പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/വരൂ പ്രകൃത്യംബയെ പ്രണയിക്കാം !
വരൂ പ്രകൃത്യംബയെ പ്രണയിക്കാം !
ആയിരക്കണക്കിന് സസ്യജന്തുജാലങ്ങളുടെ കേന്ദ്രമാണ് പ്രകൃതി. വിവിധ്യങ്ങളായ സസ്യജന്തുക്കൾ സമന്വയിച്ച് പരസ്പരം ആശ്രയിച്ച് ജീവിക്കുന്നു. ജീവരാശിയുടെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകങ്ങളാണ് വായു,ജലം,മണ്ണ് എന്നിവ. ഈ ഘടകങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് വൃക്ഷങ്ങൾ തന്നെയാണ്. കണ്ണിന് കുളിർമ നൽകുന്ന പല കാഴ്ചകളും പ്രകൃതി നമുക്ക് സമ്മാ നിക്കുന്നുണ്ട്. വായു മലിനമാകാതിരിക്കാനും ജലദൗർലഭ്യം അനുഭവപ്പെടാതിരിക്കാനും മണ്ണൊലിപ്പ് തടയുന്നതിനും വനം അല്ലെങ്കിൽ വൃക്ഷം വഹിക്കുന്ന പങ്ക് വലുതാണ്. പ്രകൃതിയിലെ സ്രോതസുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. മരം ഒരു വരം എന്ന മൊഴി നാം കേട്ടു പരിചയമുള്ളതാണ്. ഒരു മരം പിഴുതെറിയുമ്പോൾ നാം നട്ടു പരിപാലിക്കേണ്ടത് പത്തു വൃക്ഷങ്ങളെയാണെന്നതാണ് വാസ്തവം. പക്ഷെ നാം അങ്ങ നെയൊന്നും തന്നെ ചെയ്യുന്നില്ല. മനുഷ്യന്റെ സ്വാർത്ഥതാത്പര്യത്തിനു വേണ്ടി നാം നശിപ്പിക്കുന്നത് ഒരു കൂട്ടം ജന്തുക്കളുടെ ആവാസ വ്യൂഹമാണ്. ആധുനിക സൗകര്യങ്ങളുള്ള അമ്പരചുംബികളായ കോണ്ക്രീറ്റ് സമുച്ചയങ്ങളാണ് നാം പണിതുയർത്തുന്നത്. ഇതിനു വേണ്ടി നാം നശിപ്പിക്കുന്നത് വൃക്ഷങ്ങളെയാണ്. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയായും, ഭൂമിയിലെ കരി യും എണ്ണയും കുഴിച്ചെടുക്കുന്ന പ്രവഭകേന്ദ്രമായും മനുഷ്യൻ കണക്കാക്കി കഴിഞ്ഞു. ഇന്ന് എല്ലാ ലോകരാജ്യങ്ങളും അത്യാധുനിക ഉപകരണം ഉപയോഗിക്കുന്നതിന്റെയും കണ്ടുപിടിക്കുന്നതിന്റെയും തിരക്കിലാണ്. ഇതു കാരണം പ്രകൃതി നാം മലിനമാക്കുന്നു. ഇന്ന് വാഹന ങ്ങളുടെ അളവ് ക്രമാതീതമായി കൂടുകയാണ്, മാത്രവുമല്ല ഇതിൽ നിന്നുള്ള പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. അതുപോലെ ശബ്ദ മലിനീകരണത്തിനും ഇടയാകുന്നു. വിദേശ രാജ്യ ങ്ങൾ ദിവസവും ടൺകണക്കിന് മാലിന്യങ്ങൾ പുറം കടലുകളിൽ നിക്ഷേപിക്കുകയാണ് എന്ന സത്യം നാം സമൂഹമാധ്യമങ്ങൾ വഴി കേൾക്കുകയും കാണുകയും ചെയ്യുന്നു. വനനശീകരണവും, ആഗോളതാപനവുമെല്ലാം സംഭവിക്കുന്നത് മനുഷ്യന്റെ അന്യാവശ്യമായ ഇടപെടൽ കാരണമാണ്. ഓരോ മരങ്ങളും ഓരോ ലോകമാണ്. പക്ഷികളും പുഴുക്കളും അണ്ണാനും തുടങ്ങി അസംഖ്യം ജീവികളുടെ ആശ്രയകേന്ദ്രം. വൃക്ഷങ്ങൾ ഓരോ ജീവി വർഗ്ഗത്തിനും അന്നദാതാവാണ്. വൃക്ഷങ്ങൾ സംരക്ഷിക്കപ്പെടേണ്ടവയാണ്, നശിപ്പിക്കേണ്ടവയല്ല. ആഗോളതാപനത്തിന്റെ പൊള്ളുന്ന ഫലങ്ങൾ അനുഭവിക്കാനൊരുങ്ങുകയാണ് ഭൂമിയിലെ ജീവജാലങ്ങൾ. വനനശീകരണം ഇതിനൊരു പ്രധാന കാരണമായി വർത്തിക്കുന്നു എന്നത് വസ്തുതയാണ്. പരിസ്ഥിതി മലിനമായിക്കൊണ്ടിരിക്കുന്നു, അതുപോലെ നമ്മളും.രോഗങ്ങൾക്കു അടിമപ്പെട്ടു. മലിനജലം പാനം ചെയ്യേണ്ട അവസ്ഥയിലാണ് നാം ഓരോരുത്തരും. ഭൂമിയിലെ ജൈവ അംശങ്ങൾ നഷ്ടപ്പെടുവാനും ജലസ്രോതസുകളെ നികത്തുവാനും മനുഷ്യൻ ശ്രമിക്കുന്നു. ഇന്ന് മനുഷ്യൻ സ്വന്തം കാലനെ വിളിച്ചു വരുത്തുന്നു. എന്നാലും ചില വ്യക്തികൾ,സംഘടനകൾ ഉണ്ട് ഇതു സംരക്ഷിക്കുവാൻ വേണ്ടി. അവരൊക്കെ സ്വന്തം വർഗത്തിന്റെ നിലനിൽപിനു വേണ്ടി പ്രവർത്തിക്കുന്നു. പ്രകൃതിയെയും ഊർജസ്രോതസുകളെയും സംരക്ഷിക്കുന്നു. ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡൽഹിയിൽ കുറച്ചു മാസത്തിനു മുൻപ് നാം കണ്ടത് എന്താണ്? മാലിന്യവും പൊടിയും നിറഞ്ഞ അന്തരീക്ഷം, ഒന്നു മുന്നോട്ടു നോക്കിയാൽ കാണാൻ പറ്റാത്ത അവസ്ഥ, എല്ലായിടങ്ങളിലും പൊടി പാറി പറക്കുന്നു. ശുദ്ധ വായുവിനുവേണ്ടി പരക്കം പായുന്ന ജനതകൾ.സ്കൂളുകൾ അടച്ചു, വിദ്യാർത്ഥികൾ വീടുകളിൽ. ജോലിചെയ്യുന്നവർ അങ്ങനെയും. മറ്റൊ ന്ന് കേരളം പ്രളയത്തിനു സാക്ഷ്യം വഹിച്ചു. മനുഷ്യൻ അവനവന്റെ കുഴി സ്വയം കുഴിക്കുകയാണ്. ഇതൊക്കെ പ്രകൃതിയുടെ കളികളാണ്."വിതച്ചത് മാത്രമേ കൊയ്യാൻ കഴിയുകയുള്ളൂ". ഈ ഭൂമിയിൽ വസിക്കുവാനുള്ള അധികാരവും അവകാശവും നമുക്കെന്നപോലെ എല്ലാ ജീവിവർഗ്ഗ ത്തിനുമുണ്ട്. അതു മറക്കരുത്. നാം ക്ഷണിച്ചു വരുത്തിയിരിക്കുന്ന ദുരന്തങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്. അതിനാൽ പ്രവർത്തിക്കുക, ഒത്തൊരുമിച്ച്, ഒരേ മനസ്സോടെ, ഹരിതചാരുതയുള്ള ഭൂമിക്കായി... |