20:53, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Modelschool(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊന്നതൻ വിഷാദം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീടിന്റെ മുറ്റത്തെ മൂലയിൽ ഇന്നു ഞാൻ
ശവത്തിനു തുല്യമാം സാധുവാം ഞാൻ
ഇന്നർക്കുമെന്നോട് ഇല്ല ഒരു സ്നേഹവും
തെല്ലുമില്ലന്നെ നോക്കുവാൻ നേരവും
കൊറോണ എന്നുരു രാക്ഷസമൂലമിന്നു
ആർക്കുമൊട്ടുമേ നേരമീ നാട്ടിലും
വിഷുക്കാലമെത്തുന്ന നേരത്തു വീടിന്റെ
മുൻപിലെ വിളക്കായി ഇരുന്നോരു പൂവ് ഞാൻ
വിഷുവും കണിയുമില്ല ഇക്കൊല്ലവും ......
ആഘോഷവും കളിചിരിയുമില്ലയോ .....
എന്നിലെ എന്നെ ഞാൻ കാണുന്നുണ്ടെന്നാലും
എന്നെയീലോകവും കാണുന്നതേയില്ല
ഭഗവാനേ ഭജിക്കുന്നു ലോകമെന്നാലോ
കഷ്ടം ;കണ്ണന്റെ മുന്നിലെ എന്നെ വേണ്ടേ