സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രഭാതകിരണം

ഇരുളങ്ങുനീങ്ങി,വിടർന്ന പ്രഭാതം!
ഒരു നേർത്ത നാളെയായി തിളങ്ങി ഗോളം
ദൂരെയായി കാണൂ നിറസൂര്യനാളം
അകലെയായി കേൾപ്പു കാകന്റെ നാദം

പുഴ തന്റെ ഈണങ്ങൾ നുരപൊങ്ങിനീങ്ങി
അലയടിച്ചുയരുന്നു സാഗരതുള്ളികൾ!
ഇതു രമ്യശോഭ,ഉയരുന്ന ജ്വാല
മിഴിവേകുംഉടലിനും,ഉയിരിനും, പ്രാണനും

കുളിരേകി ,കളിയാടി,നിറച്ചുംബനം പേറി
അരികത്തായെത്തി മന്ദമായി മാരുതൻ
ഇരുകൈകളും ചേർത്ത് ഒന്നിച്ചുകൂടി
ഗഗനത്തിൽ മേഘശകലങ്ങെളെലാം

ആർദ്രമായി നോക്കിച്ചിരിക്കുന്ന പെൺകൊടി
ഭൂമിതൻ വാത്സല്യ വിസ്മയവർണങ്ങൾ
ഉണർവേകുമെന്നുമി ശോഭനകാഴ്ചകൾ
ഉശിരായി വാഴുമീ മർത്ത്യമനസ്സിലും !!

 

XI A1 സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത ആത്മജ പി എം