ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/സ്നേഹപൂർവ്വം

21:44, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmgmhssvarkala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big><big><big>'''സ്നേഹപൂർവ്വം'''</big></big></big>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹപൂർവ്വം

ഒരു നീലസാഗരം പോലെ നിൻ മിഴികളിൽ
സ്നേഹത്തിൻ തിരമാല ആർത്തിരമ്പുന്നു
നിന്റെ മൗനങ്ങളാ തിരകൾക്ക് മേലേ
ആയിരം കനവിന്റെ ചക്രവാളങ്ങളായി
ആയിരം ചിറകുള്ള സ്നേഹത്തിൻ മേഘമേ
നിന്റെ വീഥികളിലാരെ നീ തേടുന്നു.
അകലെയെങ്ങോ നിന്റെ സ്നേഹമഴതേടി-
യൊരു വേഴാമ്പലിപ്പൊഴും കാത്തിരിപ്പാണ്.
ഓർക്കുകയാണ് ഞാൻ നിന്നെക്കുറിച്ചിനി
എന്താണിവിടെ കുറിച്ചുവയ്ക്കേണ്ടത്.
ആർദ്രമാം മനസ്സിന്റെ താളങ്ങൾ പോലെന്റെ
ആത്മാവിലൂറുന്ന കവിതയാണു നീ
.

ഹരികൃഷ്ണൻ.ആർ
XII സയൻസ്.എ ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത