Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം രോഗത്തെ അകറ്റാം
രോഗപ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്. രോഗങ്ങൾ പ്രത്യേകിച്ചും പകർച്ചവ്യാധികൾ പടരാതിരിക്കാൻ നമ്മൾ ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്.
വെള്ളം:-പാചകത്തിനുംകുടിക്കാനും തിളപ്പിച്ചാറ്റിയ വെള്ളം തന്നെ ഉപയോഗിക്കുക.
ഭക്ഷണം:-തിളപ്പിച്ചാറ്റിയ വെള്ളം തന്നെ പാചകത്തിനും ഉപയോഗിക്കുക. പാചകത്തിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക.ആഹാരം ചൂടോടെ അന്നന്ന് തന്നെ ഉപയോഗിക്കുക. തുറന്നിരിക്കുന്ന ഒരു ഭക്ഷണ പദാർത്ഥവും കഴിക്കാതിരിക്കുക. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
കണ്ണുകൾ:-ഓരോ തവണയും കണ്ണിൽ തൊടുന്നതിനു മുമ്പ് കൈ വൃത്തിയായി കഴുകുക.
വളർത്തുമൃഗങ്ങൾ:-മനുഷ്യരുടെ കാര്യത്തിലെന്ന പോലെ വളർത്തുമൃഗങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധയും പരിചരണവും നൽകുക.
ശുചിത്വം:-ശുചിത്വം ഒരു സംസ്കാരമാണ്. ഓരോ വീട്ടിലെയും മാലിന്യങ്ങൾ പരിസ്ഥിതിയെ മലിനപ്പെടുത്താതെ നിർമാർജനം ചെയ്യേണ്ടതാണ്.
കൊറോണ വൈറസിനെതിരെയുള്ള(കോവിഡ്-19)പ്രതിരോധം:-ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ്-19 എന്ന പകർച്ചവ്യാധിയുടെ ഭീഷണിയിലാണ്.ചൈനയിൽ നിന്നാരംഭിച്ച് പല രാജ്യങ്ങളിലേക്ക് പടർന്ന രോഗം
|