(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
മണ്ണിൽ ജനിച്ചു വീണപ്പോൾ മുതൽ
കണ്ടു ഞാനെൻ അമ്മതൻ മുഖം
അമ്പിളി മാമനെ കാണിച്ചുതന്നിട്ട്
മാമു തരുന്നതെൻറെയമ്മ മാത്രം
കണ്ടില്ല ഞാനീ മനസ്സിന്
തുല്യതയുള്ളോരു പൂമനസ്സ്
ഇല്ലാ എനിക്കിനി ചൊല്ലിടാനില്ല
അമ്മതൻ സ്നേഹം മാത്രം
വറ്റാത്ത സ്നേഹത്തിനുറവിടമായൊരു
അമ്മയെ ഞാനറിഞ്ഞതില്ല.
നിലാവിൻ വെളിച്ചത്തിൽ തേങ്ങി
ക്കരഞ്ഞോരമ്മയെ
ഞാനറിഞ്ഞതില്ല.
എന്നിടുമെന്തേ അണയുന്നതെന്നരികിൽ
പുഞ്ചിരിപ്പാലുമായ് എന്നമ്മ..
ഫാത്തിമ സന
VII A ബി.ടി.എം.യു.പി.സ്കൂൾ എടപ്പാൾ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത