സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്
എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ 2018 മാർച്ചിൽ നടത്തിയ അഭിരുചി പരീക്ഷയിൽ 41 കുട്ടികൾ പങ്കെടുത്തതിൽ 41 പേരും അർഹത നേടി. 40 പേർക്കു മാത്രമേ അംഗത്വമുള്ളൂ എന്നതിനാൽ ഒരാൾ സ്വയം പിൻമാറി.40 പേർ അംഗങ്ങളായുള്ള യൂണിറ്റ് മാർച്ചിൽത്തന്നെ പ്രവർത്തനമാരംഭിച്ചു.അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.സിസ്റ്റർ ജിനി ജോസ് കെ,സിസ്റ്റർ ലൗലി പി കെ എന്നിവർ കൈറ്റ് മിസ്ട്രസുമാരായി ചാർജെടുത്തു. കുമാരി ഷിസ്നാ സാജൻ,കുമാരി നന്ദ വി കുമാർ എന്നിവർ ലീഡർമാരായി.കമ്പ്യൂട്ടർ ലാബ് പരിപാലനം ഹൈടെക് ക്ളാസ്സ് റൂം പരിപാലനം, യു പി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത, മാതാപിതാക്കൾക്കായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം,കലോൽസവ ഡേറ്റാ എൻട്രി സഹായം, സ്കൂൾ പ്രവർത്തന ഡോക്യുമെന്റേഷൻ എന്നിങ്ങനെ നാനാവിധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
26038-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 26038 |
യൂണിറ്റ് നമ്പർ | LK/26038/2018 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ലീഡർ | ഷിസ്നാ സാജൻ |
ഡെപ്യൂട്ടി ലീഡർ | നന്ദ വി കുമാർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിസ്റ്റർ ജിനി ജോസ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിസ്റ്റർ ലൗലി പി കെ |
അവസാനം തിരുത്തിയത് | |
22-02-2019 | Stmarysernakulam |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018
സെന്റ്മേരിസ് സി ജി എച്ച് എസ് എസിൽ 2018 -19 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതികപരിജ്ഞാനമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 40 വിദ്യാർത്ഥികൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് സമ്പൂർണ്ണ യൂണിറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീനയുടെയും SITC മറിയമ്മ ടീച്ചറുടെയും പൂർണമായ
സഹകരണത്തോടെ സിസ്റ്റർ ലൗലി പികെ ,സിസ്റ്റർ ജിനി ജോസ് കെ
എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരുടെ പരിശീലനം പൂർത്തിയാക്കിയ ഇവരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വിദ്യാർത്ഥികൾക്കായി പരിശാലനങ്ങൾ നടത്തപ്പെടുന്നു. ഹാർഡ്വെയർ, ആനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, വീഡിയോ ഡോക്യുമെന്റേഷൻ എന്നീ ക്ലാസുകൾ നടത്തപ്പെട്ടു. കൂടാതെ ഹൈടെക് ക്ലാസ്സുകളുടെ പരിപാലനവും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നു.
2018 - 19 വർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ 29 ന് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ദേവരാജൻ സാർ, ലൗലി ടീച്ചർ എന്നിവർ നയിച്ച ഏകദിനപരിശീലനത്തോടെ ആരംഭിച്ചു.40 കുട്ടികൾ പങ്കെടുത്തു.തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ പരിശീലനം നൽകിപ്പോരുന്നു. ഓഗസ്റ്റ് നാലാം തിയതി ശനിയാഴ്ച നടന്ന ഏകദിനപരിശീലനത്തിൽ 40 കുട്ടികളും പങ്കെടുത്തു.എല്ലാ കുട്ടികളും സ്വന്തമായി ശബ്ദം റെക്കോഡ് ചെയ്യുകയും ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോയും ഓഡിയോയും സംയോജിപ്പിച്ച് ആനിമേഷൻ ഫിലിം നിർമ്മിക്കുകയും ചെയ്തു.
![](/images/1/1d/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%89%E0%B5%BD%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82.jpg)