കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K A U P SCHOOL ELAMBULASSERY (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പരിതസ്ഥിതി | പരിതസ്ഥിതി]] നഷ്ടമായീടുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം നഷ്ടമായീടുന്നു ഭൂമിയിൽ സ്വർഗവും മാനവഹ‍ൃദയത്തിലിന്ന് കൊടും കാടായ് വളരുന്നു സ്വാർത്ഥത തൻ സ്വാർത്ഥലാഭത്തിനായ് മനുജർ കാടിനെ വെട്ടി നിരത്തി പാറമടകളും ഫ്ലാറ്റുകളും കെട്ടി കാടിനെ തന്നുള്ളിലാക്കി തണ്ണീർത്തടങ്ങളും കാട്ടുപൂഞ്ചോലയും നാട്ടുപച്ചപ്പും മരിച്ചു പുഞ്ചനെൽപാടങ്ങൾ റബറിൻവേരിനാൽ ശുഷ്കമായ് മാറിയിന്നയ്യോ ദാഹനീരില്ല കുളിർകാറ്റുമില്ലെങ്ങും ശീതളച്ഛായകളില്ല പുഴകൾവഴി മാറിയൊഴുകിടുന്നു കാട്ടുമൃഗങ്ങളും നാട്ടിലായി പാഷാണപൂരിത ഭോജനശീലത്താൽ ആയുരാരോഗ്യം നശിച്ചു പ്രളയവും മാരകവ്യാധികളും കൊണ്ട് പൂരിതമായിന്നു ലോകം ഹേ മർത്യ നീ ഉണർന്നീടുക പുൽകുക വീണ്ടുമാ സ്വർഗീയഭൂമി വൈകരുതതിനിനി,കരുതീടാംനമ്മൾതൻ ഇളമുറയ്ക്കായ് ഒട്ടുനന്മ... നമ്മൾതൻ.... ഇളമുറകയ്ക്കായ് ഒട്ടുനന്മ