സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/മാറുന്ന ലോകം മായുന്ന ഓർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
09:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറുന്ന ലോകം മായുന്ന ഓർമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറുന്ന ലോകം മായുന്ന ഓർമ്മ

മാതൃസ്നേഹത്തിൻ മടിത്തട്ടിൽ പലവട്ടം ചാരി കിടക്കാൻ കഴിഞ്ഞവർ നാം
പ്രകൃതിയാംബതൻ വാത്സല്യം സഹജീവിയോടൊപ്പം നുകർന്നവർ നാം
കളിച്ചും ചിരിച്ചും നാം അമ്മതൻ സ്നേഹത്തിൻ കെണിയിലായി
കള കള നാദത്തിനുടമയാം പുഴയും ,സപ്തസ്വരം പാടും കുഞ്ഞിക്കിളികളും
എൻ ജീവശ്വാസത്തിൻതാളവും ജീവനുമായിരുന്നു കുഞ്ഞുനാളിൽ .
കാലവും മാറി കോലവും മാറി പുഴയുടെ സംഗീതം മറന്നു ‍ഞാൻ
അമ്മ തൻ സ്നേഹം മറന്ന ഞാൻ അമ്മക്കിളിയുടെ നാദവും വിസ്മരിച്ചു
മാതൃസ്നേഹം തുളുമ്പും പ്രകൃത്യംബയെ കത്തിക്കരിച്ചു ഞാൻ യാത്രയാക്കി .

ഇബ് സ അന്ന ബിജു
8 സി സെന്റ് പോൾസ് ജി എച്ച് എസ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത