ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ഒരുമയോടെ നിൽക്കാം പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcgghssattingal (സംവാദം | സംഭാവനകൾ) (പുതിയ ലേഖനം)
" ഒരുമയോടെ നിൽക്കാം പ്രതിരോധിക്കാം "

നമ്മുടെ കൊച്ചു കേരളം അടുത്തിടെയായി പല ദുരന്തങ്ങളും നേരിട്ടു. രണ്ട് പ്രളയങ്ങൾ, നിപ്പ എന്നിവയാണ് കഴിഞ്ഞുപോയ ദുരന്തങ്ങൾ. ഇവയെല്ലാം നാം ഒറ്റക്കെട്ടായി നേരിട്ടു. ഇപ്പോഴിതാ മറ്റൊരു മഹാമാരി ലോകമെമ്പാടും ബാധിച്ചിരിക്കുന്നു. കൊറോണ വൈറസ് കാരണം ഉണ്ടാകുന്ന കോവിഡ് 19എന്ന രോഗമാണ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നത്. മലയാളക്കരയിലെ ആയിരങ്ങൾ നിലവിളിച്ച നിമിഷങ്ങൾ. ഒരിക്കലും വെള്ളം കയറില്ല എന്ന് വിശ്വസിച്ച പലയിടങ്ങളിലും ജലപ്രവാഹം ഇരമ്പി എത്തി. മനുഷ്യൻ മനുഷ്യനായി മാറിയ നാളുകൾ. ഈ കടന്നുപോയ പ്രളയം നമുക്ക് ഒട്ടേറെ പാഠങ്ങളാണ് നൽകിയത്. സമ്പാദ്യം വിട്ട് എവിടേക്കും പോകാതിരുന്ന മനുഷ്യന് ഒരു ദിവസം എല്ലാം വിട്ട് പോകേണ്ടിവരും എന്ന് പ്രളയം നമ്മെ പഠിപ്പിച്ചു. വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയവർ അതുപോലുള്ള ക്യാമ്പുകളിൽ വസിക്കേണ്ടി വന്നു. എല്ലാം സഹിക്കുവാനും ക്ഷമിക്കുവാനും പങ്കിടുവാനും പഠിച്ചനാളുകൾ. മത്സ്യത്തൊഴിലാളികൾ ഏവർക്കും പ്രിയപ്പെട്ടവരായിമാറി. നമ്മൾ ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ അതിജീവിച്ചു. "സതീഷേട്ടാ..., l am almost on the way . നിങ്ങളെ കാണാൻ പറ്റുമെന്നു തോന്നുന്നില്ല. Sorry..... മക്കളെ നന്നായി നോക്കണേ ". കേരളം വിതുമ്പലോടെ വായിച്ച ഒരു മാലാഖയുടെ വാക്കുകളാണിവ. നിപ്പ എന്ന മഹാമാരി കവർന്നെടുത്ത ലിനി എന്ന സിസ്റ്ററിനെ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. 2018-ലെ പ്രളയം പോലെ തന്നെ നിപ്പാകാലവും ഭീകരമായിരുന്നു. നിപ്പ എന്ന രോഗസാധ്യത മനസിലാക്കിയതുമുതൽ കേരളത്തിന്റെ ആരോഗ്യസംവിധാനം മുഴുവൻ ഒരുമയോടെ നീങ്ങി. ജാഗ്രതയോടെയും കൂട്ടായുമുള്ള പ്രവർത്തനമാണ് മരണസംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതും. നാം ഒരുമിച്ചു നിന്ന് നിപ്പയെയും തുരത്തി.

    വീണ്ടും നമ്മുടെമുന്നിൽ ഒരു പരീക്ഷണം കൂടി -കോവിഡ് -19.ഇതിനെ നമ്മൾ ഒരുമിച്ചു നിന്ന് തുരത്തേണ്ടതുണ്ട്. ചൈന യിലെ വുഹാനിലാണ് ആദ്യം കോവിഡ് -19 സ്ഥിതീകരിച്ചതു. കേരളത്തിൽ ജനുവരി -30 നാണ് ആദ്യ കേസുണ്ടായത്. ആദ്യ ഘട്ടത്തിൽ മൂന്ന് പേർക്കാണ് രോഗം  സ്ഥിതീകരിച്ചത്. അതിനുശേഷം മാർച്ച്‌ 8 മുതലാണ് കൂടുതൽ കേസ്സുകൾ റിപ്പോർട്ട്‌ ചെയ്തത്. ഇതിനെത്തുടർന്ന് മരണസംഖ്യ കുറയ്ക്കാൻ വേണ്ടി സർക്കാർ പല സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്തി. നാം ഇതെല്ലാം കർശനമായി പാലിക്കേണ്ടതുണ്ട്. ആർക്കും കൈ കൊടുക്കാതെ, ആൾക്കൂട്ടത്തിൽ നിന്ന് അകലം പാലിച്ചും, കൈകൾ നന്നായി കഴുകിയും നമുക്ക് ഒറ്റക്കെട്ടായിനിന്നു കൊറോണയെ തുരത്താം. ലോക്ക്ഡോൺ പാലിച്ചു നമുക്ക് വീട്ടിലിരുന്നു ശ്രമിക്കാം. കൊറോണയെ തടയാം. ആശുപത്രിയിലെ മാലാഖമാരെയും പോലീസ് ഉദ്യോഗസ്ഥരെയും നമ്മുക്ക് വീട്ടിലിരുന്നു സഹായിക്കാം. കോവിഡ് -19വളരെയധികം പേരെ കീഴടക്കിയ രാജ്യങ്ങളാണ് ചൈന, റഷ്യ, ഇറ്റലി, സ്പെയിൻ, അമേരിക്ക. പ്രകൃതി ഓരോ ദുരന്തം വിതയ്ക്കുന്നതിലൂടെ മനുഷ്യർ ഓരോ പാഠം പഠിക്കുന്നു. ഈ കോവിഡ് കാലവും നമുക്ക് പലപല ജീവിത പാഠങ്ങൾ പകർന്നു നൽകുന്നു. ഒരുമയോടെ നിന്നാൽ നമുക്ക് ഈ കൊറോണ വൈറസ്സിനെയും തുരത്താൻ സാധിക്കും.
"വീടുകളിൽ തന്നെ കഴിയൂ  കൊറോണയെ തുരത്തൂ. "
രചന. ആർ. എസ്
8 ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം