ഉള്ളടക്കത്തിലേക്ക് പോവുക

വർഗ്ഗം:23424 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23424 (സംവാദം | സംഭാവനകൾ) ('<big>== '''കേരളം അതിജീവനത്തിന്റെ നേർസാക്ഷി''' ==</big> നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

== കേരളം അതിജീവനത്തിന്റെ നേർസാക്ഷി ==

നാടിന്സർവസൗഭാഗ്യവും ആനന്ദവും നൽകുന്ന കാലവർഷം നമ്മുടെ കേരളത്തിന്റെ മുഖശ്രീയായിരുന്നു. 2018 ആഗസ്റ്റ് 15 നമുക്ക്ഒരിക്കലും മറക്കാൻ കഴിയില്ല.നമ്മുടെ രാജ്യത്തിന്റെ എഴുപത്തൊന്നാം സ്വാതന്ത്രദിനത്തിൽ നമ്മുടെ കൊച്ചുകേരളത്തെ പ്രളയം എന്ന മഹാദുരന്തം വിഴുങ്ങിയ ദിവസമാണ്. അന്ന്കേരളജനത ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ കൈകോർത്തു ഒന്നായിരംഗത്തിറങ്ങി.ആദ്യം ചങ്കിടിച്ചെങ്കിലും ചങ്കുറപ്പോടെ നാം പ്രളയത്തെ നേരിട്ടു.പ്രളയത്തിന്ശേഷം കേരളം ശ്മശാന മൂകമായിരുന്നു.പിന്നീട്ഒരു പുതുജീവൻ വന്നു തുടങ്ങി. ഇപ്പോൾ നമ്മുടെ രാജ്യം മുഴുവൻ ശ്മശാന മൂകമാണ്. ഒഴിഞ്ഞുകിടക്കുന്ന വീഥികളും തെരുവോരങ്ങളും. അടഞ്ഞുകിടക്കുന്നകടകൾ, സ്‌കൂളുകൾ... പക്ഷേ ഈ മൂകത കൊറോണ എന്ന മഹാമാരിയെ തുടച്ചെറിയാനുള്ളതാണ്. നമ്മുടെ ഗവണ്മെന്റും ആരോഗ്യപ്രവർത്തകരും നിയമപാലകരും നമുക്ക്വേണ്ടി നമ്മുടെ പുതുജീവനു വേണ്ടി എടുത്ത ധീരമായ പ്രവർത്തനം. അതിൽ നമുക്കും ക്ഷമയോടെ പങ്കുചേരാം. പുതിയൊരു തുടക്കത്തിനായി... നല്ല നാളേക്കായി...

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.