുക. നമുക്ക് ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ തുരത്താം

മുഹമ്മദ് ഫയാസ് M
6 B എസ് ഡി പി വൈ ബി എച്ച് എസ് പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം