സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ തലമുറയ്ക്കൊരു തണൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തലമുറയ്ക്കൊരു തണൽ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തലമുറയ്ക്കൊരു തണൽ

വേണം നമുക്കിവിടെ മരങ്ങൾ
വേരറ്റു പോകാത്ത ആ മരങ്ങൾ
ധീരതയോടെ നട്ടു വളർത്തീടാം
ആർക്കും ഒരു മരം കൂട്ടുകാരെ

ആത്തിയോ, പ്ലാവോ, മാവോ, നെല്ലിയോ..
നാളെ നമുക്ക് ഫലം ലഭിക്കും.
നാളെ നടന്നു തളർന്നു വരും നേരം
തണലായ്‌ മാറും ഈ മരങ്ങൾ.

ഇന്നു നാം നട്ടു വളർത്തും മരങ്ങൾ
നാളത്തെ തലമുറയ്ക്കൊരു തണലാകും.
ജാതി ചോദിക്കാതെ തണലേകീടുന്ന
സാധുക്കളല്ലേ ഈ മരങ്ങൾ.

വേദനിപ്പിക്കുന്നതെന്തിനു നമ്മളീ
വേദനിപ്പിക്കാത്ത ഈ മരത്തെ.
വേണം നമുക്കിവിടെ മരങ്ങൾ
വേരറ്റു പോകാത്ത ആ മരങ്ങൾ.
 

Diya S. D.
8 G 1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം, തിരുവനന്തപുരം
തിരുവനന്തപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത