സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/വൈറസ്

10:32, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMC GIRLS HIGH SCHOOL (സംവാദം | സംഭാവനകൾ) ('വൈറസ് ഓർത്തീടുക ലോകമേ കോവിഡ് എന്ന മഹാമാരി ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വൈറസ്

ഓർത്തീടുക ലോകമേ കോവിഡ് എന്ന മഹാമാരി ലോകത്തേക്ക് വന്നു ക്ഷണിക്കപ്പെടാത്തൊരു അതിഥിയായി

തൽക്ഷണം പടരുന്ന ഒരു മഹാമാരി അവന്റെ മുൻപിൽ ജാതിയില്ല അവന്റെ മുന്നിൽ മതമില്ല

ഭൂമി ഇന്ന് മരണത്തിന്റെ താഴ്വരയായി മാറി മർത്യന്റെ മനസ്സിൽ പേടിപ്പെടുത്തും വിധം ഉല്ലസിച്ചു നടക്കയാണീ മഹാവീരൻ

ജാതിഭേദമില്ലാതെ മാനവർ ഒറ്റക്കെട്ടായി മുന്നേറുകയായ് ഈ മഹാമാരിയെ ചെറുത്തു നിൽക്കാനായി എന്റെ ഹൃദയം കേഴുന്നു.

കണ്ണീരു വീഴുന്നു പ്രിയ സോദരർ മരിച്ചുവീഴുന്നോരാദിനം മാനവരാകെ വീഴുന്നു

എന്ന് തീരുമീ ദുരിതമെൻ ദൈവമേ കണിവെക്കുക നീയീ ദുരിതകടൽ താണ്ടുവാൻ