അങ്ങേലെ തോമാച്ചായന്റെ മകൾ
അമേരിക്കക്കാരി ലിസമ്മാന്റീടെ
മകന്റെ കല്യാണത്തിനാണ് ഞാനത് ആദ്യം കണ്ടത്....
വട്ടമിട്ട് മൂളിപ്പറക്കുന്ന ആ വണ്ടി നെ ...
അന്ന് ക്യാമറയിൽ വരാൻ ...
മുഖം ഉയർത്തിപ്പിടിച്ച്...
ഒട്ടൊന്നു പുഞ്ചിരിച്ച് മറവില്ലാതെ മാറി നിന്നു ....
ഇന്നിതാ ഈ ലോക് ഡൗൺ കാലത്ത് ....
വീണ്ടും മൂളിപ്പറന്നു വന്നു ....
ആ ഭീമൻ വണ്ട് ....
മുഖം ക്യാമറയിൽ പതിയരുത്
... കൂടിനിൽക്കരുത് ...
കണ്ടാൽപൊക്കും പോലീസ് ...
വണ്ടെങ്ങാൻ വന്നെന്നു കണ്ടാൽ.....
ഓടണം
പാട വരമ്പത്തൂടെയും ...
പാതവക്കത്തൂടെയും ...
. തലവഴി മുണ്ടിട്ടു മൂടിയോടണം....
മുഖം തിരിയരുത് ...
തിരിഞ്ഞു നോക്കരുത് ....
മിണ്ടരുത് ...
പറയരുത് ...
നമുക്കാ മറവിലൊളിക്കാം ...