ഡബ്ല്യുഒഎച്ച്എസ്എസ് പിണങ്ങോട്/അക്ഷരവൃക്ഷം/ മഹാമാരി

12:17, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wohss 15017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


മഹാമാരി

ഒരുപക്ഷെ
എഴുത്തുകാർക്ക് മാത്രം
തോന്നാറുള്ള
ഒരു വികാരമാവാം
എന്നെ വേട്ടയാടുന്നത്
ഒതുങ്ങി കൂടാൻ
മെരുക്കിയെടുക്കേണ്ടി വന്ന മനസ്സ്
പലതും കാണുകയും
കേൾക്കുകയും ചെയ്യുന്നു.
ഒരു വശത്തു നിന്നും
വെളിച്ചം പുറകോട്ട്
വലിയുകയാണ്
സന്ധ്യയായെന്ന് തോന്നാം
പക്ഷെ ,
' ഇരുൾ ' ആക്രമണത്തിന്
ഒരുങ്ങുകയാണ്
വെള്ള വസ്ത്രത്തിൻ്റെ നിഴൽ
അങ്ങിങ്ങായി ഇരുട്ടിനെ
വിഴുങ്ങാൻ കഷ്ടപ്പെടുന്നു
കരിഞ്ചന്തകൾ
വിശപ്പിനെ പ്രസവിക്കുമ്പോൾ
ചില വിശാല മനസ്സുകൾ
അതകറ്റുന്നു
കൊന്തയും , പൂണൂലും,
ഹിജാബും
അരങ്ങൊഴിഞ്ഞിട്ടും
ചില ' കൊടികൾ '
ഇന്നും വാശിയിലാണ് .
ഓർക്കുക ,
ചങ്ങല പൊട്ടിക്കൽ
കാലത്തിന് വലിയ ഇഷ്ടമാണെങ്കിലും
കണ്ണി തീർത്തവരെ
അതങ്ങനെ വെറുതെ വിടാറില്ല .

 

ANANTHIKA S
10 A WOHSS PINANGODE
VYTHIRI ഉപജില്ല
WAYANAD
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത