ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാലയ ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 5 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('== വിദ്യാലയ ഗാനം == വാഴ്ക വാഴ്ക നാൾക്കുനാൾ<br> വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയ ഗാനം

വാഴ്ക വാഴ്ക നാൾക്കുനാൾ
വാഴ്ക വാഴ്ക മേൽക്കുമേൽ
തീരദേശ തിലകമായ്
സെന്റ് ഫിലോമിനാസ്

കനോസ്സായിലെ വിശുദ്ധ മാഗ്ദലിന്റെ
പുണ്യപാതപിന്തുടർന്ന്
ഉയിരെടുത്ത ധന്യ വിദ്യാപീഠമേ (വാഴ്ക വാഴ്ക)

ബുദ്ധിയും വിശുദ്ധിയും സ്നേഹവും വിനയവും
നിത്യവും നീ ഏകണെ
വിദ്യതൻ നിറതാലത്തിൽ
ത്യാഗവും ധൈര്യവും ധർമ്മവും നീതിയും
കെടാവിളക്കായി തെളിയണം
ജീവിതത്തിൽ പാതയിൽ (വാഴ്ക വാഴ്ക)

സോദരരിൽ ഈശ്വരന്റെ
ദിവ്യ ഛായ കാണുവാൻ
എന്നുള്ളിൽ നിരന്തരം
വെളിച്ചമായ് നീ മാറണം
നന്മയായ് ഭവിക്കണം നൽഫലങ്ങൾ ഏകണം
തിന്മയെ വെടിയണം വിദ്വേഷഭാവം മാറ്റണം (വാഴ്ക വാഴ്ക)

രചന : വിൽസി ടീച്ചർ 
സംഗീതം : ഷീബ ബാബു ടീച്ചർ