എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്
29040-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 29040 |
യൂണിറ്റ് നമ്പർ | LK/2018/29040 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | തൊടുപുഴ |
വിദ്യാഭ്യാസ ജില്ല | ഇടുക്കി |
ഉപജില്ല | അടിമാലി |
ലീഡർ | മന്ന ജോർജ് |
ഡെപ്യൂട്ടി ലീഡർ | ദിയ ഷജീർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സി ഷിജിമോൾ സെബാസ്റ്റ്യൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി റീന ജെയിംസ് |
അവസാനം തിരുത്തിയത് | |
24-01-2019 | SR. SHIJIMOL SEBASTIAN |
ലിറ്റിൽ കൈറ്റ്സ്
വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താൽപ്പര്യത്തെ പരിപോഷിപ്പിക്കുക, സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും കുട്ടികളിൽ സൃഷ്ടിക്കുക. വിവര വിനിമയ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക. അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാനാശയങ്ങളും അവയുടെ പ്രവർത്തന പദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുക. വിദ്യാലയങ്ങളിലെ ഹൈ ടെക് ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക. വിദ്യാലയത്തിലെ ഹൈടെക് അധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക, സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക. ഭാഷാകമ്പ്യൂട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുകയും വിവിധ ഭാഷാകമ്പ്യൂട്ടിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം അവർക്ക് ലഭ്യമാക്കുകയും ചെയ്യുക, സംഘ പഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുക.പഠനപ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പ്പന്നങ്ങൾ നിർമ്മിക്കുക. പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക.പഠനപ്രോജക്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി ഗവേഷണ പ്രവർത്തനങ്ങൾ ചെയ്യാനുള്ള താൽപ്പര്യം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൈറ്റിനു കീഴിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നു. ഈ പദ്ധതിയിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ 35 കുട്ടികൾ പങ്കെടുക്കുന്നു. യൂണിറ്റ് ലീഡറായി കുമാരി മന്ന ജോർജും ഡപ്യൂട്ടി ലീഡറായി ദിയ ഷജീറും പ്രവർത്തിക്കുന്നു.കൈറ്റ് മിസ്‌ട്രസ്സുമാരായി സി.ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ പ്രവർത്തിക്കുന്നു. ചെയർമാൻ - ശ്രീ ബിനു ആന്റണി, കൺവീനർ - സി. ലാലി മാണി, വൈസ് ചെയർമാൻമാരായി ശ്രീമതി ലിജ ജോയിസൺ, ശ്രീ സുനീർ കാരിമറ്റം എന്നിവരും പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ള കുട്ടികളുടെ ആദ്യഘട്ട പരിശീലനം 2018 ജൂൺ മാസത്തിൽ നടന്നു. ഹൈടെക് സ്കൂൾ, ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ധാരണകൾ, ഹൈടെക് സ്കൂൾ ഉപകരണങ്ങൾ – ട്രബിൾഷൂട്ടിംഗ്, സ്ക്രാച്ച് സോഫ്റ്റ്‌വെയർ, മൾട്ട് ആപ്പ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം ലഭിച്ചത്. കുട്ടികൾ ഏറെ സന്തോഷത്തോടെ പുതു അറിവുകൾ നേടുകയും ക്ലാസ്സുകളിലെ മറ്റുകുട്ടികൾക്കായി തങ്ങൾ നേടിയ ശേഷികൾ പങ്ക് വയ്ക്കുകയും ചെയ്തു. ജൂലൈ മാസത്തിൽ നടന്ന രണ്ടാം ഘട്ട പരിശീലനത്തിൽ ഗ്രാഫിക്സ്, ആനിമേഷൻ എന്നീ മേഖലയിലാണ് കുട്ടികൾ പരിശീലനം നേടിയത്. മാനുഷീക മൂല്യങ്ങളോടൊപ്പം സാങ്കേതിക വിദ്യയിലും മികച്ച നിലവാരം പുലർത്തുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനായി കൈറ്റ് ആരംഭിച്ചിരിക്കുന്ന ഈ സംരംഭം പരമാവധി പ്രയോജനപ്പെടുത്താൻ ഫാത്തിമ മാതയിലെ കുട്ടികൾ പ്രതിജ്ഞാബദ്ധരാണ്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ 35 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്.
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ്സ് | ഫോട്ടോ |
---|---|---|---|---|
1 | 13250 | മന്ന ജോർജ് | 9 C |
|
2 | 13207 | മുഹ്‌സിന പി എ | 9 D |
|
3 | 13229 | സ്വാലിഹ കെ നാസർ | 9 D |
|
4 | 13340 | ദ്യുതിമോൾ കെ എസ് | 9 C |
|
5 | 13173 | ജിനു ശരവണൻ | 9 D |
|
6 | 13252 | അനിറ്റ ആന്റണി | 9 C |
|
7 | 13278 | എയ്ഞ്ചൽ മരിയ വിൻസെന്റ് | 9 C |
|
8 | 15018 | ഷിഫാന ബഷീർ | 9 D |
|
9 | 13373 | സ്‌നേഹ മാത്യു | 9 D |
|
10 | 13265 | സോന റെജി | 9C |
|
11 | 13188 | അനുലക്ഷ്മി പി ജി | 9 A |
|
12 | 13251 | നീനമോൾ സെബാസ്റ്റ്യൻ | 9 D |
|
13 | 15114 | ദിയ ഷജീർ | 9 A |
|
14 | 13230 | അമീന സി എ | 9 A |
|
15 | 14563 | അൻസിയ സിദ്ധിക് | 9 B |
|
16 | 15871 | എയ്ഞ്ചൽ തങ്കച്ചൻ | 9 B |
|
17 | 13226 | സഖ്‌വ പി സിദ്ധിക് | 9 A |
|
18 | 13334 | അലീന സെൽവി | 9 B |
|
19 | 13242 | ബീമ ബഷീർ | 9 B |
|
20 | 15475 | അനന്തിക കെ വി | 9 A |
|
21 | 16307 | അനുമോൾ അബ്രാഹം | 9 A |
|
22 | 13271 | അച്ചു അരുൺ | 9 B |
|
23 | 15015 | അയന ബി ബിജു | 9 D |
|
24 | 13268 | ക്രിസ്റ്റി ടോജൻ | 9 C |
|
25 | 13245 | ഫൈഹ ഐമൻ | 9 D |
|
26 | 13231 | ഷഹന കെ പി | 9 C |
|
27 | 15044 | അലീന ബിനു | 9 B |
|
28 | 15009 | ജ്യോതിക രവി | 9 B |
|
29 | 15143 | ബിസ്റ്റ ബിജു | 9 A |
|
30 | 14302 | എഡ്‌വീന ബിനോജി | 9 B |
|
31 | 15868 | സോന തോമസ് | 9 B |
|
32 | 14160 | അഞ്ജന കെ അശോക് | 9 B |
|
33 | 13183 | മീര സുരേഷ് | 9 A |
|
34 | 13223 | റുക്‌സാന ഷാജഹാൻ | 9 C |
|
35 | 16236 | നിലാചന്ദന അജി | 9 B |
|
പ്രവർത്തനങ്ങൾ
ഒന്നാം ഘട്ട ഏകദിന പരിശീലനം
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏക ദിന ക്യാപ് 09/06/2018 ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡറായ മന്ന ജോർജിനെയും ഡപ്യൂട്ടി ലീഡർ ദിയ ഷജീറിനെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സിനെക്കുറിച്ച് സംസാരിക്കുന്നതിന് അവസരം നൽകി. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും പ്രവർത്തന ക്രമങ്ങളും സി. ഷിജിമോൾ സെബാസ്റ്റ്യൻ വിശദമാക്കി. തുടർന്ന് ക്ലാസ്സുകളിലേയ്ക്ക് കടന്നു.
സ്കാച്ച്, പ്രൊജക്ടർ-ട്രബിൾ ഷൂട്ടിംഗ്, മൾട്ടിപ്പ്ലിക്കേഷൻ ആപ്പ് നിർമ്മാണം
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏക ദിന ക്യാപ് 09/06/2018 ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡറായ മന്ന ജോർജിനെയും ഡപ്യൂട്ടി ലീഡർ ദിയ ഷജീറിനെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സിനെക്കുറിച്ച് സംസാരിക്കുന്നതിന് അവസരം നൽകി. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും പ്രവർത്തന ക്രമങ്ങളും സി. ഷിജിമോൾ സെബാസ്റ്റ്യൻ വിശദമാക്കി. തുടർന്ന് ക്ലാസ്സുകളിലേയ്ക്ക് കടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രോഗ്രാമിംഗ് അഭിരുചി പരിപോഷിപ്പിക്കുന്നതിനും അതൊടൊപ്പം പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനുമായി സ്ക്രാച്ച് സോഫ്റ്റ്വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിം പ്രദർശിപ്പിക്കുകയും. സ്കാച്ച് സോഫ്റ്റ്വെയറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കിയ കാര്യങ്ങൾ പറയുന്നതിന് അവസരം നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് ആക്ടിവിറ്റി നൽകി. പച്ച പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ ഇടത്തോട്ടും ചുവപ്പ് പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ വലത്തോട്ടും മാറുന്നതിനുള്ള ഗെയിം തയ്യാറാക്കുന്നതിനുള്ള ആക്ടിവിറ്റിയാണ് നൽകിയത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് നടന്ന സെഷനിൽ ഹൈടെക് ക്ലാസ്സ് മുറികളിലെ പ്രൊജക്ടർ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനായി പരിശീലകൻ സഹായക വീഡിയോ കുട്ടികൾക്കുമുൻപിൽ പ്രദർശിപ്പിച്ചു.പ്രൊജക്ടറിനുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുകയും കുറിപ്പ് തയ്യാറാക്കുകയും, ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത കുട്ടികൾക്ക് പ്രൊജക്ടറിന്റെ ക്രമീകരണം സംബന്ധിച്ച ക്ലാസ്സുകൾ എടുക്കുന്നതിനുള്ള ശേഷി നേടുകയും ചെയ്തു.തുടർന്ന് ഓരോ കമ്പ്യൂട്ടറിലും കോപ്പിചെയ്തിരിക്കുന്ന Multiplication.aiaപ്രോജക്ട് ഫയൽ MIT app Inventer തുറന്ന് കുട്ടികൾ കണ്ടു. ഈ ആപ്ലിക്കേഷനിലെ ഡിസൈനർ വ്യൂ, ബ്ലോക്ക് വ്യൂ എന്നിവ കുട്ടികൾ കണ്ട് മനസ്സിലാക്കി. 1 മുതൽ 10 വരെയുള്ള സംഖ്യകളുടെ ഗുണനത്തിന്റെ ഇന്ററാക്ടീവ് ആപ്പ് നിർമ്മാണം നടന്നു.ശേഷം 1 മുതൽ 100 വരെയുള്ള രണ്ട് സംഖ്യകളുടെ സങ്കലനത്തിന് യോജിച്ച രീതിയിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തിപ്പിച്ചു. പുതു അറിവുകൾ നേടി കുട്ടികൾ ഏറെ സന്തോഷത്തോടെ ............... അടുത്ത ക്ലാസ്സിനായി ..................
ആനിമേഷൻ സിനിമ നിർമ്മാണ പരിശീലനം
13/06/2018 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു.സ്ക്രാച്ച് ആക്ടിവിറ്റിയാണ് കുട്ടികൾ ചെയ്തത്.അടുത്ത ക്ലാസിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയറിലൂടെ കൂടുതൽകാര്യങ്ങൾ പഠിക്കാമെന്ന ശുഭപ്രതീക്ഷയോടെ കുട്ടികൾ പിരിഞ്ഞു. 20/06/2018 ബുധനാഴ്ച് വൈകുന്നേരം 4 മണിയക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു.പച്ച പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ ഇടത്തോട്ടും ചുവപ്പ് പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ വലത്തോട്ടും മാറുന്നതിനുള്ള ഗെയിം കുട്ടികൾ ഒരിക്കൽകൂടി ചെയ്ത് കുടുതൽ കാര്യങ്ങൾ മനസ്സിലാക്കി. 04/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഗ്രാഫിക്സും ആനിമേഷനും എന്താണെന്ന് വ്യക്തമാക്കിതരുകയും കൈറ്റ് മിസ്ട്രസ് ഓരോ കമ്പ്യൂട്ടറിലും കോപ്പി ചെയ്ത ആനിമേഷൻ വീഡിയോകൾ തുറന്ന് കാണാൻ ആവശ്യപ്പെടുകയും അതിൽ നിന്നും ആനിമേഷനെക്കുറിച്ചുള്ള ധാരണകൾ കുട്ടികൾ നേടുകയും ആനിമേഷന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്ത് ക്ലാസ്അവസാനിപ്പിച്ചു. 13/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. റ്റുപ്പി ട്യൂബ് ഡസ്ക് എന്ന പുതിയ സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു. തന്നിരിക്കുന്ന റിസോഴ്സുകളുപയോഗിച്ച് ഒരു വിമാനം ആകാശത്തിലൂടെ പറക്കുന്നതിന്റെ ആനിമേഷനാണ് കുട്ടികൾ തയ്യാറാക്കിയത്. റ്റുപ്പിയിലെ വിവിധ മോഡുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി. FPS, വീക്ഷണ സ്ഥിരത, ട്വീനിംഗ് എന്നിവ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി ക്ലാസ്സുകൾ അവസാനിപ്പിച്ചു.
തിരിച്ചറിയൽ കാർഡ് വിതരണം
19/07/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. കുട്ടികളുടെ തിരിച്ചറിയൽ കാർഡുകളുടെ വിതരണം. ബഹുമാനപ്പെട്ട് സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി നിർവ്വഹിച്ചു. തുടർന്ന് ജിമ്പ് ഇമേജ് എഡിറ്റർ സോഫ്റ്റ്‌വെയറിൽ കുട്ടികളുടെ ഭാവനയ്ക്കനുസരിച്ചുള്ള ഒരു പശ്ചാത്തല ചിത്രം വരക്കുന്നതിനുള്ള പ്രവർത്തനമാണ്നൽകിയത്. കുട്ടികൾ ഏരെ കൗതുകത്തോടെ, തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ചിത്രങ്ങൽ വരച്ചു..ഇത്തരം ക്ലാസ്സുകൾ കുട്ടികൾ ആസ്വദിക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. 26/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഇങ്ക്സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ചിത്രരചനയാണ് കുട്ടികൾ പരിശീലിച്ചത്.വരച്ച ചിത്രങ്ങൾ എക്സ്പോർട്ട് ചെയ്യാനും പഠിച്ചു. 01/08/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു കുട്ടികൾ ജിമ്പിലും ഇങ്ക്സ്കേപ്പിലും തയ്യാറാക്കിയ ചിത്രങ്ങൾ ഉപയോഗിച്ച് റ്റുപ്പി ട്യൂബ് ഡസ്കിൽ ആനിമേഷൻ തയ്യാറാക്കി. തുടർന്ന് പോം അസൈൻമെന്റായി സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം നൽകി. 08/08/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ജിമ്പിലും ഇങ്ക്സ്കേപ്പിലും തയ്യാറാക്കിയ ചിത്രങ്ങൾ ഉപയോഗിച്ച് റ്റുപ്പി ട്യൂബ് ഡസ്കിൽ ആനിമേഷൻ തയ്യാറാക്കുകയും തുടർന്ന് അവയെ ഓപ്പൺഷോട്ട് വീഡിയോ എഡിറ്ററിലേയ്ക്ക് ഇംപോർട്ട് ചെയ്യാനും, ഓപ്പൺഷോട്ടിൽ പലതരത്തിലുള്ള ടൈറ്റിലുകൾ തയ്യാറാക്കുന്നതിന് പഠിക്കുകയും ചെയ്തു. ഇവയെല്ലാമുപയോഗിച്ച് വളരെ മനോഹരങ്ങളായ വീഡിയോകൾ കുട്ടികൾ തയ്യാറാക്കുകയും ചെയ്തു. 05/09/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ പ്രവർത്തനഘട്ടത്തിലാണ് കുട്ടികൾ. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ശാസ്ത്ര കുറിപ്പുകൾ, അഭിമുഖങ്ങൾ, യാത്രാവിവരണങ്ങൾ, അനുഭവക്കുറിപ്പുകൾ, ചിത്രങ്ങൾ എന്നിവ ഡിജിറ്റൽ മാഗസിനിൽ ഉൾപ്പെടുത്താമെന്ന് കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ പറഞ്ഞു.കുട്ടികളുടെ കലാമികവ് വർദ്ധിപ്പിക്കുന്നതിന് സഹായകരമായ ഡിജിറ്റൽ മാഗസിൻ നിർമ്മാണം കുട്ടികൾക്ക് കൂടുതൽ പ്രചോദനം നൽകുമെന്നും കൈറ്റ് മിസ്ട്രസ് ശ്രീമതി റീന ജെയിംസ് അഭിപ്രായപ്പെട്ടു.
ഏകദിന പരിശീലനം
രണ്ടാം ഘട്ട ഏകദിന ക്യാമ്പ് 08/09/2018 ന് രാവിലെ 9:30 ന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ഞങ്ങളുടെ പ്രധാന അധ്യാപിക സി. ലാലി മാണി ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ഓപ്പൺ ഷോട്ട് വിഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നിവയാണ് ഞങ്ങളുടെ ഇന്നത്തെ പ്രധാന വിഷയങ്ങൾ. കൈറ്റ് മിസ്ട്രസ്മാരായ സി.ഷിജിമോൾ സെബാസ്റ്റ്യനും ശ്രീമതി റീന ജെയിംസും ക്ലാസുകൾക്ക് നേതൃത്വം നൽകി. ആനിമേഷൻ സിനിമയ്ക്കാവശ്യമായ ശബ്ദ ക്രമീകരണത്തിനുവേണ്ടി ഒഡാസിറ്റി എന്ന സോഫ്റ്റ്‌വെയറുപയോഗിച്ച് ശബ്ദറിക്കാഡിംഗ് നടത്തി. ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പ്രവർത്തനം. അടുത്തതായി ഞങ്ങൾ ചെയ്തത് ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്ററിലുള്ള പ്രവർത്തനമാണ്. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്ററിൽ തലക്കെട്ട് നിർമ്മിച്ചു. റ്റുപ്പി ട്യൂബ് ഡെസ്കിൽ തയ്യാറാക്കിയ വീഡിയോ ഫയലുകളും ഒഡാസിറ്റിയിൽ റെക്കോർഡ് ചെയ്തെടുത്ത ഒാഡിയോ ഫയലുകളും ഒാപ്പൺ ഷോട്ട് വീഡിയോ എഡിറ്ററിൽ കൊണ്ടുവന്ന് ആനിമേഷൻ സിനിമ നിർമ്മാണം ആരംഭിച്ചു.കുട്ടികൾക്ക് ഇത് വേറിട്ട അനുഭവമായി മാറി.തങ്ങൾ കാണുന്ന കാർട്ടുണുകളും വീഡിയോകളുമൊക്കെ ഇതുപോലുള്ള സേഫ്റ്റ്‌വെയറുകളുപയോഗിച്ചാണ് തയ്യാറാക്കുന്നതെന്നും ഈ ക്ലാസ്സുകൾ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്നും കൈറ്റ് മിസ്ട്രേഴ്സ് അഭിപ്രായപ്പെട്ടു.ഒരു മണിയോടുകൂടി കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചു. തുടർന്ന് സ്റ്റോറിബോർഡ് അനുസരിച്ച് തയാറാക്കിയ അനിമേഷൻ ശബ്ദം നൽകി സിനിമ പൂർത്തിയാക്കുക എന്ന അസൈൻമെന്റ് നൽകി. സിനിമ നിർമ്മാണം പൂർത്തിയായ രണ്ട് വീഡിയോകൾ കുട്ടികൾക്കു മുൻപിൽ അവതരിപ്പിച്ചു. അതിനുശേഷം ആനിമേഷൻ സിനിമകളുടെ സ്കൂൾ തല അവതരണത്തിനുള്ള തിയതി നിശ്ചയിച്ചു.ചുമതലാ വിഭജനം നടത്തി.മൂന്ന് ഗ്രൂപ്പുകൾക്ക് ആനിമേഷൻ സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞു.മറ്റ് ഗ്രൂപ്പുകൾ അവസാനഘട്ട പ്രവർത്തനത്തിൽ എത്തി. ആനിമേഷൻ ക്ലാസ്സുകളും സിനിമ നിർമ്മാണവും ഒരു വേറിട്ട അനുഭവമായിരുന്നെന്നും ഇനിയും ഇതുപോലുള്ള ധാരാളം അവസരങ്ങൾ തങ്ങൾക്ക് കിട്ടണമെന്നും ഇതുവഴി വ്യത്യസ്തങ്ങളായ ധാരാളം സോഫ്റ്റ്‌വെയറുകൾ തങ്ങൾക്ക് പഠിക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും കുട്ടികൾ പറഞ്ഞു. വൈകുന്നേരം 4.30 തോടു കൂടി ഏകദിന ക്യാമ്പ് അവസാനിച്ചു.
മലയാളം കമ്പ്യൂട്ടിംഗ്
12/09/18- മലയാളം കമ്പ്യൂട്ടിംഗിൽ വിവിധ എൻകോഡിംഗ് രീതികളെക്കുറിച്ച് കുട്ടികൾക്ക് അവബോധമുണ്ടാക്കുക എന്നതാണ് ഇന്നത്തെ സെഷന്റെ ഉദ്ദേശ്യം. റിസോഴ്സ് ഫോൾഡറിലെ മലയാളം ഫോണ്ട്സ്.പിഡിഎഫ് എന്ന ഫയൽ കുട്ടികൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു. കുമാരനാശാന്റെ വീണപൂവ് എന്ന കവിതയിലെ ഒരേ പദ്യശകലം തന്നെയാണ് എല്ലാ സ്ലൈഡിലും ഉപയോഗിച്ചിട്ടുള്ളത്. അതിനു ശേഷം സ്ലൈഡിന്റെ പ്രത്യേകതകൾ അവതരിപ്പിക്കുന്നതിന് കുട്ടികൾക്ക് അവസരം നൽകി. വ്യത്യസ്ത ഫോണ്ടുകളാണ് ഓരോ സ്ലൈഡിലും ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കുട്ടികൾ മറുപടി നൽകിയത്. അതിനു ശേഷം ഫോണ്ട് എന്നതിന് കൈറ്റ് മിസ്ട്രസ് നിർവചനം നൽകി. അതിനുശേഷം അവതരിപ്പിച്ച അതേ ഫയൽ കുട്ടികളോട് തങ്ങളുടെ കമ്പ്യൂട്ടറിൽ തുറക്കാൻ ആവശ്യപ്പെട്ടു. ഓരോ സ്ലൈഡിലും ഉപയോഗിച്ചിരിക്കുന്ന മലയാളം ഫോണ്ടുകൾ കണ്ടെത്താനുള്ള ആക്ടിവിറ്റിയാണ് നൽകിയത്. കുട്ടികൾ 14 ഓളം ഫോണ്ടുകൾ പട്ടികപ്പെടുത്തുകയും അവയുടെ പ്രത്യേകത മനസ്സിലാക്കുകയും ചെയ്തു. അടുത്തതായി ആസ്കി, യൂണികോഡ് എന്നീ എൻകോഡിംഗ് രീതികൾ മനസ്സിലാക്കാനുള്ള പ്രവർത്തനമാണ് കുട്ടികൾ ചെയ്തതത്. റിസോഴ്സ് ഫോൾഡറിലെ ടെക്സ്റ്റ് 1. odt എന്ന ഫയൽ കുട്ടികൾ തുറന്ന് വായിച്ചു. പലതരം ഇലക്കറികളെക്കുറിച്ചാണ് കുട്ടികൾ വായിച്ചത്. തുടർന്ന് അതേ ഫോൾഡറിലെ ടെക്സ്റ്റ് 2. odt എന്ന ഫയൽ കുട്ടികൾ തുറന്നെങ്ങിലും വായിക്കുവാൻ കഴിഞ്ഞില്ല. പല മലയാളം ഫോണ്ടുകളും മാറി മാറി പരീക്ഷിച്ചെങ്കിലും കുട്ടികൾക്ക് ഫയൽ വായിക്കാൻ കഴിഞ്ഞില്ല. നിരീക്ഷണങ്ങൾക്കൊടുവിൽ മിസ്ട്രേഴ്സിന്റെ കമ്പ്യൂട്ടറിൽ കണ്ട ML TT Karthika എന്ന ഫോണ്ടില്ല എന്ന് കുട്ടികൾ മനസ്സിലാക്കി. കുട്ടികളുടെ കമ്പ്യൂട്ടറിൽ ML TT Karthika എന്ന ഫോണ്ട് അണ്ടെന്നും അത് ഇൻസ്റ്റാൾ ചെയ്യാനും ആവശ്യപ്പെട്ടു. അതിനുശേഷം ടെക്സ്റ്റ് 2. odt എന്ന ഫയൽ കുട്ടികൾ തുറന്ന് വായിച്ചു. ടെക്സ്റ്റ് 2. odt എന്ന ഫയൽ വായിക്കാൻ വേണ്ടി നാം ഇൻസ്റ്റാൾ ചെയ്തത് നിലവിൽ നമ്മുടെ കമ്പ്യൂട്ടറിൽ ഉള്ളവയിൽ നിന്നും വ്യത്യസ്തതമായ ഫോണ്ട് ആണെന്നും ആസ്കി എന്ന എൻകോഡിംഗ് രീതി ഉപയോഗിക്കുന്ന ഫോണ്ടാണ് ML TT Karthika എന്നും ആസ്കി ഫോണ്ടുപയോഗിച്ച് തയ്യാറാക്കിയ ഒരു ഡോക്കുമെന്റ് വായിക്കണമെങ്കിൽ നമ്മുടെ കമ്പ്യൂട്ടറിലും അത്തരം ഫോണ്ട് ഉണ്ടായിരിക്കണമെന്നും കൈറ്റ് മിസ്ട്രേഴ്സ് പറഞ്ഞുകൊടുത്തു. തുടർന്ന് യൂണികോഡ് എൻകോഡിംഗ് രീതി കുട്ടികൾക്ക് പരിചയപ്പെടുത്തി. യൂണികോഡിൽ ലോകത്തിലെ എല്ലാ ഭാഷകളും ഉൾക്കൊള്ളിക്കാൻ കഴിയും. നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറും ഇപ്പോൾ നിലവിലുള്ള ഭൂരിപക്ഷം സ്മാർട്ട് ഫോണുകളും ടാബ്‌ലെറ്റുകളിളും യൂണികോഡ് പിന്തുണയുള്ളവരാണ്. ഇന്റർനെറ്റിലും മൊബൈൽ ഫോണിലും പ്രാദേശിക ഭാഷകൾ സാർവ്വത്രികമായത് യൂണികോഡിന്റെ വരവോടുകൂടിയാണ്. പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ കുട്ടികൾക്ക് ഏറെ സന്തോഷം.
ഓസോൺ ദിനാചരണം
16/0918 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ ഓസോൺ ദിനാചരണം നടന്നു.ഓസോൺ ദിനാചരണത്തിന്റെ പ്രാധാന്യവും പ്രസക്തിയും കുട്ടികളിലേയ്ക്ക് പകരുക എന്നതായിരുന്നു ഈ ദിനാചരണത്തിന്റെ ലക്ഷ്യം
മലയാളം കമ്പ്യൂട്ടിംഗ്
19/09/18 – ഓരോ ലിറ്റിൽ കൈറ്റ്സ് അംഗവും അനായാസമായി മലയാളം ടൈപ്പിംഗ് ചെയ്യുന്നതിനുള്ള ശേഷി നേടുന്നതിനുള്ള പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. എട്ടാം ക്ലാസ്സിൽ മലയാളം ടൈപ്പിംഗ് പരിശീലിച്ചതിനാൽ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തന്നെ കുട്ടികൾക്ക് ക്ലാസ്സിനു തയ്യാറെടുക്കാൻ കഴിഞ്ഞു. മിസ്ട്രസ് കുട്ടികളെ രണ്ടുപേർ വീതമുള്ള ഗ്രൂപ്പുകളാക്കി. തുടർന്ന് റിസോഴ്സ്സിലെ ചാർട്ട്. പിഡിഎഫ് എന്ന ഫയൽ പ്രദർശിപ്പിച്ച് അവയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വാക്കുകൾ ടൈപ്പ് ചെയ്യാൻ അവശ്യപ്പെട്ടു. ഒരു മത്സരമെന്ന രീതിയിലാണ് ആക്ടിവിറ്റി നടത്തിയത്. എല്ലാ ഗ്രൂപ്പുകളും വളരെ വേഗത്തിൽ തന്നെ ടൈപ്പിംഗ് പൂർത്തിയാക്കി. എല്ലാ കുട്ടികളെയും കൈറ്റ് മിസ്ട്രേഴ്സ് അഭിനന്ദിച്ചു.
പ്രോഗ്രാമിംഗ് അഭിരുചി ക്വിസ്
24/09/18 വെള്ളിയാഴ്ച ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി പ്രോഗ്രാമിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ഒരു ക്വിസ് മത്സരം നടന്നു. ഫൈഹ ഐമൻ, ബീമ ബഷീർ, ജിനു ശരവണൻ, അൻസിയ സിദ്ധിക് എന്നിവർക്ക് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള സെലക്ഷൻ ലഭിച്ചു.
മലയാളം കമ്പ്യൂട്ടിംഗ്
26/09/18 – മലയാളം ടൈപ്പ് ചെയ്യുന്നതിന് ഇൻസ്ക്രിപ്റ്റ്, ഹാന്റ്റൈറ്റിംഗ് ഇൻപുട്ട്, വോയിസ് ഇൻപുട്ട്, ഫൊണറ്റിക് ഇൻപുട്ട് എന്നിങ്ങനെ ധാരാളം രീതികൾ നിലവിലുണ്ടെങ്കിലും ഇൻസ്ക്രിപ്റ്റ് രീതി പരിശീലിക്കുന്നതിന് വളരെയധികം പ്രയോജനമുണ്ട്. ഇൻസ്ക്രിപ്റ്റ് കീബോർഡിൽ എല്ലാ ഭാരതീയ ഭാഷകൾക്കും ഒരേ അക്ഷരങ്ങൾക്ക് ഒരേ കീ സ്ഥാനമാണ് നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളം ടൈപ്പിംഗ് സ്വായത്തമാക്കിയാൽ എല്ലാ ഭാരതീയ ഭാഷകളും പ്രയാസം കൂടാതെ ടൈപ്പ് ചെയ്യാൻ സാധിക്കുമെന്ന അറിവ് കുട്ടികൾക്ക് പകർന്ന് നൽകുന്ന ഒരു സെഷനായിരുന്നു. റിസോഴ്സ് ഫോൾഡറിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളുടെ സഹായത്തോടെ കീബോർഡിലെ അക്ഷരങ്ങളുടെ ക്രമീകരണം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. ആക്ടിവിറ്റിയായി മലയാള പാഠപുസ്തകത്തിലെ ഒരു കവിത ടൈപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഇൻപുട്ട്, വോയിസ് ഇൻപുട്ട്, ഫൊണറ്റിക് ഇൻപുട്ട് , ഓൺസ്ക്രീൻ കീബോർഡ്, ഓസി ആർ എന്നീ മാർഗ്ഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. അതിൽ കമ്പ്യൂട്ടറിൽ വോയിസ് ഇൻപുട്ട് നൽകാൻ ഉപയോഗിക്കുന്ന ഒരു ഓൺലൈൻ സേവനമായ വോയിസ് നോട്ട്പാഡ് കുട്ടികൾക്ക് പരിചയപ്പെടുത്തി.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
28/09/18: സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം നടന്നു. ദിനാചരണവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം, ആനിമേഷൻ സിനിമ നിർമ്മാണ മത്സരം എന്നിവ നടന്നു.
ഡിജിറ്റൽ മാഗസിൻ
3/10/18 : ഇ - മാഗസിൻ നിർമ്മാണത്തിന്റെ പ്രധാനഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സെഷനാണ് ഇന്നത്തെക്ലാസ്. സ്കൂൾ മാഗസിനിലേയ്ക്ക് ശേഖരിച്ച വിവിധ രചനകൾ ഒരുമിച്ചുചേർത്ത് പുസ്തക രൂപത്തിൽ തയ്യാറാക്കുന്ന പ്രവർത്തനത്തിന്റെ പരിശീലനപ്രവർത്തനമാണ് ഇന്ന് നടന്നത്. മറ്റുള്ളവരിൽ നിന്ന് ശേഖരിച്ച രചനകൾ ഡിജിറ്റലൈസ് ചെയ്ത് വ്യത്യസ്ത വേഡ് പ്രൊസസർ ഫയലുകളാക്കി എഢിറ്റിംഗ് പൂർത്തിയാക്കി കമ്പ്യൂട്ടറിലെ ഫോൾഡറിൽ ശേഖരിച്ചുവച്ചത് ഒരു ഫയലിലേയ്ക്ക് മാറ്റുന്നതെങ്ങനെയാണ് എന്നുള്ള ആക്ടിവിറ്റിയാണ് ആദ്യം ചെയ്തത്. കുട്ടികളുടെ പേരിൽ സേവ് ചെയ്ത ഫയലിൽ പേജ് ബ്രേക്ക് നൽകൽ, ശീർഷകങ്ങളും ഉപശീർഷകങ്ങലും സ്റ്റെൽ സങ്കേതം ഉപയോഗിച്ച് ഭംഗിയാക്കൽ, മേൽ വരിയും കീഴ് വരിയും ചേർക്കൽ, സൂചിക, അടിക്കുറിപ്പ് എന്നിവ നൽകൽ എന്നീ പ്രവർത്തനങ്ങളാണ് കുട്ടികൾ ചെയ്തത്.
ഡിജിറ്റൽ മാഗസിൻ
10/10/18 : എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ എന്നതിന്റെ തുടർച്ചയായ സെഷനാണ് ഇന്ന് നടന്നത്. ആദ്യം തന്നെ കുട്ടികൾക്ക് പദശേഖരം, ഉള്ളടക്കപ്പട്ടിക എന്നിവ എന്താണെന്ന് വ്യക്തമാക്കികൊടുത്തു. എല്ലാ ക്ലാസ്സിലേയും ഭാഷാപാഠപുസ്തകങ്ങളിൽ ഓരോ യൂണിറ്റിന്റെയും അവസാന ഭാഗത്ത് ആ യൂണിറ്റിൽ ഉൾപ്പെട്ട പ്രധാന പദങ്ങൾ അക്ഷരമാലാക്രമത്തിൽ നൽകിയിരിക്കുന്നത് കുട്ടികൾ ശ്രദ്ധിക്കുന്ന ഭാഗമായതിനാൽ ഇവ എന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ഇവ വേർഡ് പ്രൊസസറിൽ ഒരു ഡോക്കുമെന്റിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്നാണ് കുട്ടികൾ പരിശീലിച്ചത്. റിസോഴ്സ് ഫോൾഡറിൽ തന്നിരിക്കുന്ന ഇൻഡക്സ് എൻട്രി1.ottഎന്നഫയൽ തുറന്നാണ് കുട്ടികൾ പരിശീലനം നടത്തിയത്. കുട്ടികളെല്ലാവരും പദശേഖരം തയ്യാറാക്കാനും ഉള്ളടക്കപ്പട്ടിക തയ്യാറാക്കാനുമുള്ള പരിശീലനം നേടി. തുടർന്ന് ഒരു വേർഡ് പ്രൊസസർ ഫയൽ എങ്ങനെയാണ് പിഡിഎഫ് ഫയലായി എക്സ്പോർട്ട് ചെയ്യുന്നതെന്നും പഠിച്ചു. ഒൻപതാം ക്ലാസ്സിലെ ഐടി പാഠപുസ്തകത്തിൽ നേരത്തെതന്നെ പിഡിഎഫ് ഫയലിന്റെ പ്രാധാന്യം മനസ്സിലാക്കുകയും പിഡിഎഫ് ഫയൽ തയ്യാറാക്കുന്ന പ്രവർത്തനം ചെയ്യുകയും ചെയ്തതിനാൽ വളരെ എളുപ്പത്തിൽ തന്നെ പ്രവർത്തനം പൂർത്തിയാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.
ഇന്റർനെറ്റ്
24/10/18 – ഇന്നത്തെ ക്ലാസ്സിൽ ഇന്റർനെറ്റിനെ സംബന്ധിക്കുന്ന അടിസ്ഥാനാശയങ്ങളും സെർച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള രീതികളുമാണ് കുട്ടികൾ പരിചയപ്പെട്ടത്. ആദ്യം തന്നെ തന്നിരിക്കുന്ന വർക്ക് ഷീറ്റ് - ഫിഫ. പി ഡി എഫ് എന്ന ഫയൽ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ച് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച രാജ്യങ്ങളും വിജയികളായ രാജ്യങ്ങളും എങ്ങനെ കണ്ടെത്താം എന്ന് ചർച്ചചെയ്തു. ഇന്റർനെറ്റ് സഹായത്തോടെ കണ്ടെത്താം എന്ന നിർദ്ദേശമാണ് കുട്ടികളിൽ നിന്നുണ്ടായത്. തുടർന്ന് ഇന്റർനെറ്റിൽ നിന്നും വിവരശേഖരണം നടത്തുന്നതെങ്ങനെയെന്ന് കൈറ്റ് മിസ്ട്രസ് പറഞ്ഞുകൊടുത്തു. അതനുസരിച്ച് കുട്ടികൾ ആക്ടിവിറ്റി പൂർത്തിയാക്കുകയുെ ചെയ്തു. തുടർന്ന് സെർച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള ചില ഓപ്ഷനുകൾ കൈറ്റ് മിസ്ട്രസ് പറഞ്ഞുകൊടുത്തു. അതനുസരിച്ച് നിർദ്ദിഷ്ട തരം ഫയൽ ടൈപ്പുകൾ തെരയുന്നതിനായി സെർച്ച് ചെയ്യേണ്ട വാക്കിനൊപ്പം ഫയൽ ടൈപ്പ് കൂടി നൽകുക.ഒരു പരത്യേക വാക്കിന്റെയോ പ്രയോഗത്തിന്റെയോ നിർവ്വചനം , അർത്ഥം എന്നിവ ലഭിക്കാൻ സെർച്ച് ചെയ്യേണ്ട് വാക്കിന് മുൻപിലായി define എന്ന് നൽകുക. ഒരു വാക്കിനു മുൻപിൽ ഡോളർ സിമ്പൽ ഇട്ടാൽ അതിന്റെ വില സേർച്ച് ചെയ്യും. ഒന്നിൽ കൂടുതൽ വാക്കുകൾ കീവേർഡായി നൽകുമ്പോൾ അവ ഉദ്ധരണിയിൽ നൽകിയാൽ ആ വാക്കുകൾ അതുപോലെ തന്നെ സേർച്ച് ചെയ്യും തുടർന്ന് കൈറ്റ് മിസ്ട്രസ് വെബ് ബ്രൗസറുകളെയും സെർച്ച് എഞ്ചിനുകളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. അവർക്കറിയാവുന്ന വെബ് ബ്രൗസറുകളെയും സെർച്ച് എഞ്ചിനുകളെയും പറയുന്നതിന് ആദ്യം തന്നെ കുട്ടികൾക്ക് അവസരം നൽകി. അവ തമ്മിലുള്ള വ്യത്യാസവും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഇന്റർനെറ്റ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും അതിൽ ലഭ്യമായ വിവരങ്ങൾ എങ്ങനെ പഠന ജീവിതാവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി പറഞ്ഞുകൊടുത്തു. നാം ഇന്റർനെറ്റിൽ ഏതെല്ലാം ആക്ടിവിറ്റികൾ നടത്തുന്നുണ്ടോ, അതെല്ലാം വളരെ കൃത്യമായിത്തന്നെ ഇത് സംബന്ധിച്ച ലോഗുകൾ ഇന്റർനെറ്റിൽ രേഖപ്പെടുത്തുന്നുമുണ്ട് എന്ന വിവരവും കുട്ടികൾക്കായി പകർന്നുനൽകി.
സ്ക്രാച്ച് സോഫ്റ്റ്‌വെയർ
31/10/18 – കുട്ടികൾക്ക് സ്ക്രാച്ച് സോഫ്റ്റ്‌വെയറിനെക്കുറിച്ചാണ് ഇന്ന് ക്ലാസ്സ് എടുത്തത്. പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന പ്രോഗ്രാമിംഗ് ഭാഷയാണ് സ്ക്രാച്ച്. എട്ടാം ക്ലാസ്സിലെ ഐ ടി പാഠ പുസ്തകത്തിൽ സ്ക്രാച്ചിനെക്കുറിച്ച് പഠിച്ചിട്ടുള്ളതിനാൽ കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ക്ലാസ്സിനായി കാത്തിരുന്നു. കമ്പ്യൂട്ടിംഗ് ഉപകരണങ്ങളെല്ലാം മുൻകൂട്ടി തയ്യാറാക്കിയ പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും യുക്തിപൂർവ്വം തയ്യാറാക്കിയ നിർദ്ദേശങ്ങളുടെ കൂട്ടമാണ് പ്രോഗ്രാമുകളെന്നും കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. സ്ക്രാച്ച് സോഫ്റ്റ്വെയർ ഉപയോഗിച്ച് എട്ടാം ക്ലാസ്സിൽ പരിചയപ്പെട്ട സെൻസിംഗ് ഉപയോഗിച്ച് നിർദ്ദിഷ്ട രേഖയിലൂടെ ഒരു രേഖയിലൂടെ ഒരു ഒബ്ജക്ടിനെ ചലിപ്പിക്കുന്നതിനുള്ള പ്രവർത്തനമാണ് കുട്ടികൾക്ക് ആദ്യം നൽകിയത്.വഴി സ്വയം കണ്ടെത്തി സഞ്ചരിക്കുന്ന ഒരു കാറിന്റെ പ്രോഗ്രാം സ്ക്രാച്ച് സോഫ്റ്റ്വെയർ ഉപയോഗിച്ച് നിർമ്മിക്കുക എന്നതായിരുന്നു പ്രവർത്തനം. ലൂപ്പിംഗ് എന്ന ആശയം മനസ്സിലാക്കുക, കളർ സെൻസിംഗ് എങ്ങനെ ചെയ്യാം എന്ന് മനസ്സിലാക്കുക, കണ്ടീഷണൽ സ്റ്റേറ്റ്മെന്റ് എന്താണെന്ന് മനസ്സിലാക്കുക, സ്പ്രൈറ്റിനെ ചലിപ്പിക്കൽ, ദിശമാറ്റൽ എന്നിവ എങ്ങനെ ചെയ്യാം എന്ന് മനസ്സിലാക്കുകഎന്നിവയായികുന്നു ഉദ്ദേശ്യങ്ങൾ. മിസ്ട്രസ് നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ച് വളരെ പെട്ടെന്ന് തന്നെ കുട്ടികൾ തങ്ങളുടെ പ്രവർത്തനം പൂർത്തിയാക്കി. സ്ക്രാച്ചിൽ ഗണിത ക്രിയകളും യൂസർ ഇൻപുട്ടുകളും ഉൾപ്പെടുത്തി ലഘുപ്രോഗ്രാമുകൾ തയ്യാറാക്കുന്നത് പരിചയപ്പെടുത്തുന്ന സെഷനായിരുന്നു അടുത്തത്. ഓപ്പറേറ്ററുകൾ, വേരിയബിളുകൾ എന്നിവ എന്താണെന്ന് മനസ്സിലാക്കുക, സ്ക്രാച്ചിൽ കോൾ ഔട്ട് രൂപത്തിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്തുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക, സ്ക്രാച്ചിൽ യൂസർ ഇൻപുട്ടുകൾ ഉപയോഗപ്പെടുത്തി പ്രോഗ്രാം ചെയ്യുക എന്നിവയായിരുന്നു ഉദ്ദേശങ്ങൾ. രണ്ട് സംഖ്യകൾ നൽകിയാൽ അവയെ കൂട്ടി ഉത്തരം പറയുന്ന ഒരു പൂച്ച എന്ന ഗെയിമാണ് കുട്ടികൾ സ്ക്രാച്ചിൽ തയ്യാറാക്കിയത്. മിസ്ട്രേഴ്സിന്റെ നിർദ്ദേശപ്രകാരം കുട്ടികൾ വളരെ എഴുപ്പത്തിൽ തന്നെ പ്രവർത്തനം പൂർത്തിയാക്കി.
സ്ക്രാച്ച് സോഫ്റ്റ്‌വെയർ
07/11/18 – ബ്ലോക്കുകളെ വിവിധ സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവർത്തനമാണ് ഇന്നത്തെ സെഷനിൽ കുട്ടികൾ പരിചയപ്പെട്ടത്. സ്ക്രാച്ചിൽ കോൾ ഔട്ടുകളുടെ രൂപത്തിൽ സംഭാഷണങ്ങൽ ഉൾപ്പെടുത്തുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക, കോൾ ഔട്ട് ഉപയോഗിച്ച് സ്ക്രാച്ചിൽ ലഘുസംഭാഷണങ്ങൽ ഉൾപ്പെടുത്തുക, ബ്രോഡ്കാസ്റ്റ് എന്ന നിർദ്ദേശത്തിന്റെ ആവശ്യകത മനസ്സിലാക്കുക, when I receive messageഎന്ന eventന്റെ ആവശ്യകത മനസ്സിലാക്കുക എന്നിവയായിരുന്നു ഉദ്ദേശ്യങ്ങൾ.കഥയിലെ ഒരു സീൻ കുട്ടികൾക്കായി നൽകി. പ്രസ്തുത സീൻ തയ്യാറാക്കുന്നതിനുള്ള ഘട്ടങ്ങൾ എഴുതി തയ്യാറാക്കാൻ കുട്ടികളോടാവശ്യപ്പെട്ടു.തുടർന്ന് മിസ്ട്രേഴ്സിന്റെ നിർദ്ദേശപ്രകാരം കുട്ടികൾ പ്രോഗ്രാം പൂർത്തിയാക്കി.
സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ ഗെയിം തയ്യാറാക്കാൻ
14/11/18സ്ക്രാച്ച് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒരു ഗെയിം തയ്യാറാക്കുന്നതെങ്ങനെയെന്നാണ് ഇന്നത്തെ സെഷനിൽ പഠിച്ചത്. ഗെയിമുകളുടെ ലളിതമായ രൂപങ്ങൾ സ്ക്രാച്ച് ഉപയോഗിച്ച് സ്വന്തമായി തയ്യാറാക്കാൻ സാധിക്കുന്നതിലൂടെ പ്രോഗ്രാമിന്റെ ഉയർന്ന തലങ്ങളിലേയ്ക്ക് മുന്നേറാൻ വിദ്യാർത്ഥികളിൽ പ്രചോദനം ഉണർത്തുകയാണ് ഈ സെഷന്റെ ലക്ഷ്യം. സ്ക്രാച്ച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഗെയിം നിർമ്മിക്കുക, കീബോർഡിലെ കീകൾ പ്രസ്സ് ചെയ്യുന്നത് സെൻസ് ചെയ്യുന്നതിനുള്ള കോഡ് ബ്ലോക്കുകൾ പരിചയപ്പെടുക, ഗെയിമിന് സ്കോർ നൽകുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക എന്നിവയാണ് ഉദ്ദേശ്യങ്ങൾ.ആദ്യം റിസോഴ്സ് ഫോൾഡറിലെ game_bat_hunter.sb2എന്ന ഗെയിം ടീച്ചർ പ്രവർത്തിപ്പിച്ച് പ്രദർശിപ്പിച്ചു. 3 കുട്ടികൾക്ക് ഇത് കളിക്കുന്നതിനുള്ള അവസരവും നൽകി.ഈ ഗെയിം നിർമ്മിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ മിസ്ട്രേഴ്സ് നൽകി. അതനുസരിച്ച് കുട്ടികൾ ഗെയിം നിർമ്മിക്കുകയും കളിക്കുകയും ചെയ്തു.
മൊബൈൽ ആപ്പ് നിർമ്മാണം
21/11/18 - ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പ് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന സെഷനായിരുന്നു ഇന്നത്തേത്. മൊബൈൽ ഷേക്ക് ചെയ്യുമ്പോൾ സംഗീതം കേൾക്കുന്ന ഒരു മൊബൈൽ ആപ്പ് തയ്യാറാക്കുന്ന വിധമാണ് മിസ്ട്രേഴ്സ് ഇന്ന് പഠിപ്പിച്ചത്. പ്രോഗ്രാമിൽ അഭിരുചി വളർത്തുക, കുട്ടികളിലെ പ്രശ്ന നിർദ്ധാരണ ശേഷി വളർത്തുക, ആപ്പ് ഇൻവെന്റർ സോഫ്റ്റ്‌വെയർ പൊതുവായി പരിചയപ്പെടുക, ആപ്പ് ഇൻവെന്റർ കോഡ് ബ്ലോക്കുകളിലെ പൊതുസ്വഭാവം തിരിച്ചറിഞ്ഞ് കോഡുകൾസ്വയം തെരഞ്ഞെടുക്കുന്നതിനുള്ള ശേഷി നേടുക, ആപ്പ് ഇൻവെന്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്വന്തമായി മൊബൈൽ ആപ്പ് നിർമ്മിക്കുന്നതിന് കഴിവ് നേടുക, പ്രോഗ്രാമിൽ സ്വയം പഠനത്തിനുള്ള ശേഷി നേടുക എന്നിവയായിരുന്നു ഉദ്ദേശ്യങ്ങൾ.മിസ്ട്രേഴ്സിന്റെ ഫോണിൽ നിന്നും കുട്ടികളെ ആദ്യം ആപ്പ് പ്രവർത്തിപ്പിച്ചുകാണിച്ചു. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ മൊബൈൽ ആപ്പ് നിർന്നാണത്തിനായി തയ്യാറെടുത്തു. മിറ്റ് ആപ്പ് ഇൻവെന്റർ എടുത്ത് അതിന്റെ വിവിധ ഭാഗങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തി.മിസ്ട്രേഴ്സിന്റെ നിർദ്ദേശപ്രകാരം വിവിധ കംപോണന്റുകൾ ഉൾപ്പെടുത്തി. ലേബലുകൾ, ആക്സലറോമീറ്റർ സെൻസർ, ഓഡിയോ ഫയൽ എന്നിവയെല്ലാം നിർദ്ദേശപ്രകാരം കൃത്യമായിത്തന്നെ ഉൽപ്പെടുത്തി. തുടർന്ന് ബ്ലോക്ക് വിഭാഗം എടുത്ത് അനുയോജ്യമായ ബ്ലോക്കുകൾ ഉൾപ്പെടുത്തി. മൊബൈൽ ആപ്പ് പ്രവർത്തിപ്പിച്ചു. കുട്ടികൾക്ക് ഏറെ താൽപ്പര്യം ജനിപ്പിച്ച സെഷനായിരുന്നു അത്.
മൊബൈൽ ആപ്പ് നിർമ്മാണം
28/11/18 – ആപ്പ് ഇൻവെന്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കാൽക്കുലേറ്റർ ആപ്പ് തയ്യാറാക്കുന്ന പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. ഇതൊരു സംഘപ്രവർത്തനമായിരുന്നു. ആദ്യം തന്നെ ടീച്ചറിന്റെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാൽക്കുലേറ്റർ-1.എപികെ എന്ന ഫയൽ സ്ക്രീൻ കാസ്റ്റ് മുഖേന സ്കീനിൽ പ്രദർശിപ്പിച്ച് കുട്ടികൾക്ക് കാട്ടിക്കൊടുത്തു. ഏതാനും കുട്ടികൾക്കും ആപ്പ് പ്രവർത്തിപ്പിക്കാൻ അവസരം നൽകി. തുടർന്ന് കാൽക്കുലേറ്റർ മൊബൈൽ ആപ്പ് നിർമ്മാണത്തിലേയ്ക്ക് കടന്നു. ആദ്യം തന്നെ ആവശ്യമായ കംപോണന്റുകൾ (ലേബലുകൾ, ടെക്സ്റ്റ്ബോക്സുകൾ, ബട്ടനുകൾ) ഉൾപ്പെടുത്തി. അവയുടെ പ്രോപ്പർട്ടീസ് മാറ്റി. നാലു ബട്ടനുകളിലും ആവശ്യമായ ഗണിത ക്രിയകൾ ഉൾപ്പെടുത്തി. അടുത്തതായി കുട്ടികൾ ചെയ്തത് ബ്ലോക്കുകൾ ഉപയോഗിച്ചുള്ള കോഡിംഗ് ആണ്. സങ്കലനത്തിന്റെ കോഡിംഗ് മിസ്ട്രേഴ്സിന്റെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കി. വ്യവകലനത്തിന്റെയും ഗുണനത്തിന്റെയും ഹരണത്തിന്റെയും കോഡുകൾ കുട്ടികൾ തയ്യാറാക്കി. ഒപ്പം കോഡ് ഡ്യൂപ്പിക്കേഷനും കുട്ടികൾ പഠിച്ചു. ആപ്പ് ഇൻവെന്റർ ജാലകത്തിലെ കണക്ട് എമുലേറ്റർ ഉപയോഗിച്ച് കുട്ടികൾ തങ്ങളുടെ പ്രോഗ്രാം പ്രവർത്തിപ്പിച്ചു.
മൊബൈൽ ആപ്പ് നിർമ്മാണം
05/12/18 – ആപ്പ് ഇൻവെന്റർ സോഫ്റ്റ്‌വെയറുപയോഗിച്ച് ഡ്രോയിംഗ്, ആനിമേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന പ്രോഗ്രാം നിർമ്മിക്കുന്ന സെഷനാണ് ഇന്ന് നടന്നത്. വിവിധ നിറങ്ങൾ ഉപയോഗിച്ച് ക്യാൻവാസിൽ വരക്കുന്നതും അത് മായിച്ചുകളയുന്നതിനും ആവശ്യമായ ഒരു ആപ്പാണ് ഇന്ന് നിർമ്മിച്ചത്.ആദ്യം തന്നെ നിർമ്മിക്കാൻ പോകുന്ന ആപ്പിനെക്കുറിച്ച് ഒരു ചർച്ചയാണ് നടന്നത്. ഡിസൈനിംഗിനാവശ്യമായ കംപോണന്റുകളെക്കുറിച്ചാണ് ചർച്ച ചെയ്തത്. കളറുകൾ തെരഞ്ഞെടുക്കാനാവശ്യമായ 3 ബട്ടനുകൾ, വരച്ച വരകൾ മായ്ച് കളയുന്നതിനുള്ള ഒരു ബട്ടൻ, വരക്കാനുള്ള പ്രതലം എന്നിവ കംപോണന്റായി ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചു. നിറം തെരഞ്ഞെടുക്കാനുള്ള ബട്ടനുകളാണ് ആദ്യം ചേർത്തത്. പ്രോപ്പർട്ടീസ് ഓപ്ഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി.പിന്നീട് വരക്കാനുള്ള പ്രതലമായ കാൻവാസ് ഉൾപ്പെടുത്തി. പ്രോപ്പർട്ടീസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. വരക്കുന്ന വരകളെല്ലാം മുഴുവനായും മായിച്ചുകളയുന്നതിന് വേണ്ടി ഒരു ബട്ടൻ ഉൾപ്പെടുത്തി. തുടർന്ന് കോഡിംഗിലേയ്ക്ക് കടക്കുകയും കാൻവാസിൽ അസൈൻ ചെയ്ത രീതിയിൽ നിറമെടുത്ത് വരക്കുന്നതിനുള്ള കോഡുകളും ഉൾപ്പെടുത്തുകയും ചെയ്തു. തയ്യാറാക്കിയ ആപ്പ് എമുലേറ്റർ എടുത്ത് പ്രവർത്തിപ്പിച്ചു.
വിദഗ്ദരുടെ ക്ലാസ്സ്
13/10/18 - കംപ്യൂട്ടർ പ്രോഗ്രാമിംഗ് ആന്റ് എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ക്ലാസ്സ് നടന്നത്.
ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അദ്ധ്യാപികയായ സി. ആഷ തോമസ് ആണ് ക്ലാസ്സ് നയിച്ചത്. 10 മണിയോടെ ആരംഭിച്ച ക്ലാസ്സിൽ കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് സിസ്റ്റർ തന്നെ, കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ക്ലാസ്സിലേയ്ക്ക് കടക്കുകയും ചെയ്തു. ഒരു വ്യക്തിയുടെയോ/സ്ഥാപനത്തിന്റെയോ നെറ്റ്‌വർക്കിൽ അനുവാദമില്ലാതെ അതിക്രമിച്ചു കയറുന്ന പ്രവർത്തിയെ ആണ് ഹാക്കിങ് എന്ന് പറയുന്നത് എന്ന് പറയുന്നതെന്നും ഹാക്കേഴ്സ് തയ്യാറാക്കിയ കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ചാണ് ഹാക്കിംഗ് നടത്തുന്നതെന്നും കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സദുദ്ദേശ്യത്തോടെയുള്ള ‘ഹാക്കിംഗ്’ ആണ് എത്തിക്കൽ ഹാക്കിംഗ്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ ജോലി എന്നത് തന്റെ സുരക്ഷാവലയത്തിലുള്ള സ്ഥലത്തേക്ക് പുറമേനിന്ന് ആരും അതിക്രമിച്ച് കടക്കാതെ നോക്കുക എന്നതാണ്. അത്തരം അതിക്രമങ്ങൾ നടക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും, വഴികളെക്കുറിച്ചും അദ്ദേഹം പഠിച്ചിരിക്കണം. അതോടൊപ്പം, ആരെങ്കിലും അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞാൽ അത് തടയാനും കഴിയണം. ഏതാണ്ട് ഇത് തന്നെയാണ് കമ്പ്യൂട്ടർ മേഖലയിലെ എത്തിക്കൽ ഹാക്കറുടെ ജോലി. തന്നെ ഏൽപ്പിക്കപ്പെട്ട സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, ആക്രമണങ്ങൾ വരാൻ സാദ്ധ്യതയുള്ള മാർഗങ്ങൾ പരിശോധിച്ച് തടയിടുക തുടങ്ങിയവയൊക്കെയാണ് ഒരു എത്തിക്കൽ ഹാക്കറുടെ പ്രാഥമിക ജോലി. ഇതിനായി അതാത് സംവിധാനങ്ങളിലേക്ക് നല്ല ഉദ്ദേശ്യത്തോടെ ‘അതിക്രമിച്ച്’ കടന്നുനോക്കുവാൻ ഇവർക്ക് ‘ധാർമികമായ’ അനുവാദമുണ്ട്. അതുകൊണ്ടാണ് ‘എത്തിക്കൽ’ ഹാക്കിംഗ് എന്ന പേര്. ഇവരെ നമുക്ക് ‘വൈറ്റ് ഹാറ്റ്’ ഹാക്കർമാർ എന്നും വിളിക്കാം. നശീകരണസ്വഭാവമുള്ളവരെ ‘ബ്ലാക്ക് ഹാറ്റ് ഹാക്കെർമാർ’ എന്നും. ഇവയ്ക്ക് ഇടയിലുള്ള വിഭാഗമാണ് ‘ഗ്രേ ഹാറ്റ്’. ഉടമയുടെ അനുവാദത്തോടു കൂടെ ഒരു നെറ്റ്‌വർക്ക് ഹാക്ക് ചെയ്യുന്ന ഹാക്കർമാരാണ് വൈറ്റ് ഹാറ്റ്സ് . ഇവർ ആ നെറ്റ്‌വർക്ക് ലെ പിഴവുകൾ കണ്ടെത്തുകയും അത് ഫിക്സ് ചെയ്യുകയും ചെയ്യുന്നു. നല്ല ഉദ്ദേശ്യത്തോടുമാത്രമേ എത്തിക്കൽ ഹാക്കേഴ്സ് പ്രവർത്തിക്കൂ. അതാണ് എത്തിക്കൽ ഹാക്കർമാകുടെ പ്രത്യേകത. എത്തിക്കൽ ഹാക്കിംഗ് പഠനത്തെക്കുറിച്ചും, ജോലി സാഹചര്യങ്ങളെക്കുറിച്ചും, സാദ്ധ്യതകളെക്കുറിച്ചും ആണ് സിസ്റ്റർ തുടർന്ന് സംസാരിച്ചത്. നിരന്തരം സാദ്ധ്യതകൾ ഏറുന്ന തൊഴിൽ മേഖലയാണ് എത്തിക്കൽ ഹാക്കിംഗ്. പ്രധാനമായും ഐ. ടി, ഐ. ടി അനുബന്ധ സ്ഥാപനങ്ങളിൽ ഐ. ടി സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി നോക്കാം. തങ്ങളുടെ സിസ്റ്റം എത്രമാത്രം സുരക്ഷിതമാണ് എന്ന് പരിശോധിക്കാനും, ഭാവിയിൽ വരാവുന്ന നെറ്റ്‌വർക്ക് ഭീഷണികളെ നേരിടാനും, അതിനു കാലേകൂടി സജ്ജമാകാനും ഇത്തരം പ്രൊഫഷണലുകളുടെ സഹായം കൂടിയേ തീരു.മിക്കവാറും ഐടിയാൽ ശാക്തീകരിക്കപ്പെട്ട ഇതൊരു വ്യവസായമേഖലയിലും ഇത്തരം വിദഗ്ധർക്ക് സാദ്ധ്യതകളുണ്ട്. സമീപ ഭാവിയിൽ തന്നെ സർക്കാർ തലത്തിലും നിരവധി സെക്യൂരിറ്റി വിദഗ്ദ്ധരെ ആവശ്യമായി വരും. ഇതെല്ലാം തന്നെ കുട്ടികൾക്ക് പുതിയ അറിവായിരുന്നു. ഈ വിദഗ്ദ ക്ലാസ്സ് കൈറ്റ് അംഗങ്ങൾക്ക് ഏറെ പ്രയോജനപ്രദമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു.
10/11/18 ന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി വിദഗ്ദരുടെ ക്ലാസ്സ് സംഘടിപ്പിച്ചു. സി. ആഷ തോമസ് ആണ് കുട്ടികൾക്കായി ക്ലാസ്സ് എടുത്തത്. ഇന്റർനെറ്റും സൈബർ സുരക്ഷയും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു വിദഗ്ദ ക്ലാസ്സ് നടന്നത്. കുട്ടികൾ വളരെ താൽപ്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുക്കുകയും നിത്യ ജീവിതത്തിൽ ഇന്റർനെറ്റും സൈബർ സുരക്ഷയും എത്രമാത്രം പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്നും മനസ്സിലാക്കുകയും ചെയ്തു. മൂന്ന് മണിക്കൂർ നീണ്ട ക്ലാസ്സാണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങി ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്താൽ ചെയ്യുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് സൈബർ കുറ്റകൃത്യങ്ങളെന്നും ഒരാളുടെ സ്വകാര്യതയെ ഹനിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതോ ആയ സന്ദേശങ്ങൾ,ചിത്രങ്ങൾ, വ്യാജസന്ദേശങ്ങൾ,ദേശസുരക്ഷയെ ഹനിക്കൽ എന്നിവ ഇന്റർനെറ്റിലൂടെയോ സാമൂഹീക മാധ്യമങ്ങളിലൂടെയോ,കൈമാറ്റം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതുംഅതീവ ഗൗരവമുള്ള സൈബർകുറ്റകൃത്യങ്ങളാണെന്നും കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു. ക്രാക്കിംഗ്, ഫിഷിംഗ്, സൈബർ സ്ക്വാട്ടിംഗ്, പോണോഗ്രഫി, സൈബർ ടെററിസം എന്നീ വിഷയങ്ങളും ചർച്ചചെയ്തു. തുടർന്ന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സിസിറ്റർ കുട്ടികളെ ഓർമ്മിപ്പിച്ചത്. ക്ലാസ്സിനുശേഷം സി. ആഷ തോമസുമായി സംവദിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു. ചോദ്യവും ഉത്തരവും വീഡിയോയുമൊക്കെയായി ക്ലാസ്സ് ഏറെ താൽപ്പര്യം ജനിപ്പിക്കുന്നതായിരുന്നു. കുട്ടികൾ തങ്ങളുടെ സംശയങ്ങൾ ചോദിക്കുകയും സിസ്റ്റർ കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. സംവാദത്തിന് ശേഷം കുമാരി എയ്ഞ്ചൽ തങ്കച്ചൻ പ്രത്യേക നന്ദി പറഞ്ഞു.