15:37, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24573(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി
ആളുകളെല്ലാം വീട്ടിലൊതുങ്ങി
കളി കളങ്ങളും ആരാധാനാലയങ്ങളും
യാത്രകളും ഷോപ്പിങ്ങും ഇല്ലാതായി
വിദ്യാലയങ്ങളോ തനിച്ചായി
പരീക്ഷകളൊക്കെ മാറിപ്പോയി
തിരക്കില്ലാത്ത അച്ഛനെ കണ്ടു
തിരക്കിലായ അമ്മയെ കണ്ടു
പുറത്തിറങ്ങിയാൽ പോലീസ് മാമൻ
അകതിരുന്നാലോ വീർപ്പുമുട്ടൽ
ലോകം മുഴുവൻ നിശ്ചലമാക്കി
കോവിഡ് നാടുഭരിക്കും
കൊറോണകാലം എന്തൊരു കാലം
എന്താണമ്മേ കൊറോണ