കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം
മലയാളി
സ്കൂളില്ല , കോളേജില്ല , ആഫീസില്ല
അവധി ദിനത്തിന്റെ മാധുര്യം...
ആള്‍ട്ടോ , നാനോ , യെസ്റ്റീമില്ല
ബൈക്കില്ല , ബസ്സില്ല , റോഡിന്നു സുഖം...
മിന്നുന്നൂ ഫ്ളാഷ് റ്റീവീയില്‍
'സ്തംഭിച്ചൂ ജനജീവിതം'...
സ്തംഭിച്ച കുടുംബമോ ഒത്തുകൂടി
പെട്ടീ ശരണം, ചാനലേ ശരണം...
ഒഴിവില്ലാത്തോന്‍, ബന്ദില്ലാത്തോന്‍
റിമോട്ടിന്നധിപതി മകനാണ്....
മുത്തശ്ശിക്കു കുടുംബപുരാണം
അച്ഛനു പുതിയ റിലീസ് പടം...
അമ്മയ്ക്കു വേണം കണ്ണീര്‍ കുളിര്‍മഴ
മകള്‍ക്കോ പ്രിയം ഫാഷന്‍ ചാനല്‍...
മിസ്റ്റര്‍ ബീനും പോഗോയും
റിമോട്ടിന്നധിപതി മകനാണ്....
ടെക്സ്റ്റ്ബുക്സില്‍ ചിതല്‍ മാളം തീര്‍ത്തൂ
മോഹത്തിന്‍ വല കെട്ടീ ചിലന്തി...
കൊതുകുകള്‍ മൂളിപ്പാട്ടുകള്‍ പാടി
ഷോകള്‍ ലൈവായാടിപ്പാടി...
റേഷന്‍ ഷാപ്പിലെ ക്യൂവിന്‍ മുന്‍പില്‍
രോഷാകുലനാം മലയാളീ...
വിനയാന്വിതനായ് ഊഴോം കാത്ത്
ബിവറേജസ്സിന്‍ തിരുനടയില്‍...
ന്യൂ ഇയര്‍ വില്‍പന റെക്കോര്‍ഡാക്കാന്‍
മത്സരിക്കും മലയാളീ...
നിന്നെക്കാണാനല്ലോ വരുന്നൂ
ഗോഡ്സ് ഓണ്‍ കണ്‍ട്രിയില്‍ സായ്പന്‍മാര്‍...
ശരണ്യ.എസ്
പത്താം തരം. സി