ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:05, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ചിന്തകൾ | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ചിന്തകൾ

ഈശ്വര ചൈതന്യവും തമ്മിൽ വളരെയധികം ബദ്ധമുണ്ട് പരിസ്ഥിതി ഉണ്ടെ ങ്കിൽ മാത്രമേ മനുഷ്യൻ ഉള്ളു. മനുഷ്യന്റെ ഏതൊരു ആവശ്യത്തിനും പരിസ്ഥിതി തീർത്തും ആവശ്യമാണ് ഉദാഹരണമായി പറഞ്ഞാൽ ഭക്ഷണത്തിനും പാർപ്പിടത്തിനും വേണ്ടി നാം പരിസ്ഥിതിയെ ആശ്രയിക്കുന്നു . മനുഷ്യർ പരിസ്ഥിതിയുടെ ആശ്രിതർ കൂടിയാണ് .പരിസ്ഥിതിയിൽ നിന്നു ണ്ടാകുന്ന വിഭവങ്ങൾ ആണ് നാം പങ്കിടുന്നതും ഭക്ഷിക്കുന്നതും.

പ്രപഞ്ചമായുള്ള ഈ പരസ്പരബന്ധം ഇക്കാലത്ത് നഷ്ടമായ അവസ്ഥയിലാണ് . മനുഷ്യന്റെ അത്യാഗ്രഹം കാരണം അവരുടെ മനസ്സിൽ വികസനം, വ്യവസായം തുടങ്ങിയ കാര്യങ്ങൾ വന്നു പതിക്കുന്നു അങ്ങനെ വികസനം എന്ന പേരിൽ പരിസ്ഥിതിയെ ചൂഷണം ച്ചെയ്യുന്നു . മനുഷ്യന്റെ സ്വാർത്ഥ നിറഞ്ഞ ആസുത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് ഇന്ന് പരിസരം മലിനീകരണം കൊണ്ടു നിറഞ്ഞിരിക്കുന്നു അങ്ങനെ ഭൂമിയും ആകാശവും സമുദ്രവും മനുഷ്യർ മലിനമാക്കിക്കൊണ്ടിരിക്കുന്നു .

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ വ്യവസായവൽക്കരണം ആരംഭിച്ചു.അതോടു കൂടി ഫാക്ടറികളും മറ്റു പല സ്ഥാപനങ്ങൾക്കും തുടക്കമിട്ടു .ഇത് പരിസ്ഥിതിയെ നശിപ്പിക്കാൻ കാരണം ആയി .ഫാക്ടറികളും കെട്ടിടങ്ങളും സ്ഥാപിക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ അവർ വനങ്ങൾ വെട്ടിനശിപ്പി ക്കുകയും ചെയ്തു . അവിടെ അവർ ഫാക്ടറികൾ സ്ഥാപിച്ചു. ഈ ഫാക്ടറികൾ വന്നതോടുകൂടി പുഴകൾ , നദികൾ, തോടുകൾ , കായലുകൾ ,കടലുകൾ തുടങ്ങിയ ജലവിതാനങ്ങൾ മലിനമാകാൻ തുടങ്ങി ഇ തൊടു കൂടി മത്സ്യങ്ങൾ മറ്റു ജല ജന്തുക്കൾ എന്നിവ ചത്ത് ഒടിങ്ങി .

ഈ കാര്യങ്ങൾ ഒന്നും മനുഷ്യനെ ബാധിക്കാത്ത രീതിയിലായി .മനുഷ്യർ കുന്നുകളും മലകളും ഇടിച്ചു നിരത്തുകയും പുഴകളിൽ നിന്ന് അവർ മണൽ വാരുന്നു. ഇതെല്ലാം അവർ വൻ വില്യ്ക്കു വിൽക്കുന്നു.ഇതെല്ലാം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും എന്ന് മനസിലായിട്ടും അവർ ഈ പ്രവൃത്തി തുടരുന്നു .

അതുപോലെ തന്നെ വ്യവസായം പോലെ പ്രാധാന്യമുള്ളതാണ് വികസനം . വികസനത്തിന്റെ പേരിൽ തീരപ്രദേശങ്ങളിലെ സാധാരണ പ്രകൃതിയ്ക്ക് വികസനത്തിന്റെ പേരിൽ മാറ്റങ്ങൾ വരുത്തിയ പ്പോൾ സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ ശക്തി കൂടുതൽ വിനാശകമായി .ഹരിത ഗൃഹ വാതകങ്ങളുടെ

അമിതമായ പുറം തള്ളൽ കാരണം ആഗോളതാപനത്തിന് തന്നെ കാരണം ആയി ഇത് മഞ്ഞ് മലകൾ ഉരുകുന്നതിന് കാരണം ആയി . മഞ്ഞ് മല ഉരുകുമ്പോൾ സമുദ്ര ജലം ഉയരുകയും മാലി ദ്വിപ് ബംഗ്ലാദേശ് തുടങ്ങിയവ ഇല്ലാതാകാൻ തന്നെ കാരണം ആകുന്നു മനുഷ്യന്റെ ഈ പ്രവ്യത്തികൾ കാരണം പരിസ്ഥിതി സംരക്ഷണം തന്നെ സർക്കാർ ഏറ്റേടുക്കേണ്ടി വന്നു പരിസ്ഥിതി സംരക്ഷിച്ചിലങ്കിൽ അതിന്റെ പരിണിത ഫലങ്ങൾ കാലകാല ങ്ങളിൽ അനുഭവിക്കേണ്ടി വരും എന്നത് തീർച്ചയാണ്



ആൽഫാ സൂസൻ ഡേവിഡ്
5 ജെ എഫ് കെ എം വി എച്ച് എസ് എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം