സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''അക്കുവും ഇക്കുവും''' | color= 5 }} ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്കുവും ഇക്കുവും

ഒരിക്കൽ ഒരു ഗ്രാമത്തിൽ അക്കു എന്നും ഇക്കു എന്നും പേരുള്ള രണ്ടുകുട്ടികൾ ഉണ്ടായിരുന്നു. അവർ കൂട്ടൂകാരായിരുന്നു. അക്കു വളരെ ശുചിത്വബോധമുള്ളവനും ഇക്കു നേരെ തിരിച്ചും ആയിരുന്നു. അക്കു എപ്പോഴും ഇക്കുവിനോട് വൃത്തിയായിനടക്കുന്നതിനെക്കുറിച്ച് പറയാറുണ്ടെങ്കിലും അവൻ അതൊന്നും കേൾക്കുവാൽ കൂട്ടാക്കിയിരുന്നില്ല.

ഒരിക്കൽ ഇക്കുവിന്‌ ഒരു അസുഖമുണ്ടായി. ആശുപത്രിയിൽ ചെന്നപ്പോൽ ഡോക്റ്റർ പറഞ്ഞു, ഇത് ശുചിത്വമില്ലാത്തതുകൊണ്ട് ഉണ്ടായതാണെന്ന്‌. ഇതുകേട്ടപ്പോൾ ഇക്കുവിന്‌ വളരെ വിഷമമായി. തന്റെ കൂട്ടുകാരൻ അക്കു എപ്പോഴും തന്നോട് പറഞ്ഞിരുന്നത് അവൻ ഓർത്തു. അക്കു പറഞ്ഞിരുന്നത് കേട്ടിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് അവൻ ഓർത്തു. അന്നുമുതൽ ഇക്കു അക്കുവിനേപ്പോലെ ശുചിത്വത്തോടെ ജീവിക്കുവാൻ തീരുമാനിച്ചു.

നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വവും പരിസരശുചിത്വവും ശീലിച്ചാൽ രോഗങ്ങളെ അകറ്റിനിർത്താൻ സാധിക്കും.


അന്ന മാത്യു
2 B സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം