Login (English) Help
കാണാൻ കഴിയാത്ത ശത്രു ഇതാ നമ്മെ ആക്രമിച്ചു കാെണ്ടിരിക്കുന്നു, ഇനിയെന്തു ചെയ്യുവാൻ യുദ്ധക്കളത്തിൽ നേരിടുവാൻ പറ്റുകയില്ലല്ലൊ....? ഇപ്പോൾ വീട്ടിലിരുന്ന് വിരസിതമാകുകയാണ് പലരും ജോലിയുമില്ല, പഠിത്തവുമില്ല മനസ്സിലെ ഉത്കണ്ഠകളെല്ലാം മാറ്റി കുടുംബങ്ങളോട‍് സമയം ചിലവഴിക്കാം മനസ്സിൽ മുളപൊട്ടുന്ന അശുഭചിന്ത കളെ പിഴുതെറിയാം നല്ല ചിന്തകൾ മുളയട്ടെ നാം ഒരുമിച്ചു ഈ മഹാവിപത്തിനെ നേരിടാം അതിജീവിക്കാം ഈ വിഷമഘട്ടത്തിൽ നാമെല്ലാം ഒരുമിച്ചായിരിക്കും മനസ്സിൽ ശുഭപ‍്രതീക്ഷകളുടെയും ചിന്തകളുടെയും പൂവിടരട്ടെ ആകാശത്തിൽ കാർമേഘങ്ങൾ നിറഞ്ഞാൽ അതു എന്നെന്നേക്കും തങ്ങിനിൽകാത്തതു പോൽ ഇരുട്ടായ കൊറോണയെ അതിജീവിച്ചു നമ്മുടെ ഭാരതത്തിലും കൊറോണ മുക‍്‍ത സൂരൃൻ തീർച്ചയായും ഉദിക്കും കൈ കഴുകാൻ പഠിപ്പിച്ച് പോലീസ് രംഗത്തെത്തുമ്പോൾ ദൈവദൂതരെപോൽ എത്തിയ ഡോക‍്‍ടർമാരും , ഈ പോരാട്ടത്തിൽ നമ്മളെല്ലാം ഒരുമിച്ചായിരിക്കും പക്ഷെ അകലത്തിൽ വിജയം നമുക്കുതന്നെ അത് തീർച്ച