എത്ര നിസ്സാരമീ കുഞ്ഞുകീടം, കാണുവാൻ പോലും കഴിയുകില്ല ജാതിയുമില്ല മതവുമില്ല കൊറോണക്കെല്ലാരുമൊന്നുപോലെ. ഒച്ചയില്ല ബഹളങ്ങളി ല്ല എല്ലാരും വീട്ടിലടച്ചിരിപ്പൂ. വണ്ടികളില്ല തിരക്കുകളില്ല നിശബ്ദമായിതാ റോഡുകളും. ശുചിത്വവും അകലവും പാലിക്കണം നാം, എപ്പോഴും മാസ്ക് ധരിക്കേണം. പ്രതിരോധമേയുള്ളു പ്രതിവിധിയില്ല മറ്റു പോം വഴികളുമില്ല. നേഴ്സുമാർ, ഡോക്ടർമാർ, പോലീസുകാർ ചെയ്യുന്ന സേവനം നിസ്സാരമല്ല, നമ്മുടെ നാടിനെ കാക്കുന്നവരിവർ- ക്കാദരവർപ്പിച്ചിടേണം നമ്മൾ.