വേദനിപ്പിക്കുന്നൊരീ വേനലവധിയിൽ വേനൽ മഴയായി എന്റെ ഗുരുക്കന്മാർ ദൂരെയന്നാകിലും ഞങ്ങളിലുള്ളൊരു വാസനകളൊന്നായി ജ്വലിപ്പിച്ചീടുന്നിതാ വരയായും കഥയായും കവിതയായും കഴിവുകൾ അങ്ങനെ പലവിധമായി എവിടെയും എപ്പോഴും ഞങ്ങളെ നയിക്കുമീ ഗുരുഭൂതർക്കെന്റെ മംഗളങ്ങൾ