ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2019-21

Schoolwiki സംരംഭത്തിൽ നിന്ന്
little kites

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018 -19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള *പുരസ്കാരം*  വെങ്ങാനൂർ ഗവൺമെൻറ്  മോഡൽ ഹയർ സെക്കൻഡറി സ്കൂൾ  കരസ്ഥമാക്കി.  ജില്ലാതലത്തിൽ തിരുവനന്തപുരത്തെ മികച്ച രണ്ടാമത്തെ സ്കൂളെന്ന സ്ഥാനമാണ്  ലഭിച്ചത്.

ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം, സ്കൂൾവിക്കി അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, ക്യാമ്പുകളിലെ പങ്കാളിത്തം സ്കൂളിന്റെ പൊതു പ്രവർത്തനങ്ങളിലുള്ള ഇടപെടൽ എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിച്ചിട്ടുള്ളത് .

ജൂലൈ 5 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. 25,000 രൂപയാണ് അവാർഡ് തുക

 മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പുരസ്കാരവിതരണ ചടങ്ങിൽ എംഎൽഎ ശ്രീ വി. എസ്. ശിവകുമാർ, വി ദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു ഐഎഎസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ എ എസ്, കൈറ്റ് വൈസ് ചെയർമാൻ ശ്രീ അൻവർ സാദത്ത് എന്നിവരും സന്നിഹിതരായിരുന്നു