16:32, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46069(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസും മനുഷ്യനും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്ര പ്രഹരശേഷിയോ ഒരു വൈറസിന് !!!
ഒരു അണു മാത്രം ഒരു ചേരിയിൽ
രാജ്യങ്ങളെല്ലാം മറു ചേരിയിൽ
വൈറസും മനുഷ്യനും തമ്മിൽ ഈ യുദ്ധം
ആര് ജയിക്കും?? ആരാണ് വിജയി ??
ആഗോളഗ്രാമം യാഥാർഥ്യമായി
രാഷ്ട്രങ്ങളെല്ലാം ഒരു കുടക്കീഴിൽ
തന്ത്രങ്ങൾ മെനയുന്നൂ അതിജീവനത്തിനായ്;
ശാരീരികകലം മനസികടുപ്പം
അണുനാശിനിയും കൈകൾ കഴുകലും
കൈയുറയും പിന്നെ മുഖാവരണവും
ഇങ്ങനെ ഓരോരോ തന്ത്രങ്ങൾ നെയ്യുന്നൂ ....
അണുബോംബും മിസൈലും ഒന്നുപോലും
സഹായിക്കില്ലെന്ന തിരിച്ചറിവിൽ
വൻകിട ശക്തികൾക്കടി പതറുന്നു
ദ്രുതഗതിയിൽ ശാസ്ത്രം ജയിക്കുന്ന നാളുകൾ
അതിവേഗമിങ്ങു വന്നെത്തിടാൻ മോഹിക്കാം.