അമ്മയാംപ്രകൃതിയെ(പരിസ്ഥിതി)സ്നേഹിച്ചിടേണം, നമ്മുടെ ജീവനും ജീവിതവും അമ്മയല്ലേ. അമ്മ നമുക്കായി തന്നതെല്ലാം, ആ അമ്മതൻ സ്നേഹമാണെന്നറിയൂ.. അമ്മയാം പ്രകൃതിയെ സ്നേഹിച്ചിടേണം ആ- സ്നേഹത്തെനാമെന്നും കാത്തിടേണം.. ഇനിവരും കുഞ്ഞുങ്ങൾക്കായി നാമിപ്പോഴേ-- ഒരുകുഞ്ഞു തൈ നടാം കൂട്ടുകാരേ. വേനലിൻദാഹം തീർത്തിടുവാനായി പുഴകളും നദികളും കാത്തിടേണം.. അമ്മയാം പ്രകൃതിയെ സംരക്ഷിച്ചീടുവാൻ, നേർവഴിയിൽ നാം നടന്നിടേണം, കൂട്ടരേ.... നേർവഴിയിൽ നാം..... നടന്നിടേണം .....