ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/നിറം

Schoolwiki സംരംഭത്തിൽ നിന്ന്
08:20, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നിറം       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിറം      

കേരകത്തിൻ ചോട്ടിലിരുന്നു കണ്ട
കനവുകൾ ക്കൊക്കെയും
കേരവൃക്ഷത്തിൻനിറം
കാടിനും കാട്ടിലെ കുളിരിനും
കൂട്ടിലെ കിളികൾക്കും
കൂട്ടുകെട്ടിൻ നിറം.
നാടിനും നാട്ടിലെ പാട്ടിനും
നെല്ലു കതിരിനും ചോട്ടിലെ.
ഓന്തിനും നന്മതൻ നിറം.
കണ്ണും കരളും കരുണയുമുള്ള
മർത്ത്യനാം എനിക്കെന്തേ
ആർത്തിതൻ നിറം|.

ഹിദായത്ത്.ബി
8D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത