ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/അദ്വൈതശക്തി

17:21, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36011 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/അദ്വൈതശക്തി | അദ്വൈതശക്തി ]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അദ്വൈതശക്തി

അലയുന്നു തേടുന്നു
ആ അദ്വൈതശക്തിയെ
മതമിന്ന് മതയാണന പോല്ലേ
തല തല്ലി അലയുന്നു
മദമിന്നു ഭൂമിയെ
ഇവിടെവിടെ ഈശ്വരൻ
ഇവിടില്ല ഈശ്വരൻ

സത്യമാണീശ്വരൻ
തത്വമാണീശ്വരൻ
സത്യപ്രഭയിൽ നിറയു
ന്നൊരീശ്വരൻ
ഇവയറിയാതെ
എവിടെയോ തേടുന്നു നിങ്ങൾ

ഈ മഹനീയ തത്വം
പഠിക്കേന്റെ തോഴഴേ
മിഴികളിൽ കണ്ണുനീർ
ഉപ്പായി മാറ്റുന്ന
ജനനിയുടെ മക്കളെ
കാണാതിരുന്നതോ

ഒരു പ്രളയകാലവും
മഹാമാരി ചെയുന്ന
ഒരു ചെറിയ കണത്തിന്
ഉറവെവിടെ കൂട്ടരേ
ഒത്തു നിന്നിടാം
 ചേർന്നു നിന്നിടാം
ഒന്നിച്ചു വണങ്ങീടാം
ആ അദ്വൈതശക്തിയെ

അശ്വിൻ എ ബി
8B എച്ച് എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത