ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്
https://schoolwiki.in/G.H.S._KARUNAGAPPALLY
ഡിജിറ്റൽ പൂക്കളം
ഓണാഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള നിർമ്മണത്തിൽ കുട്ടികൾ നിർമ്മിച്ചവയിൽമിന്ന്.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം.
ഓണാഘോഷം; ഡിജിറ്റൽ പൂക്കള നിർമ്മാണം
ഓണാഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെപ്തംബർ 02 ന് രാവിലെ 10 മണി മുതൽ ഡിജിറ്റൽ പൂക്കള നിർമ്മാണം നടത്തുന്നു.
- സ്കൂളിലെ എല്ലാ വിഭാഗം കുട്ടികൾക്കും ഡിജിറ്റൽ പൂക്കള നിർമ്മാണത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതാണ്.
- ഡിജിറ്റൽ പൂക്കളം നിർമ്മിക്കുത്തിന് ഒരാൾക്ക് ഒരു മണിക്കൂർ സമയം അനുവദിക്കുന്നതാണ്.
- പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലക്ഷമി ജി ആർ ടീച്ചർവശം പേര് നൽകേണ്ടതാണ്.
- സ്വതന്ത്ര സോഫ്‍റ്റ്വെയറുകളിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളിലാണ് പൂക്കളം നിർമ്മിക്കേണ്ടത്.
- 800 X 600 പിക്സൽ സൈസിലുള്ള കാൻവാസിലാണ് ചിത്രങ്ങൾ നിർമ്മിക്കേണ്ടത്.
- തയ്യാറാക്കിയ ചിത്രം .png ഫോർമ്മാറ്റിൽ എക്സ്പോർട്ട് ചെയ്യണം.
- മത്സരം ഉണ്ടായിരിക്കുന്നതല്ല.
- മികച്ച മൂന്ന് പൂക്കളങ്ങൾ സ്കൂളിന്റെ സ്‍കൂൾ വിക്കി പേജിൽ അപ്‍ലോഡ് ചെയ്യുന്നതാണ്.
പ്രീമെട്രിക് സ്കോളർഷിപ്പ്
അവസാന തിയ്യതി: 2019 ഒക്ടോബർ 15
ആർക്കൊക്കെ അപേക്ഷിക്കാം
1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.
യോഗ്യത
മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം. (ഒന്നാം ക്ലാസ്സിന് ബാധകമല്ല) വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെ.
പുതിയ അപേക്ഷകർക്ക് ആവശ്യമായ രേഖകൾ
*വിദ്യാർത്ഥിയുടെ ആധാർ
*വിദ്യാർത്ഥിയുടെ ബാങ്ക് പാസ്സ്ബുക്ക്
- രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ വരുമാന സത്യവാങ്മൂലം
(അപേക്ഷ ഫോറത്തിൽ ചുവടെ ഉണ്ട്)
- രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ ജാതി തെളിയിക്കുന്ന സത്യവാങ്മൂലം
(അപേക്ഷ ഫോറത്തിൽ ചുവടെ ഉണ്ട്)
- മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക് ലിസ്റ്റ്.
റിന്യൂവൽ അപേക്ഷകർക്ക് ആവശ്യമായ രേഖകൾ
*മുൻവർഷത്തെ ആപ്ലിക്കേഷൻ ഐഡി,പാസ്സ്‌വേർഡ്
*മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക് ലിസ്റ്റ്.
എങ്ങനെ അപേക്ഷിക്കണം
ഇൻറർനെറ്റ് ഉപയോഗിച്ച് സ്വന്തമായോ തൊട്ടടുത്ത അക്ഷയ കേന്ദ്രം/ജനസേവനകേന്ദ്രം/ഇന്റർനെറ്റ് കഫേ/ സ്കൂൾ ലിറ്റിൽ കൈറ്റ്സ് സേവനം വഴിയോ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന പ്രിന്റൗട്ട്,ബാങ്ക് പാസ്ബുക്ക് കോപ്പി,ആധാർ കോപ്പി എന്നിവ സ്കൂളിൽ ഏൽപ്പിക്കണം.
- ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ലിറ്റിൽ കൈറ്റ് യൂണിറ്റ് ലീഡറെ സമീപിക്കുക.
പ്രത്യേകം ശ്രദ്ധിക്കണം
*ബാങ്ക് അക്കൗണ്ട് ലൈവ്(ആക്റ്റീവ്) ആണെന്ന് ഉറപ്പ് വരുത്തുക.
*അപേക്ഷയിലുള്ള ഡാറ്റകൾ(ബാങ്ക് അക്കൗണ്ട് നമ്പർ/ആധാർ നമ്പർ/മൊബൈൽ നമ്പർ/പഠിക്കുന്ന ക്ലാസ്സ്/സ്കൂൾ..മുതലായവ) ശരിയാണെന്ന് ഉറപ്പ് വരുത്തുക
*അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന മൊബൈൽ നമ്പറിലേക്ക് വരുന്ന OTP(വൺ ടൈം പാസ്സ്‌വേർഡ്) വഴിയാണ് അപേക്ഷ ഫൈനൽ സബ്മിറ്റ് ചെയ്യാൻ കഴിയുക.
- റിന്യൂവൽ അപേക്ഷകർ മുൻവർഷത്തെ അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പറുള്ള ഫോൺ കയ്യിൽ കരുതേണ്ടതാണ്.
നാട്ടറിവ് പ്രദർശനം സംഘടിപ്പിച്ചു.
നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നിട്ടറിവ് പ്രദർശനം നടത്തി. നമ്മുടെ കൺമുന്നിൽനിന്ന് മറഞ്ഞു കൊണ്ടിരിക്കുന്ന ഗതകാല ഗൃഹാലങ്കാര സാമഗ്രികൾ, നാട്ടു രുചിയുടെ സ്വാദൂറും വിഭവങ്ങൾ, അന്യമാകുന്ന ഔഷധ, സസ്യങ്ങൾ,തെങ്ങോലയിൽ നിർമ്മിച്ച കളിക്കോപ്പുകൾ, രുചിയുടെ മാന്ത്രികചെപ്പൊളിപ്പിച്ച മധുര മിഠായികൾ തുടങ്ങി പുതിയ തലമുറക്ക് കൗതുകം പകർന്ന ഒട്ടേറെ കഴ്ചകൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച നാട്ടറിവ് പ്രദർശനം കൂട്ടികൾക്ക് കൗതുകവും വിജ്ഞാനവും പകർന്നു നൽകി. രാവിലെ 9.30ന് ആരംഭിച്ച പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ജി ലീലാമണി ഉദ്ഘാടനം ചെയ്ത പ്രദർശനം വൈകിട്ട് 4.00 മണിക്ക് അവസാനിച്ചു.
അമ്മമാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകി - ലിറ്റ്ൽ കൈറ്റ്സ്
മക്കൾ അമ്മമാർക്ക് അക്ഷരം ചൊല്ലി കൊടുത്തും കൈ പിടിച്ചെഴുതിച്ചും പുത്തനറിവിന്റെ ലോകത്തിലേക്ക് നയിക്കുന്ന കാഴ്ച ഏറെ വേറിട്ടതായി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാർക്ക് നൽകിയ സൗജന്യ കമ്പ്യൂട്ടർ പരിശീലന വേദിയാണ് വേറിട്ട കാഴ്ചകൾ സമ്മാനിച്ചത്. മക്കൾ കമ്പ്യൂട്ടർ കീബോഡിലെ അക്ഷരങ്ങൾ ചൂണ്ടിക്കാട്ടി കീ അമർത്തിച്ചപ്പോൾ മോനിട്ടർ സ്ക്രീനിൽ അക്ഷരങ്ങൾ തെളിഞ്ഞു, ഒപ്പം അമ്മമാരുടെ മുഖത്ത് പുഞ്ചിരിയും. മക്കൾ അക്ഷരങ്ങൾക്ക് നിറവും വലുപ്പവും കൂട്ടാനുള്ള വിദ്യകൾ പറഞ്ഞ് കൊടുത്തപ്പോൾ അമ്മമാരുടെ പുഞ്ചിരി അത്ഭുതമായി വളർന്നു. മക്കളായ ഗുരുക്കന്മാരിൽനിന്ന് അമ്മമാർ കമ്പ്യൂട്ടർ ടൈപ്പിങും, ഇമേജ് എട്ടിറ്റിങും, ഇന്റർനെറ്റ് ഉപയോഗിക്കാനുമെല്ലാം പഠിച്ചാണ് ക്ലാസ് അവസാനിപ്പിച്ചത്. പിടിഎ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ ആദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രെസ് ജി ലീലാമണി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എസ് ഐ ടി സി ഗോപികൃഷ്ണൻ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ജി മോഹൻ, ലക്ഷ്മി ജി ആർ എന്നിവർ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് അംഗം മാളവിക വി എസ് അമ്മമാർക്ക് കമ്പ്യൂട്ടർ ഉപകരണങ്ങളെ പരിചയപ്പെടുത്തി.ആദിത്യ പി, ഫർസാന, ദേവിക കൃഷ്ണൻ, അഖില, പ്രീത, അഞ്ജന, അർച്ചന, ശ്രുതി, നഹദ എന്നിവർ പരിശീലനം നയിച്ചു
ഒന്നാം പാദവാർഷിക പരീക്ഷ ആഗസ്റ്റ് 26 മുതൽ ആരംഭിക്കുന്നു.
യു പി വിഭാഗം കുട്ടികൾക്ക് രാവിലെ പഠന പ്രവർത്തനവും ഉച്ചക്ക്ശേഷം പരീക്ഷയും നടത്തുന്നതാണ്. പരീക്ഷദിവസങ്ങളിൽ സാധാരണപോലെ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
-
പ്രൈമറി വിഭാഗം ടൈംടേബിൾ
-
ഹൈസ്കൂൾ വിഭാഗം ടൈംടേബിൾ
സ്വാതന്ത്ര്യദിന ആഘോഷം
സ്വാതന്ത്ര്യദിന ആഘോഷം നാളെ (ആഗസ്റ്റ് 15) രാവിലെ 8.00 മണി മുതൽ
ലിറ്റിൽ കൈറ്റ്സിന്റെ പരിപാടികൾ മാറ്റിവച്ചു.
കേരളമാകെ തീവ്രമഴയും പ്രളയവും നിലനിൽക്കുന്നതിനാൽ 2019 ആഗസ്റ്റ് 10ന് (നാളെ) നടത്താൻ നിശ്ചയിച്ചിരുന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിപാടികൾ മാറ്റിവച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
സൈബർക്രൈം ബോധവൽക്കരണവും അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനവും
ലിറ്റിൽ കൈറ്റ്സ് 2018-20 ബാച്ച് കുട്ടികളുടെ അസയിൻമെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ആഗസ്റ്റ് 11ന് രാവിലെ ഒമ്പത് മണി മുതൽ അമ്മമാർക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ പരിശീലനം നൽകുന്നു. വൈകിട്ട് മൂന്ന് മണി മുതൽകരുനാഗപ്പള്ളി ബോയിസ് ഹയർ സെക്കന്ററി സ്കൂളിൽവെച്ച് പൊതുജനങ്ങൾക്കായി കരുനാഗപ്പള്ളി ഗേൾസ് ഹൈയ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മേതൃത്വത്തിൽ സൈബർ ക്രൈം നമ്മൾ അറിഞ്ഞിരിക്കെണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നു.
പി ടി എ പൊതുയോഗം ചേർന്നു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ പിടിഎ വാർഷിക പൊതുയോഗം ചേർന്നു. പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ് ജി ലീലാമണി പ്രവർത്തന റിപ്പോർട്ടും വരവു ചിലവ് കണക്കും അവതരിപ്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് എച്ച് എ സലാം സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റായി കോട്ടയിൽ രാജുവിനെയും വൈസ് പ്രസിഡന്റായി എച്ച് എ സലാമിനെയും മാതൃസമിതി പ്രസിഡന്റായി ടി കെ ശ്രീലേഖ സുനിലിനെയും തെരഞ്ഞടുത്തു.
പി ടി എ പൊതുയോഗം 2019 ആഗസ്‍റ്റ് മാസം 2ന് വൈകിട്ട് 3.30ന് ആരംഭിക്കുന്നു.
കുട്ടികളുടെ പഠന മികവുകൾ വിലയിരുത്താൻ എട്ട്, ഒമ്പത് ക്ലാസ്സ് പി ടി എ ആഗസ്റ്റ് രണ്ടിന് രണ്ട് മണി മുതൽ നടക്കുന്നതാണ്.
എല്ലാ രക്ഷാകർത്താക്കളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിക്കുന്നു
.
ഷോ൪ട്ട് ഫിലിം ചിത്രീകരണം പുരോഗമിക്കുന്നു
പാഠം 2019 ന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഷോ൪ട്ട് ഫിലിം ചിത്രീകരണം പുരോഗമിക്കുന്നു.
-
ഷോ൪ട്ട് ഫിലിം ചിത്രികരണം
മോഡൽ പരീക്ഷ ആരംഭിച്ചു
2019 എസ് എസ് എൽ. സി പരിക്ഷയുടെ ഭാഗമായുള്ള മോഡൽ പരിക്ഷകൾക്ക് തുടക്കമായി
പാഠം 2019
(കുട്ടികളുടെ മികവുത്സവം)
പാഠ്യമേഖല
അക്കാദമിക മികവുകളുടെ പ്രദർശനം. ഗേൾസ് ടാലന്റ് ലാബ് അക്കാദമിക മികവുകളുടെ സ്റ്റേജ് അവതരണം കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം, ഡോക്ക്മെന്ററി തുടങ്ങിയവയുടെ പ്രദർശനം
പാഠ്യേതര മേഖല
കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും എൻ സി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, സ്‌കൗട്ട് മറ്റൂസ്കൂൾ ക്ലബ്ബുകൾ എന്നിവയുടെ പ്രദർശന സ്റ്റാളുകൾ സ്‌കൂൾ വിക്കി, സമഗ്ര, സമ്പൂർണ്ണ, കൈറ്റ് തുടങ്ങിയ വിദ്യാഭ്യാസ സൈറ്റുകളുടെ പരിചയപ്പെടുത്തൽ കുട്ടികളുടെ ഫുഡ്കോർട്ട് സ്‌കൂൾ പ്രതിഭകളെ ആദരിക്കൽ കലാസന്ധ്യാ
പിന്തുണമേഖല
പി ടി എ , മാനേജ്മെന്റ് എന്നിവയുടെ പ്രദർശന സ്റ്റാളുകൾ മികവുകളുടെ പിന്തുടർച്ച വിദ്യാഭ്യാസ സെമിനാർ പൂർവ്വ വിദ്യാർത്ഥി സംഗമം പൂർവ്വ അധ്യാപക സംഗമം പൂർവ്വ പി ടി എ സംഗമം
സുനാമിസ്മാരകം ശുചിയാക്കി .
നാളെ (ഡിസംബർ 26)കരുനാഗപ്പള്ളിക്കു തീരാനഷ്ടങ്ങൾ സമ്മാനിച്ച സുനാമി ദുരന്തത്തിന്റെ ഓർമ്മദിനം 2004ലെ സുനാമി ദുരന്തത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങളുടെ ഓർമ്മകൾ കുടികൊള്ളുന്ന ആലപ്പാട്ടെ സുനാമിസ്മാരകം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എൻ സി സി കേഡറ്റുകൾ ശുചിയാക്കി പൂച്ചെടികൾ നട്ടു.
-
സുനാമിസ്മാരകം ശുചീകരണം
-
സുനാമിസ്മാരകം ശുചീകരണം
-
സുനാമിസ്മാരകം ശുചീകരണം
-
സുനാമിസ്മാരകം ശുചീകരണം
പുസ്തക മേള ആരംഭിച്ചു.
കുട്ടികൾക്കും പൊതുജനങ്ങൾക്കും പുസ്തകങ്ങൾ വാങ്ങാൻ സൗകര്യം ഉരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പുസ്തക പ്രദർശനവും വിൽപ്പനയും ആരംഭിച്ചു. വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. മേള ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത ഉദ്ഘാടനം .ചെയ്തു. പുസ്തകങ്ങൾക്കു പ്രത്യേക കിഴിവ് ലഭിക്കുന്നതാണ്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രദർശനം. പ്രദർശനവും വിൽപ്പനയും നാളെ ( നവംബർ 29) അവസാനിക്കും.
മഴക്കെടുതികളും ഓണാവധിയും കഴിഞ്ഞ‌് കുട്ടികൾ നാളെ ബുധനാഴ‌്ച (29.8.2018) മുതൽ സ‌്കൂളുകളിലേക്ക‌്.
മഹാപ്രളയം നമ്മൾ അതിജീവിക്കും... പ്രളയത്തെ തുടർന്ന‌് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സ‌്കൂളുകളും ദുരിതബാധിതർക്കുള്ള ക്യാമ്പുകളോ പ്രളയബാധിതമോ ആയിരുന്നു. പ്രളയബാധിത സ‌്കൂളുകളിലും ക്യാമ്പുകളായ സ‌്കൂളുകളിലും മാലിന്യവും മറ്റും നീക്കി ശുചീകരണ പ്രവൃത്തി പൂർത്തിയാക്കി അധ്യയനത്തിനായി ഒരുങ്ങി. ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിൽ കാലവർഷത്തെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ലാത്തതിനാലും കുട്ടനാട് നിവാസികൾ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകളിൽ താമസിക്കുന്നതിനാലുമാണു മൂന്നു താലൂക്കുകൾക്ക് അവധി നൽകിയത്. ചില സാങ്കേതിക കാരണങ്ങളാൽ എറണാകുളം ജില്ലയിലെ കുറച്ചു സ്കൂളുകൾ തുറക്കുന്നത് വെള്ളിയാഴ്ച (31) ആയിരിക്കും. മുളവൂർ ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, ലിറ്റിൽ ഫ്ലവർ ലോവർ പ്രൈമറി സ്‌കൂൾ പാനായിക്കുളം, ഗവൺമെന്റ് ഹയർ ഹയർ സെക്കൻഡറി സ്‌കൂൾ ഏഴിക്കര, ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ ഏഴിക്കര, ഗവൺമെന്റ് ലോവർ ലോവർ പ്രൈമറി സ്‌കൂൾ ഏഴിക്കര, ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ കെടാമംഗലം, ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ നന്ത്യാട്ടുകുന്നം, ഗവൺമെന്റ് ജൂനിയർ ബേസിക് സ്‌കൂൾ കുന്നുകര എന്നീ ഏഴ് സ്‌കൂളുകളായിരിക്കും 31 മുതൽ തുറക്കുക. തൃശൂർ ജില്ലയിൽ ദുരിത്വാശ്വാസ ക്യാംപായി പ്രവർത്തിക്കുന്നതും കെട്ടിങ്ങൾക്കു സുരക്ഷ ഭീഷണിയുള്ളതുമായ ഏഴു സ്കൂളുകൾക്ക് ബുധൻ(29), വ്യാഴം (30), വെള്ളി (31) ദിവസങ്ങളിൽ അവധി നൽകി. തൃശൂർ ജില്ലയിൽ അവധിയുള്ള സ്കൂളുകൾ–ഗവ. യുപിഎസ് കുഴൂർ, ഗവ. യുപിഎസ് അരിമ്പൂർ,ഗവ. ജിജെബിഎസ് ചേർപ്പ്, ജിഎൽപിഎസ് പുത്തൻപീടിക, യുപിഎസ് എടമുട്ടം, എസ്കെവി എൽപിഎസ് എരവത്തൂർ, ഗവ. എൽപിഎസ് പള്ളം, ചെറുതുരുത്തി. മറ്റെല്ലാ സ‌്കൂളുകളും പൂർണതോതിൽ പ്രവർത്തനം തുടങ്ങും. പ്രളയത്തിൽ പുസ‌്തകവും ബാഗും യൂണിഫോമും നഷ‌്ടപ്പെട്ടവർക്ക‌് അത‌് ലഭ്യമാക്കാനുള്ള നടപടി ഉടൻ കൈക്കൊള്ളും. നഷ‌്ടപ്പെട്ട ബാഗ‌്, നോട്ട‌്ബുക്ക‌്, യൂണിഫോം, ഇൻസ‌്ട്രുമെന്റ‌് ബോക‌്സ‌് തുടങ്ങിയവയുടെ റിപ്പോർട്ട‌് ശേഖരിച്ച‌് ഒരാഴ‌്ചക്കുള്ളിൽ സബ‌്ജില്ലാ തലത്തിൽ വിതരണ നടപടി കൈക്കൊള്ളും. യൂണിഫോമുകൾ സെപ‌്തംബർ 15നകം തയ്യാറാക്കി നൽകും. കിണറുകൾ തൽകകാലം ഉപയോഗിക്കാൻ പറ്റാത്ത വിദ്യാലയങ്ങളിൽ വാട്ടർകിയോസ്കുകൾ സ്ഥാപിക്കും. ചിലയിടങ്ങളിൽ മൊബൈൽ ശൗചാലയങ്ങളും സ്ഥാപിക്കും. സംസ്ഥാനത്തെ 98 ശതമാനം വിദ്യാലയങ്ങളും പ്രവർത്തന യോഗ്യമാണെന്നും ഓണപ്പരീക്ഷ ഉടൻ ഉണ്ടാകില്ലെന്നും നഷ്ടപ്പെട്ട അധ്യയന ദിവസങ്ങൾ വീണ്ടെടുക്കാൻ അധ്യാപക സംഘടനകളുമായി ചർച്ച നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി.
ദുരിതബാധിതർക്കൊപ്പം വീണ്ടും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ.
ഇത്തവണ ഭക്ഷ്യധാന്യങ്ങളും പുതുവസ്‌ത്രങ്ങളും ഭവന ശുചീകരണ സാമഗ്രികളും. ഒപ്പംചേർന്ന എല്ലാവർക്കും നന്ദി. കേരള ജനതയുടെ അതിജീവന പോരാട്ടത്തിൽ നമ്മുക്കും പങ്കാളികളാകാം.... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക.
കേരള ജനതയുടെ അതിജീവന പോരാട്ടത്തിൽ നമ്മുക്കും പങ്കാളികളാകാം...
കുട്ടികളും അധ്യാപകരും സുഹൃത്തുക്കളും ശേഖരിച്ചു നൽകിയ ഭക്ഷണ പദാർത്ഥങ്ങൾ ആലപ്പുഴ കളക്‌ടറുടെ നിർദ്ദേശ പ്രകാരം കലൂർ ക്യാമ്പിൽ എത്തിച്ചു. നാളെയും സ്കൂളിൽ ക്യാമ്പിലേക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കാമെന്ന് നിരവധി സുമനസുകൾ അറിയിച്ചിട്ടുണ്ട് ലഭിക്കുന്നവ അധികൃതരെ ഏൽപ്പിക്കുന്നതാണ്. സഹായിച്ച സഹകരിച്ച എല്ലാവർക്കും നന്ദി.
ഓണാവധി നേരത്തെയാക്കി.
സംസ്ഥാനം പ്രളയക്കെടുതിയിൽ വലയുന്ന സാഹചര്യത്തിൽ ഇത്തവണ ഓണാവധി നേരത്തെയാക്കി. സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളും വെള്ളിയാഴ്ച പൂട്ടുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 29ന് ആയിരിക്കും സ്കൂളുകൾ പിന്നീടു തുറക്കുക. കനത്ത മഴയിലും പ്രളയക്കെടുതിയിലും സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാൽ ഓഗസ്റ്റ് 31ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കിയിരുന്നു.
ഓണപരീക്ഷ മാറ്റിവച്ചു.
നിർത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്തു ആഗസ്റ്റ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ ( ഓണപരീക്ഷ ) മാറ്റിവയ്ക്കുന്നതായ് പൊതുവിദ്യാഭ്യാസ ഡയറക്ടർ. പുതുക്കിയ തീയതി പിന്നാലെ അറിയിക്കുന്നതാണ്.
പൊൻതൂവൽ എം പി മെറിറ്റ് അവാർഡ്
ആലപ്പുഴ പാർലമെൻറ് മണ്ഡലത്തിൻറെ പരിധിയിൽ വരുന്ന സ്കൂളുകളിൽ നിന്നും നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് ഏർപ്പെടുത്തിയ പൊൻതൂവൽ എം പി മെറിറ്റ് അവാർഡ്ദാന ചടങ്ങ് ഓഗസ്റ്റ് 14 ചൊവ്വാഴ്ച (2 PM)പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി, കായംകുളം നിയമസഭാ മണ്ഡലങ്ങളിലെ സ്കൂളുകൾക്കാണ് അവാർഡ് നൽകിയത്. 2006-ൽ ആരംഭിച്ച പരിപാടിയുടെ പന്ത്രണ്ടാമത് വർഷമായ ഇത്തവണ ഒന്നാം ഘട്ടത്തിൽ ആലപ്പുഴയിൽ നടന്ന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി യാണ് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. രണ്ടാം ഘട്ട പരിപാടിയിൽ പ്രശസ്ത കലാസംഘടകൻ സൂര്യ കൃഷ്ണമൂർത്തി മുഖ്യാതിഥിയായി. പുതിയകാവിൽ ദേശീയപാതയോടു ചേർന്നുള്ള ഐഡിയൽ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടന്നത്. അവാർഡ്ദാന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം രൺജി പണിക്കർ, ഗ്രാമവികസന വകുപ്പ് കമ്മീഷണർ എൻ പദ്മകുമാർ ഐ എ എസ്, കൊല്ലം പോലീസ് കമ്മീഷണർ ഡോ.അരുൾ ആർ ബി കൃഷ്ണ, ഗാനരചയിതാവും കുമാരനാശാൻ സ്മാരക സമിതി ചെയർമാനുമായ രാജീവ് ആലുങ്കൽ, കഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ സതീഷ് ബാബു പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു. നൂറു ശതമാനം വിജയവും( 501/501) ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകളും (114) കരസ്ഥമാക്കിയ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ചടങ്ങിൽ പൊൻതൂവൽ അവാർഡ് നൽകി ആദരിച്ചു.നല്ല കാര്യങ്ങൾ ചെയ്തതിന് നല്ലപാഠത്തിന്റെ പുരസ്കാരം വീണ്ടും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്
മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്‌കാരം മൂന്നാംസ്ഥാനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കൊല്ലം യൂനിസ്കുഞ്ഞ് മെമ്മോറിയൽ കൺവെൻഷൻ സെന്ററിൽ നടന്ന നല്ലപാഠം കോഡിനേറ്റർമാരുടെ ജില്ലാസംഗമ വേദിയിൽ പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് സമ്മാനിച്ചു. ഒപ്പം സ്കൂളിലെ നല്ലപാഠം കോ - ഓഡിനേറ്റർമാരായ ജി മോഹനൻസാറും എ ശ്രീജാദേവി ടീച്ചറും മികച്ച കോ - ഓഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.അയ്യായിരം രൂപവീതം ക്യാഷ് അവാർഡും പ്രശസ്‌തിപത്രവും അവർ വേദിയിൽവച്ച് ഏറ്റുവാങ്ങി. ഇത് തുടർച്ചയായ രണ്ടാംതവണയാണ് ഈ അംഗീകാരം ലഭിക്കുന്നത്.
കണ്ണീരൊപ്പാൻ
കുട്ടനാട്ടിിൽ വെള്ളപ്പൊക്കതാൽ ദുരിതം അനുഭവിക്കുന്ന കൂട്ടുകാർക്കു നൽകാൻ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിലെ മലയാള മനോരമ നല്ല പാഠം കൂട്ടുകാർ സമാഹരിച്ച ബുക്കുകൾ മലയാള മനോരമ പ്രതിനിധിക്കു കൈമാറുന്നു.
ജൈവവൈവിധ്യ വിദ്യാലയം
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ ജൈവ വൈവിധ്യപാർക്ക് നിർമ്മാണത്തിന് കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. ‘പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം ‘ എന്ന ആശയമാണ് ജൈവവൈവിധ്യ ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ളത് . കുട്ടികൾ പ്രകൃതിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും. പ്രകൃതിയുടെ സ്നേഹസ്പർശത്താൽ വളരാനുള്ള അവസരം നമ്മുടെ വിദ്യാലയത്തിൽ ലഭ്യമാകുകയാണ് ലക്ഷ്യം. ഇതിനായി സ്കൂളിൽ ഹരിത നിയമാവലി ഗ്രീൻ/ പ്രോട്ടോകോൾ നടപ്പിലാക്കി. സ്കൂൾ ഭരണ സമിതി, പി ടി എ, സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ, അദ്ധ്യാപകർ, എൻ.സി.സി കേഡറ്റുകൾ,ജെ ആർ സി അംഗങ്ങൾ, വിവിധ സ്കൂൾക്ലബ്ബ് പ്രതിനിധികൾ എന്നിവർ ഒത്തുചേർന്ന് ‘സ്കൂൾ പരിസരം പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനുള്ള കൂട്ടായ ശ്രമം ആരംഭിച്ചു. കുട്ടികൾ ഹരിത നിയമാവലി സ്കൂളിൽ എഴുതിവെച്ച് വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മുക്തമാക്കുമെന്നും അതിലൂടെ സ്കൂളിനെ ജൈവവൈവിധ്യ കലവറയാക്കുമെന്നും പ്രതിജ്ഞ എടുക്കുകയുണ്ടായി. ഹരിത നിയമാവലി ഓരോ കുട്ടികളും തങ്ങളുടെ ജീവിതശൈലിയാക്കി മാറ്റാനുള്ള ശ്രമത്തിൽ ഏർപ്പെട്ടു. അദ്ധ്യാപകരും പി.ടി.എ യും കുട്ടികൾക്ക് സർവ്വപിന്തുണയും നൽകിവരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നത്. സ്കൂളിലെ പച്ചക്കറിത്തോട്ടം ഇതിന്റെ മികച്ച ഉദാഹരണമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്തൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾക്ക് തിരിച്ചറിയാനും അനുഭവ ലഭ്യമാക്കാനും അതിലൂടെ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കാനും ഇതിലൂടെ സാധിച്ചു. സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കാൻ ആരംഭിച്ചു. (വിദ്യാലയ ജൈവ പ്രകൃതിയിൽ ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും തൽസ്ഥിതി വ്യക്തമാക്കുന്ന രേഖാചിത്രങ്ങൾ, അവയുടെ വലിപ്പം, പ്രായം, ശാസ്ത്രീയനാമം, പ്രത്യേകതകൾ എന്നിവ എഴുതി; മരങ്ങൾക്ക് പ്രത്യേകം പേരും നമ്പരും നൽകി സ്റ്റോക്ക് റജിസ്റ്ററായി വിദ്യാലയങ്ങളിൽ സൂക്ഷിക്കുന്ന പദ്ധതി). ക്യാമ്പസ് ഒരു പാഠപുസ്തകം. ഒരോ കുട്ടിയെയും പരിസ്ഥിതി ശാസ്ത്രജ്ഞരായി വളർത്തുക എന്നതാണ് ലക്ഷ്യം. സ്കൂൾ പരിസ്ഥിതിയെ അവർ പാഠ പുസ്തകമാക്കട്ടെ. കുട്ടികൾക്ക് നേരിട്ടുള്ള പഠനാനുഭവങ്ങൾ ഇവിടെനിന്ന് ലഭിക്കുന്നു. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ആപ്തവാക്യമായ ” മനുഷ്യരെ പരിസ്ഥിതിയുമായി ബന്ധപ്പിക്കുക എന്നത് ” പ്രായോഗിക തലത്തിൽ നടപ്പിലാക്കുന്നതിന് സ്കൂൾ ജൈവ വൈവിധ്യ പാർക്കുകളുടെ നിർമ്മാണവും സംരക്ഷണവും സാധ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു.
സ്കൂളിൽ നടപ്പിലാക്കുന്ന ഗ്രീൻ പ്രോട്ടോകോൾ അഥവാ ഹരിതനിയമാവലി
ഭക്ഷണം പാഴാക്കാതിരിക്കുക, വേസ്റ്റുകൾ പരിസരങ്ങളിൽ വലിച്ചെറിയാതിരിക്കുക. കുടിവെള്ളം പ്ലാസ്റ്റിക്ക് കുപ്പികളിൽ കൊണ്ടുവരുന്നതിന് പകരം സ്റ്റീൽ ബോട്ടിലുകൾ ഉപയോഗിക്കുക, ഉപയോഗശേഷം വലിച്ചെറിയുന്ന പാത്രങ്ങൾക്ക് പകരം സ്റ്റീൽ പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളും ഉപയോഗിക്കുക, പുനരുപയോഗിക്കാൻ കഴിയുന്നപ്പേന ശീലമാക്കുക,
പേപ്പർ ഗ്ലാസുകളും പേപ്പർ പ്ലേറ്റുകളും ഉപേക്ഷിക്കുക, ജൈവാവശിഷ്ടങ്ങളെ വളമാക്കി മാറ്റുക, ഫ്ലക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുക,
സ്‌കൂൾ മന്ത്രിസഭ അധികാരമേറ്റു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിലെ രണ്ടായിരത്തിൽപ്പരം കുട്ടികളെ ഇനി കുട്ടിമന്ത്രിമാർ ഭരിക്കും. സ്‌കൂൾ ചെയർപേഴ്‌സൺ ഹാജിറ ഹക്കീം, ലീഡർ സോന ജാസ്‌മിൻ എന്നിവരെ കൂടാതെ ആഭ്യന്തരം (ഫാത്തിമ), കൃഷി ( അമാന), മാളവിക സാമൂഹ്യ സേവനം (മാളവിക തമ്പാൻ), ആരോഗ്യം - ശുചിത്വം (സ്വാതി സന്തോഷ് ), കലാ - സാംസ്‌കാരികം (ലീബ ഫ്രാൻസിസ് ) ഭക്ഷ്യസുരക്ഷ (പൂജ എസ് സുനിൽ), ശാസ്‌ത്ര സാങ്കേതികം (ആദിത്യ എം എസ്), ഗതാഗതം (ആമിന), കായികം (ഭവിത ), മനുഷ്യ വിഭവം (മാളവിക) എന്നി വകുപ്പുകളിലായി പത്ത് അംഗ മന്ത്രിസഭ അധികാരമേറ്റു.. സ്‌കൂൾ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അധ്യാപകർക്കും സഹപാഠികൾക്കുനൊപ്പം ജനപ്രതിനിധികളെയും രക്ഷാകർത്താക്കളെയും സാക്ഷിനിർത്തിയായിരുന്നു സ്കൂൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. ജനാധിപത്യവും അതിന്റെ പ്രവർത്തനരീതിയും പ്രായോഗികരീതിയിൽ സ്കൂളിൽ നടപ്പാക്കുകയാണെന്ന് സത്യപ്രതിജ്ഞാചടങ്ങ് ഉദ്ഘാടനം ചെയ്‌ത ആർ രാമചന്ദ്രൻ എം എൽ എ പറഞ്ഞു. ജനങ്ങളുടെ അംഗീകാരമാണ് ജനാധിപത്യവ്യവസ്ഥയിൽ പ്രധാനം. ജനാധിപത്യത്തിന്റെ മഹത്വം നിലനിർത്തി മതേതരത്വം സംരക്ഷിച്ചുകൊണ്ട് മതമൈത്രി കാത്തുസൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഏകാതിപത്യത്തിലേക്ക് രാജ്യത്തെ മടക്കികൊണ്ടുപോകാനുള്ള പരിശ്രമം നടക്കുമ്പോൾ സ്കൂളിന്റെ അധികാരം വിദ്യാർഥികൾക്ക് കൈമാറിയതിലൂടെ പുതിയയൊരു മാതൃകയാണ് ഗേൾസ് ഹൈസ്കൂൾ സൃഷ്ടിച്ചതെന്നും എം എൽ എ പറഞ്ഞു. പഠന നിലവാരത്തിനൊപ്പം കുട്ടികളിൽ അച്ചടക്കവും ജനാധിപത്യബോധവും വളർത്താനും ലക്ഷ്യമിട്ടാണ് പുതിയ ജനാധിപത്യ കാഴ്ചപ്പാടിന് രൂപം നൽകിയത്. വിദ്യാലയത്തെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുകയെന്ന കാഴ്ചപ്പാടോടെയാണ് വിദ്യാലയഭരണം കുട്ടികൾക്ക് കൈമാറുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്‌കൂൾ ശതാബ്‌ദി ആഘോഷ കമ്മിറ്റി ചെയർമാൻ കൂടിയായ കാപെക്സ് ചെയർമാൻ പി ആർ വസന്തൻ പറഞ്ഞു. മന്ത്രിമാർക്ക് സ്കൂൾ ഹെഡ്‌മിസ്‌ട്രസ്സ് എൽ ശ്രൂലത സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപജില്ല മേളകളിൽ അഞ്ചിൽ നാല് ഓവറാളുകളും സ്‌കൂളിനു സമ്മാനിച്ച പ്രതിഭകളെ നഗരസഭ ചെയർപേഴ്‌സൺ എം ശോഭന ആദരിച്ചു. ഉപജില്ല മേളയിൽ സയൻസ്, സാമൂഹ്യശാസ്‌ത്രം, ഐ ടി, പ്രവർത്തിപരിചയം എന്നിവല്ാണ് സ്‌കൂളിനു ഓവറാൾ ലഭിച്ചത്. പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു ആദ്യക്ഷം വഹിച്ച യോഗത്തിൽ നഗരസഭ ഉപാധ്യക്ഷൻ ആർ രവീന്ദ്രൻപിള്ള, കൗൺസിലർ എൻ സി ശ്രീകുമാർ, ഭരണസമിതി അംഗം എം സുഗതൻ, മാതൃസമിതി പ്രസിഡന്റ് ലേജു, കോ- ഓഡിനേറ്റർ ജി മോഹനൻ, ലീഡർ സോന ജാസ്മിൻ എന്നിവർ സംസാരിച്ചു. ചെയർ പേഴ്‌സൺ ഹാജിറ ഹക്കീം നന്ദിപറഞ്ഞു.
അത്യപൂർവ്വമായ ആകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ സ്കൂളിൽ അവസരം.
നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയപൂർണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. 103 മിനിറ്റ് ദൈർഘ്യമേറിയ ചന്ദ്രഗ്രഹണമാണ് ഇന്നുണ്ടാകുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. ഗ്രഹണത്തിന്റെ പ്രാഥമിക ഘട്ടം രാത്രി 11.44ന് ആരംഭിക്കും. തൊട്ടുപിന്നാലെ ഭാഗികമായ ഗ്രഹണവും ആരംഭിക്കും. ഇത് കൃത്യം 11.54 തുടങ്ങും.പൂർണചന്ദ്ര ഗ്രഹണം രാത്രി ഒരുമണിക്കാണ് ആരംഭിക്കുക. ഈ സമയത്ത് ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ മധ്യത്തിലായിരിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി ചുവപ്പുനിറമാകുന്ന ബ്ലഡ്‌മൂൺ പ്രതിഭാസവും ഇന്ന് ദൃശ്യമാകും. ഭൂമിയുടെ നിഴലിൽ നിന്ന് മാറുന്നതോടെയാണ് ചന്ദ്രന് ചുവപ്പും ഓറഞ്ചും നിറം ലഭിക്കുന്നത്. ഇത്ര ദൈർഘ്യമേറിയൊരു ബ്ലഡ് മൂണിനെ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ശാസ്ത്രലോകം.2000 ജൂലൈ 16നായിരുന്നു ഇതിന് മുൻപ് ഇത്രയും ദൈർഘ്യമേറിയ ഗ്രഹണം അനുഭവപ്പെട്ടത്.
ഈ വർഷത്തെ നല്ല പാഠം പ്രഭാതഭക്ഷണ കൗണ്ടറിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എൽ ശ്രീലത നിർവ്വഹിക്കുന്നു.
പ്രഭാത ഭക്ഷണം കഴിക്കാതെ എത്തുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യമായും ട്യൂഷനും മറ്റുമായി രാവിലെ വീട്ടിൽനിന്നി ഇറങ്ങി പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് കുറഞ്ഞ നിരക്ക് (10 രൂപ) ഈടാക്കിയുമാണ് പ്രാതൽ നൽകുന്നത്.പ്രഭാത ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു.പ്രഭാത ഭക്ഷണം കുട്ടികൾ വീടുകളിൽനിന്ന് എത്തിക്കുന്നു.(കൗണ്ടർ പ്രവർത്തനം ദിവസവും രാവിലെ 9.15മുതൽ 9.45വരെ)കഴിഞ്ഞ വർഷം കൗണ്ടറിൽ നിന്ന് കിട്ടിയ തുക ഈ സ്കൂളിലെ രണ്ട് കുട്ടികളുടെ മാതാവിന് ഹൃദയശസ്ത്രക്രീയക്ക് നൽകി.നിർധന കുട്ടികളെ നല്ലപാഠം കൂട്ടുകാർ നടത്തുന്ന സ്കൂൾ സെൻസസിലൂടെ കണ്ടെത്തുന്നു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കുട്ടികൾക്ക് റോളർ സ്കേറ്റിങ് പരിശീലന ക്ലാസ്സിന് തുടക്കമായി
ഗൃഹപാഠം കൃഷി പാഠം പദ്ധതി -2018 ആരംഭിച്ചു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തു വിതരണം ഹെഡ്മിസ്ട്രസ് എൽ ശ്രീലത ഉദ്ഘാടനം ചെയ്യ്തു. നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് നല്ലപാഠം യൂണിറ്റ് കുട്ടികളുടെ വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന ഗൃഹപാഠം കൃഷി പാഠം പദ്ധതി കരുനാഗപ്പള്ളി കൃഷി ഭവന്റെ സഹാകരണത്തോടെ നടത്തുന്നത്.
യോഗാദിനാചരണത്തിന്റെ ഭാഗമായി നടത്തിയയോഗാ പ്രദർശനം.
ചെറിയ പെരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ മൈലാഞ്ചി ഫെസ്റ്റ്- 2018 സംഘടിപ്പിച്ചു.
മേയ്ക്കപ്പ് ബോക്സുകളിൽ പല നിറങ്ങളിലും ഡിസൈനിലുമുള്ള നെയിൽ പോളിഷുകളും ടാറ്റൂ സ്റ്റിക്കറുകളുമെല്ലാം സ്ഥിരമായി ഇടം പിടിച്ചെങ്കിലും പണ്ടു കാലം മുതലേ വിരലുകൾ മനോഹരമാക്കിയിരുന്ന മൈലാഞ്ചി ചോപ്പിനോട് പുതുതലമുറക്കും പ്രിയമൊട്ടും കുറയുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു ചെറിയ പെരുന്നാൾ പ്രമാണിച്ച് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച 'മൈലാഞ്ചി 2018'. ബ്രൈഡൽ, അറബിക്, പീകോക്ക് , ചോപ്പർ, ഉത്തരേന്ത്യൻ, പാകിസ്ഥാനി, പേർഷ്യൻ എന്നിങ്ങനെ ധാരാളം ഡിസൈനുകൾ നടുവിരലിന്റെ തുമ്പു മുതൽ കൈമുട്ടു വരെയും കാൽപാദം നിറയെയും നിറയുന്ന മൈലാഞ്ചിച്ചുവപ്പുമായി 'മൈലാഞ്ചി 2018' കരവിരുതിന്റെ മായിക പ്രപഞ്ചം തന്നെ തീർത്തു. കൂട്ടത്തിൽ അറേബ്യൻ സ്റ്റൈലിനോടാണ് കുട്ടികൾ കൂടുതൽ പ്രിയം കാട്ടിയത്. ഇടാനുള്ള എളുപ്പമാണ് പുതുതലമുറ അറേബ്യൻ ഡിസൈൻ തേടിപ്പോകുന്നതിന് കാരണം. വലിയ പൂക്കളാക്കി വളരെ എളുപ്പത്തിൽ ഇടാൻ കഴിയുമെന്ന പ്രത്യേകത അറേബ്യൻ ഡിസൈനുകൾക്കുണ്ട്. റംസാൻ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റ് കരവിരുതിന്റെയും കലാബോധത്തിന്റെയും സമന്വയ കാഴ്ചയായി മാറി. കുട്ടികൾക്കൊപ്പം അദ്ധ്യാപികമാരും കൈകളിൽ മൈലാഞ്ചിയിടാൻ കൂടിയതോടെ സ്കൂൾഅങ്കണം ഉത്സവാന്തരീക്ഷമായി മാറി. കുട്ടികളിൽ സാഹോദര്യത്തിന്റെയും സഗവർതിത്വത്തിന്റെയും ചിന്ത വളർത്താൻ ഇത്തരം പരിപാടികളിലൂടെ കഴിയട്ടെ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രഥമാദ്ധ്യാപിക എൽ ശ്രീലത ടീച്ചർ പറഞ്ഞു. സ്കൂൾ പ്രവർത്തന സമയം നഷ്ടപ്പെടുത്താതെ ഉച്ചഭക്ഷണത്തിനുള്ളഇടവേള സമയം പ്രയോജനപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചതെന്നതും ശ്രദ്ധേയമായി. ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏററവും നല്ല ജോഡികളെ കണ്ടെത്താൻ വിധികർത്താക്കൾ ഏറെ പണിപ്പെട്ടു. ജി മോഹനൻ, സബ്ന, അസീന,ആസ്മി,വിജിത തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വിജയികൾക്ക് സീനിയർ ടീച്ചർ രമാദേവി അമ്മ സമ്മാനങ്ങൾ വിതരണം ചെയ്തു.
മികച്ച വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാജഞ്ചായത്തിന്റെ പുരസ്കാരം ലഭിച്ചു.
എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യൂ ജില്ലയിൽ ഏറ്റവുമധികം ഫുൾ A+ വാങ്ങിയ വിദ്യാലയത്തിനുള്ള ജില്ലാപഞ്ചായത്തിന്റെ പുരസ്കാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്.ജില്ലാജഞ്ചായത്തിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ള ഈ വിദ്യാലയത്തെ അക്കാദമിക മികവ് പരിഗണിച്ചാണ് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചത്. ഹെഡ്മിസ്ട്രസ് എൽ ശ്രീലത ടീച്ചർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി രാധാമണിയിൽനിന്ന് ഏറ്റുവാങ്ങി.
പരിസ്ഥിതി ദിനാചരണം.
ഇന്ന് പ്രവേശനോത്സവം
672 പുതുമുഖങ്ങൾ 4 പുതിയ ഡിവിഷനുകൾ 40 ഹൈടെക് ക്ലാസ്സുമുറികൾ പുതിയ യൂണിഫോം 2018-19 പഠനവർഷം ആരംഭിക്കുന്നു. SSLC പരീക്ഷയിൽ ഫുൾ A+ ലഭിച്ച 114 ലും ഒമ്പത് A+ ലഭിച്ച 52 ഉം USS പരീക്ഷയിൽ സ്കോളർഷിപ്പ് ലഭിച്ച 2 ഉം കൂട്ടുകാരെ പനിനീർപുഷ്പങ്ങൾ നൽകി സ്വീകരിച്ച് അറിവിന്റെ മികവിന്റെ പുതിയ വിജയങ്ങൾ തേടിയുള്ള ഈ വർഷത്തെ യാത്ര പ്രിയരെ കൂട്ടായി തുണയായി നിങ്ങളുണ്ടാകുമെന്ന പ്രതീക്ഷയോടെ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ഇന്ന് ആരംഭിക്കുന്നു
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ കൂടുതൽ ഉയരങ്ങളിലേക്ക്......
.
സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ എല്ലാ കുട്ടികൾക്കും ആധുനിക സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നു.
ഈ സാഹചര്യത്തിൽ ആധുനിക സൗകര്യങ്ങളോടെ 54 ക്ലാസ്സ് മുറികളുള്ള പുതിയ ബഹുനില മന്ദിരം നിർമ്മിക്കുന്നു.
നിർമ്മാണ ആരംഭം 14.03.2018 രാവിലെ 8.00 മണിക്ക് .ഈ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാകാൻ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
കരുനാഗപ്പള്ളി ബി ആർ സിയുടെ മലയാളതിളക്കം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നവംബർ 27 മുതൽ 29 വരെ
സംസ്ഥാന മേളയിൽ തിളങ്ങിയവർ
Sate Work experience fair-
garment making H S ,Adithya Anil - A Grade palm leaves products H S Nandana. S- A Grade State Social Science Fair - Working Model - . H S Anamika A Grade H S Bhanulekshmi. A Grade Sate Science Fair - Improvised Experiment H S Keerthana A Grade H S Bhagya A Grade
|Sate Science Fair (H S)Improvised Experiment 'A' Grade Keerthana & Bhagya
ഹരിത വിദ്യാലയം റിയാലിറ്റി ഷോ- 2 ചിത്രീകരണം തികുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ടീം.
നിറവ്-2018 എം മുകേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.
രോഗപീഡകളാൽ വേദനിക്കുന്ന സഹജീവികൾക്കായി നന്മകൾ പകുത്തുനൽകി വിദ്യാർഥിനി കൂട്ടായ്മ വേറിട്ട കാഴ്ചയായി. കരുനാഗപ്പള്ളി ഗേൾസ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ വിദ്യാർഥിനികളാണ് സമൂഹത്തിന് മാതൃകയാകാവുന്ന വേറിട്ട പദ്ധതികളുമായെത്തിയത്. നിറവ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ചലച്ചിത്രനടനും എം.എൽ.എ.യുമായ എം.മുകേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിൽനിന്ന് രൂപംകൊണ്ട ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിക്ക് പിന്തുണയുമായാണ് കുട്ടികൾ പദ്ധതി നടപ്പാക്കിയത്. രോഗങ്ങൾക്ക് അടിമപ്പെട്ടതോടെ വരുമാനമാർഗങ്ങൾ ഇല്ലാതായ രോഗികൾക്ക് സൊസൈറ്റി നൽകിവരുന്ന ഭക്ഷ്യധാന്യ കിറ്റിലേക്ക് സംഭാവനയായി വിദ്യാർഥികൾ സ്വരൂപിച്ച 42 ചാക്ക് അരി കൈമാറി. എം.മുകേഷ് എം.എൽ.എ.യിൽനിന്ന് സൊസൈറ്റി ചെയർമാൻ പി.ആർ.വസന്തനും സെക്രട്ടറി കോട്ടയിൽ രാജുവും ചേർന്ന് ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് കെ.ജി.ശിവപ്രസാദ് അധ്യക്ഷനായി. സാമൂഹികവിരുദ്ധരുടെ ആക്രമണത്തിൽ ഉപജീവനമാർഗമായ ഓട്ടോ തകർന്ന, ആറാംക്ലാസിലെ സഹപാഠിയുടെ കുടുബത്തിന് സ്‌കൂൾ പ്രഭാതഭക്ഷണ കൗണ്ടറിൽനിന്ന് ലഭിച്ച തുക സഹായമായി നൽകി. നഗരസഭാധ്യക്ഷ എം.ശോഭന തുക കൈമാറി. ഇരുനൂറിലധികം മലയാള സാഹിത്യകാരന്മാരുടെ വിവരങ്ങൾ ചേർത്ത് കുട്ടികൾ തയ്യാറാക്കിയ 'കൈരളിയുടെ എഴുത്തുകാർ' എന്ന ഗ്രന്ഥം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പ്രകാശനം ചെയ്തു. നാടൻ രുചിക്കൂട്ടുകളെക്കുറിച്ച് കുട്ടികൾ ശേഖരിച്ച് തയ്യാറാക്കിയ 'അമ്മമാരുടെ രുചിക്കൂട്ട് ' നഗരസഭാ ഉപാധ്യക്ഷൻ ആർ.രവീന്ദ്രൻ പിള്ള പ്രകാശനം ചെയ്തു. സാമൂഹികവിരുദ്ധർ കവർന്ന ക്ലാസ് ലൈബ്രറി പുസ്തകങ്ങൾക്കുപകരം കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ സ്‌കൂൾ മാനേജർ പ്രൊഫ. ആർ.ചന്ദ്രശേഖരൻ പിള്ള ക്ലാസ്സ് പ്രതിനിധികൾക്ക് കൈമാറി. വിഷരഹിത പച്ചക്കറി വിൽപ്പനയിലൂടെ ലഭിച്ച പണം സ്‌കൂൾ കാർഷിക ബാങ്കിൽ നിക്ഷേപിച്ചതുവഴി ലഭിച്ച പലിശയുടെ വിതരണം നഗരസഭാ കൗൺസിലർ എൻ.സി.ശ്രീകുമാർ നിർവഹിച്ചു. പാലിയേറ്റീവ് രോഗികൾക്കുള്ള സൗജന്യ ക്ലിനിക്കും 'സ്കൂൾ വളപ്പിലെ സസ്യലോകം' രജിസ്റ്ററിന്റെ പ്രകാശനവും നടന്നു. ഡോ. നാസർ, എം.സുഗതൻ, ബീനാതമ്പി, എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക എൽ.ശ്രീലത സ്വാഗതവും പ്രോഗ്രാം കൊഡിനേറ്റർ ജി മോഹനൻ നന്ദിയും പറഞ്ഞു.
നിറവ് 2018
2018 ജനുവരി 11 വ്യാഴം
രാവിലെ 10.30
പരിപാടികൾ:
1. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ യൂണിറ്റ് നിത്യ ഭക്ഷണം നൽകി സംരക്ഷിക്കുന്ന രോഗികളുടെ കുടുംമ്പങ്ങൾക്കായി കുട്ടികളും അധ്യാപകരും സമാഹരിച്ച അരി പാലിയേറ്റീവ് യൂണിറ്റിന് കൈമാറുന്നു.
2. സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ ഉപജീവനമാർഗ്ഗമായ ആട്ടോ തകർന്ന ആറാം ക്ലാസ്സ് കൂട്ടുകാരിയുടെ കുടുംമ്പത്തിന് പ്രഭാത ഭക്ഷണ കൗണ്ടറിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് ആട്ടോ നന്നാക്കാനുള്ള ധനസഹായം നൽകുന്നു.
3. സ്കൂൾ അക്ഷര സേന പ്രവർത്തകർ തയ്യാറാക്കിയ നൂറ്റമ്പതിൽപരം മലയാള സാഹിത്യകാരന്മാരുടെ വിവരങ്ങൾ അടങ്ങിയ 'കൈരളിയുടെ എഴുത്തുകാർ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം.
4. ജീവിത ശൈലി രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ വീട്ടിൽ നിർമ്മിക്കാവുന്ന ശുദ്ധഭക്ഷണ കൂട്ടുകളുടെ സമാഹാരം
"അമ്മയുടെ രുചികൂട്ട് "
( സ്കൂളിലെ കുട്ടികൾ തങ്ങളുടെ അമ്മമാരിൽ നിന്ന് ശേഖരിച്ച ഭക്ഷണ കൂട്ടുകളുടെ ശേഖരം)
പ്രകാശനം .
5. കുട്ടികൾ സ്കൂൾ വളപ്പിലെ സസ്യങ്ങളുടെ ശാസ്ത്ര നാമവും പ്രത്യേകതകളും കണ്ടെത്തി തയ്യാറാക്കിയ
"സ്കൂളിലെ സസ്യ ലോകം" രജിസ്റ്റർ സ്കൂൾ ലൈബ്രറിക്ക് കൈമാറുന്നു.
6. സാമൂഹ്യ വിരുദ്ധർ കവർന്ന് കൊണ്ടു പോയ ക്ലാസ്സ് ലൈബ്രറി പുസ്തകങ്ങൾക്ക് പകരമായി മറ്റ് ക്ലാസ്സുകളിലെ കൂട്ടുകാർ ശേഖരിച്ച പുസ്തകങ്ങൾ കൈമാറുന്നു.
7. സ്കൂൾ കാർഷിക ബാങ്കിലെ നിക്ഷേപതുക 12% പലിശ സഹിതം വിതരണം ചെയ്യുന്നു.
ഉദ്ഘാടനം:
ശ്രീ എം.മുകേഷ് എം എൽ എ
സംസ്ഥാന സ്കൂൾ കലോത്സവം
participating items<br