ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം
'പുഴയുടെ തേങ്ങൽ....
കാണുന്നില്ലാരും കേൾക്കുന്നില്ലാരും പാവമീ പുഴയുടെ രോദനങ്ങൾ മലിനയാകുന്നി ഞാൻ ദിനംതോറും എന്നിൽ നിറഞ്ഞിടും മാലിന്യങ്ങളാൽ ......
ഹേ മർത്യാ നീ വലിച്ചെറിയു മോരോ വിഷ വസ്തുവും കൊന്നോടുക്കമെന്നിലെ ജീവത്തുടിപ്പുകൾ
ഞാനിന്നു ചാവുകടലോ കാളിന്ദിയോ ചൊല്ക നീ
നീ വലിച്ചെറിയും കുപ്പിയും പ്ലാസ്റ്റിക്കുമെല്ലാം അമ്പേ കൊന്നൊടുക്കി എന്നിലെ ഓരോ ജീവശ്വാസത്തെയും
ഓർക്കുന്നു ഞാനെൻ പഴയ കാലം കുഞ്ഞു പരൽ മീനുകളും തവളകളും ചെറു സസ്യവും കണ്ണാടിപോൽ തേഞ്ഞ എൻ ജലവും
പുഴയുടെ തേങ്ങൽ ആരറിയാൻ എന്നാത്മ ദുഃഖങ്ങൾ ആരറിയാൻ
ശ്രീലക്ഷ്മി 9A