എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കന്ററി വിഭാഗം

2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീരാമകൃഷ്ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജിയായിരുന്നു ഹയർസെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്. പ്ലസ്‌ടു വിഭാഗത്തിനു വേണ്ടി മൂന്ന് നിലകളോടു കൂടിയ ഒരു കെട്ടിടവും സുസജ്ജമായ നാല് ലാബുകളും വായനാശീലത്തെ ഉണർത്തുന്ന തരത്തിലുള്ള ഒരു ലൈബ്രറിയുമുണ്ട്.18 അധ്യാപകരും 2 അനധ്യാപകരുമാണ് ഇവിടെയുള്ളത്.3 സ്ട്രീമുകളാണ് ഇവിടെയുള്ളത്. പ്ലസ്‌ടുവിൽ 179 കുട്ടികളും പ്ലസ് വണ്ണിൽ 178 കുട്ടികളും പഠിക്കുന്നു.

  1. ബയോ മാത്‌സ് - * ഫിസിക്‌സ് * കെമിസ്ട്രി * മാത്‌സ് * ബയോളജി
  2. കൊമേഴ്‌സ് - * അക്കൗണ്ടൻസി* ബിസിനസ് സ്റ്റഡീസ്* എക്കണോമിക്‌സ്- സ്‌റ്റാറ്റിസ്റ്റിക്സ്
  3. ഹ്യുമാനിറ്റീസ് - * സോഷ്യൽ വർക്ക് * സോഷ്യോളജി * സൈക്കോളജി * സ്‌റ്റാറ്റിസ്റ്റിക്സ്

സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ്, സംരഭകത്വ ക്ലബ്ബ്,, ബ്ലൂ ആർമി, തായ്‌ഖൊൺഡോ എന്നിവ ഇവിടെ സജീവമാണ്.