ഭീതി പരക്കുന്നു ഭയാനകമാകുന്നു വീണ്ടുമൊരു മഹാമാരി ഭീകരനാകുന്ന വിനാശകാരൻ കൊറോണയെന്ന നാശകാരി താണ്ഡവനടനം തുടരുന്നവേളയിൽ ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ പ്രാണനായ് കേഴും മർത്യകുലം മനുഷ്യരെല്ലാരും ഒന്നൊന്ന് ഓർമ്മിപ്പാൻ വന്നൊരു സൂചകമോ അതോ മർത്യരെ തുടച്ചുനീക്കും മഹാമാരിയോ...............