14:52, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kpmsmhs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വേവലാതിയുടെ വർഷം..... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തണം തുരത്തണം
നമ്മളീ....... കൊറോണയേ...
മാസ്ക് കൊണ്ട് മുഖം മറച്ച്
അണുവിനെ അകറ്റിടാം ..
ശരീര ശ്രദ്ധ കൂട്ടണം
കൈകൾ വൃത്തിയാക്കണം
പുറത്തു പോയി വീട്ടിലെത്തി
ശുദ്ധമായി കേറിടാം
വൃദ്ധരും കുഞ്ഞുങ്ങളും
വീടടങ്ങി നിൽക്കണം
കൈ കഴുകി കൈതൊടാതെ
പകർച്ചയെ മുറിച്ചിടാം
ഒത്തു കുടൽ നിർത്തിടാം
ശുദ്ധരായി നിന്നിടാം
ഭരണകൂട നിയന്ത്രണങ്ങൾ
ഒക്കെയും പാലിച്ചിടാം
ഷോപ്പിങ്ങുകൾ നിർത്തിടാം
യാത്രകളും നിർത്തിടാം
കൂടെയുണ്ട്... കുട്ടിനെന്നും ...
കാവലായ് പൊലീസുകാർ
തുരത്തണം..... തുരത്തണം
നമ്മളീ.... കൊറോണയെ (2)..