ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/മുൾക്കിരീടം

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുൾക്കിരീടം | color= 5 }} <center> <poem> ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുൾക്കിരീടം

ഭൂമിയാം അമ്മയ്‌ക്കായ്‌ കരങ്ങൾ കൂപ്പുന്നു നാം
നീണ്ട നാളേക്കായുള്ളൊരീ പ്രതിരോധത്തിനാൽ
അമ്മതൻ മടിത്തട്ടിൽ ഇരുന്നു വിലപിക്കുന്നു
മക്കളാം നമ്മൾ കൈകഴുകീടുക
വിരുന്നു വന്നൊരീ അതിഥിതൻ വിഷം-
ചിന്തീടുന്നൊരീ അമ്മതൻ മണ്ണിൽ
തിരക്കൊഴിഞ്ഞൊരീ വീഥിയിൽ മിഴിയൂണി നിന്നിടാം
മുൾക്കിരീടം ചൂടിയൊരീ അണുവിനാൽ
കൊഴിഞ്ഞു വീഴുന്നു അമ്മതൻ മക്കൾ
നിലവിലില്ല മരുന്നും മന്ത്രങ്ങളും
പ്രതീക്ഷയേകും പ്രതിരോധം മാത്രം
ഒറ്റക്കെട്ടായ്‌ തുരത്തിടാം മാരിയെ
കൂട്ടുകൂടൽ കുറച്ചിടാം അമ്മതൻ കണ്ണീർ തുടച്ചിടാം
 

അബരി ആർ ബി
3 B ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത