ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
നമ്മുടെ രാജ്യത്ത് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു വൈറസ് രോഗമാണ് കൊ വിഡ് 19 (കൊറോണ വൈറസ് ). ഇത് ലോകമെമ്പാടും പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന രോഗമാണ്. ലോകത്ത് ലക്ഷത്തിൽപരം ആളുകൾ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. മരിച്ചവരുടെ കൂട്ടത്തിൽ ഡോക്ടറും നഴ്സുമാരും ഉൾപ്പെടുന്നു. ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യമായി വീടും പരിസരവും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കണം. എന്നിട്ട് അണു നശീകരണ മരുന്ന് തളിക്കണം. അതുപോലെ തന്നെ വ്യക്തി ശുചിത്വം അത്യാവശ്യമാണ്. വ്യക്തി ശുചിത്വത്തിന് വേണ്ടി സോപ്പു ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം.
ആരോഗ്യ പ്രവർത്തകരുടെയും, ഗവൺമെന്റിന്റെയും കൂട്ടായ പ്രയത്നം ഫലപ്രാപ്തിയിലെത്തിക്കുവാൻ കേരളത്തിലെ ഓരോ പൗരനും ശ്രമിക്കുന്നതിന്റെ ഉത്തമോദാഹരണമാണ് അച്ചാച്ചന്റെ വാക്കുകളിലൂടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ലോകരാജ്യങ്ങൾ പരാജയപ്പെട്ടിടത്ത് കൊച്ചു കേരളം ഈ ഒത്തൊരുമ കൊണ്ട് വിജയിക്കുക തന്നെ ചെയ്യും. ഒരുമ തന്നെ പെരുമ
|