ചോതാവൂർ എച്ച് .എസ്. ചമ്പാട്/അക്ഷരവൃക്ഷം/മഹാമാരി

മഹാമാരി

ഓർക്കുക മനുഷ്യാ ,
ഈ യുദ്ധക്കളത്തിൽ
നിന്റെ എതിരാളി
ഒരു 'മഹാമാരിയാണ്. '
അവൻ,
ജീവൻ കരണ്ടുതിന്നാൻ
കച്ചകെട്ടിയിറങ്ങിയവൻ.
ഭയത്തിന്റെ
നിഴൽപ്പാടുകൾ കൊണ്ട്
ലോകത്തെ മുടിയവൻ.
ശുചിത്വം
നിനക്കു രക്ഷാകവചമാകട്ടെ.
കൊറോണയുടെ
ദുഷ്ടബാണങ്ങൾ
നിന്നിലേൽക്കാതിരിക്കട്ടെ.
ഓടിച്ചുവിടണം,
അവനെ.
അടച്ചുപൂട്ടാം,
വാതിലുകൾ.
ഇനിയൊരിക്കലുമവൻ
പടികയറിവരാത്തവിധം.
  

മഹാമാരി
9D ചോതാവൂർ എച്ച് എസ് എസ്, ചമ്പാട്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത