ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ 'ലിറ്റിൽ കൈറ്റ്സ്

       ഗവ.ഹയർ സെക്കണ്ടറി  സ്കൂൾ   കലഞ്ഞൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഒൻപതാം ക്ലാസ്സിലെ 40 കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 1 മണിക്കൂർ ക്ലാസ് നടത്തന്നു. ഓഗസ്റ്റ് 4, ശനിയാഴ്ച ഏകദിന ക്യാമ്പും നടത്തി.  അന്നേ ദിവസം ആനിമേഷൻ ക്ലാസുകളും നടത്തി. കുട്ടികൾ സ്വന്തമായി അവരുടെ ഭാവനയിൽ നിന്ന് കഥയും  തിരക്കഥയും അനിമേഷനും തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായി ശ്രീമതി മെറിൻ സക്കറിയ, ശ്രീമതി ലതി ബാലഗോപാൽ എന്നിവർ പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക് സ്കൂൾ എച്ച്.എംശ്രീമതി  അമൃത സി.എസ് , ഐ.റ്റി കോർഡിനേറ്റർ ശ്രീമതി  ശ്രീവിദ്യ  കെ ,ആർ ,ജോയിൻറ്ഐ.റ്റി കോർഡിനേറ്റർ ശ്രീമതി ജമീല ബീവി. എസ്.എം എന്നിവർ സഹായിക്കുന്നു.

[[{


സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ

ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ

ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട്
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം

കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ

ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു./ഡിജിറ്റൽ മാഗസിൻ‌‌‌‌|