14:06, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24030hsp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരുവിൻ വരുവിൻ ബാലികമാരെ
വനങ്ങളൊന്നായ് നട്ടു വളർത്താം
പതിയേ വന്നെൻ നെറുകിൽ തഴുകും
കാറ്റിൻ ചെവിയിൽ മൊഴിയാംപതിയെ
കാർ മേഘങ്ങളിൽ ഒളിഞ്ഞിരിക്കും
മഴ തൻ ഈണം കേൾക്കാം പതിയെ
പുഞ്ചിരി തൂകും നറുമലരുകൾ തൻ
മാസ്മര ഗന്ധം നുകരാം പതിയെ
സുന്ദരമാകും ഈ ലോകത്തെ
സുന്ദരമാക്കി സംരക്ഷിക്കാം