ഉള്ളടക്കത്തിലേക്ക് പോവുക

വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/മഴയും മഞ്ഞും

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴയും മഞ്ഞും | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയും മഞ്ഞും

ഒരു മഴയ്ക്കപ്പുറം
നിറയുന്ന പുഴയുണ്ടു
പച്ചപ്പു തലപൊക്കിനില്ക്കുന്ന വയലുണ്ടു

വയലിലേക്കിളവെയിൽ ചായുമ്പോൾ
ഇളകുന്ന ഇലകളിൽ പതിയുന്ന സംഗീതം
അലിയിക്കും വേനലിൻ വിഷാദമുണ്ടു.

ഒരു മഞ്ഞെങ്ങാൻ വീണെന്നാൽ
കുളിരുന്ന മരമുണ്ടു
കുളിർപടർന്നീറൻ വളരുന്ന വനമുണ്ടു

വനത്തിലേക്കൊരു കാറ്റെങ്ങാൻ വന്നുപോയാൽ
അടരുന്ന തുള്ളിയിൽ
പകൽ വെന്ത ചൂടിന്റെ നോവുമുണ്ടു.

സൂരജ് എസ് ഡി
9 ഡി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത