ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ എന്നെ പറ്റിച്ച മയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
08:46, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്നെ പറ്റിച്ച മയിൽ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നെ പറ്റിച്ച മയിൽ

ഒരിക്കൽ ഞാൻ ബന്ധുവീട്ടിലേക്ക് വിരുന്നു പോയി. ആ വീട് ഒരു കുന്നിൻ ചെരുവിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. അവിടെ കുറെ കുരങ്ങൻ മാരും, മയിലുകളും വരാറുണ്ട്. കുരങ്ങന്മാർ കൂട്ടംകൂട്ടമായി വരുമ്പോൾ കുട്ടികൾ അവരുടെ അമ്മമാരുടെ മടിയിൽ ഇരിക്കുന്നത് കാണാൻ നല്ല രസമാണ്. രണ്ടോമൂന്നോ മയിലുകളും ഇടക്കിടെ റബർതോട്ടത്തിലൂടെ തീറ്റതേടി നടക്കും .നീലയും പച്ചയും ചുവപ്പും കലർന്ന പീലി വിടർത്തി നൃത്തം ചെയ്യുന്നത് കാണാൻ നല്ല രസമാണ്. ഒരിക്കൽ എനിക്ക് അതിനെ പിടിക്കാൻ ആഗ്രഹം തോന്നി. ഞാൻ അതിന്റെ പിന്നിലൂടെ നടക്കാൻ തുടങ്ങി. അടുത്ത് എത്തിയപ്പോൾ മയിൽ കുറച്ച് മുന്നോട്ട് നീങ്ങി. പിന്നെയും ഞാൻ അതിന്റെ പിന്നാലെ ഓടി. മയിൽ വേഗം ഓടി മറഞ്ഞു. അങ്ങനെ മയിൽ എന്നെ പറ്റിക്കുകയാണെന്നു എനിക്ക് മനസ്സിലായി.

ദിൽബർ ജമാൻ.ഒ.പി.എൻ
2 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ