സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/സൗഹൃദം
സൗഹൃദം
ഒരിടത്ത് ഒരു കുരുവി ഉണ്ടായിരുന്നു. അത് ഒറ്റക്ക് ഒരു ആൽമരത്തിൽ കൂടുകെട്ടി താമസിക്കുകയായിരുന്നു. ഒരിക്കൽ അതിനു വളരെ ഏകാന്തത അനുഭവപെട്ടു. തനിക്ക് കുറച്ചു ചങ്ങാതിമാർ വേണമെന്ന് മോഹം തോന്നി. അപ്പോൾ തന്നെ അവൻ ചങ്ങാതിമാരെ തേടി യാത്രയായി. അധികം വൈകാതെ അവന് കുറച്ചു ചങ്ങാതിമാരെ കിട്ടി. കളിയും ചിരിയും വിനോദങ്ങളും ആയി അവർ കൂട്ടുകൂടി അങ്ങനെ താമസിക്കുകയായിരുന്നു. അപ്പോഴാണ് കുരുവിക്ക് ഒരു സംശയം. ഞാനല്ലേ ഇവരെയെല്ലാം ഒരുമിച്ചു കൂട്ടിയത്. എന്നിട്ട് ഇപ്പോൾ എന്നേക്കാൾ കൂടുതൽ സ്ഥാനം മറ്റുചിലർക്ക് ആയോ. അവരെല്ലാം എന്നെ പിൻതള്ളുകയാണോ. എന്നെ ആരും ഇനി ശ്രദ്ധിക്കാതെ വരുമോ. എനിക്ക് ഇവിടെ ഒരു സ്ഥാനവും ഇല്ലാതെയാകുമോ. അവൻ ആകെ വിഷമത്തിലായി. ദേഷ്യംകൊണ്ട് അവൻ മറ്റുള്ളവരെ കൊത്തി ഓടിക്കാൻ നോക്കി. മറ്റുള്ളവരുടെ കഴിവുകൾ അവന് അരോചകമായി. അവന്റെ ഉപദ്രവം സഹിക്കാതെ കിളികൾ അകന്നുമാറി. എന്നാലും അവർ കൂട്ടംവിട്ട് പോകാൻ തയ്യാറായില്ല പെട്ടെന്നൊരു ദിവസം അവൻ ആരോടും മിണ്ടാതെ പറന്നുപോയി. കുരുവികൂട്ടം അവനെ തടഞ്ഞെങ്കിലും അവൻ കൂട്ടാക്കിയില്ല. പിന്നീട് കുരുവികൾ അവനെ ഒരുതരത്തിൽ സമാധാനിപ്പിച്ചു വീണ്ടും കൂട്ടികൊണ്ട് വന്നു പിന്നീട് കുറച്ചു ദിവസത്തേക്ക് അവരുടെ കലപിലയൊന്നും കേൾക്കാൻ പറ്റിയില്ല. ഒരു ദിവസം വീണ്ടും അവരുടെ കള കളാരവം അവിടെ മുഴങ്ങി തുടങ്ങി. കുരുവി അപ്പോഴും അവരുടെ കൂടെ കൂടാൻ കൂട്ടാക്കിയില്ല. അവൻ മാറിയിരുന്നു. പലരും അവനെ വിളിച്ചെങ്കിലും അവൻ വരാൻ കൂട്ടാക്കിയില്ല. പിന്നീട് ആരും അവനെ വിളിക്കാതെയായി. പക്ഷെ അവൻ അവരുടെ ഇടയിൽ നേതാക്കൾ ഇല്ലാത്തതാണ് അവരുടെ സന്തോഷത്തിനു കാരണം എന്ന് അവന് മനസിലായി. അവൻ അവരിലൊരാളായി അവരോടൊപ്പം ചേരാൻ ആഗ്രഹം തോന്നി. അവൻ മടിച്ചു മടിച്ചു അവരുടെ ഇടയിലേക്ക് ചെന്നു. അവർ സന്തോഷത്തോടെ അവനെ സ്വീകരിച്ചു. കഴിഞ്ഞതിനെക്കുറിച്ച് അവരാരും ഓർക്കുന്നത് പോലും ഇല്ലെന്ന് അവൻ അത്ഭുതത്തോടെ ഓർത്തു. താനാണ് വലിയവൻ എന്ന ചിന്ത വന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്ന് അവന് മനസിലായി. സുഹൃത്തുകൾക്കിടയിൽ വലുപ്പചെറുപ്പം ഇല്ലെന്ന് അവന് മനസ്സിലായി. ഇനി ഒരിക്കലും താൻ ഇങ്ങനെ പെരുമാറില്ലെന്നു അവൻ തീരുമാനിച്ചു. ഗുണപാഠം : തുല്യതയുടെ പര്യായം ആണ് സുഹൃത്തുക്കൾ, അവിടെ വലിപ്പചെറുപ്പം എന്നൊന്നില്ല. കൂട്ടുകാരെ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ തുല്യരായി കാണുക.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ