19:48, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കൊരു തുറന്ന കത്ത് <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്ക്,
കുറച്ചു മാസങ്ങളായി നിന്റെ പേര് ഞാൻ കേൾക്കുന്നത് .മാർച്ച് പത്താം തീയതി ഞങ്ങളുടെ ക്ലാസ്സ് ടീച്ചറാണ് നിന്നെ എനിക്ക് പരിചയപ്പെടുത്തി തന്നത്. നീ കാരണം ഞങ്ങളുടെ പരീക്ഷ യെല്ലാം മാറ്റി വച്ചു. സ്കൂൾ അടച്ചു അന്നുമുതൽ എനിക്ക് നിന്നെ വെറുപ്പായി .നീ ഒരു ഒരു മരണദൂതൻ ആണ് എന്ന് ഞാൻ മനസ്സിലാക്കി. ലോകത്ത് ആകെ എത്ര പേരെയാണ് നീ കൊന്നത്. ഇത്രയും പേരുടെ ജീവനെടുത്തപ്പോൾ നിനക്ക് എന്ത് കിട്ടി. നിനക്ക് അധികകാലം ഇവിടെ നിൽക്കാൻ ആവില്ല.ഞങ്ങൾ ഒറ്റക്കെട്ടായി നിന്നെ തുരത്തും ഇത് കേരളമാണ്.