ഒരു മഴു മുരടിൽ ആഴ്ന്നിറങ്ങുന്നു ഒരു ജീവ താളം നില്ക്കുവാൻ പോകുന്നു ഒരു നീണ്ട നിലവിളി നിശബ്ദം കുറുകുന്നു ഒരു മരം വേരറ്റു വീഴുവാൻ പോകുന്നു ഒരു നൂറു കായ്കൾ കൊഴിഞ്ഞു വീഴുന്നു ഒരു ജീവ ചക്രം നിലയ്ക്കുവാൻ പോകുന്നു തുടുത്തൊരാ ഇലകളും ഞെട്ടടർന്നു വിറയാർന്നു വീണഹോ മണ്മറഞ്ഞു ധമനികൾ നീണ്ടു വലിഞ്ഞകന്നു സുഭഗ പുഷ്പങ്ങൾ നിലത്തു വീഴുന്നു ഒരു തുള്ളി കണ്ണുനീർ വീഴ്ത്തുവാനാകാതെ ഒരുജീവ ശ്വാസം അസ്തമിക്കുന്നു