എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29001sghs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ :  -അനിൽ എം ജോർജ് 

ഈ സ്ക്കൂളിൽ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിച്ചുവരുന്നു. നാച്ചുറൽ സയൻസ് അദ്ധ്യാപകൻ അനിൽ എം ജോർജ് ആണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2017 - 18 വർഷത്തിൽ മലയോര മേഖലയായ മൂന്നാർ ,കൊടൈക്കനാൽ , രാമക്കൽ മേട് എന്നിവിടങ്ങളും വയനാ‍ട്, ഊട്ടിയും സന്ദർശിച്ചു. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ പ്രകൃതി മനോഹരകേന്ദ്രങ്ങളായ തട്ടേക്കാട്, ഭൂതത്താൻകെട്ട്, ഇഞ്ചത്തൊട്ടി, ഓടക്കാലി, മംഗള വനം തുങ്ങിയ സ്ഥലങ്ങളാണ് പഠനയാത്രയ്ക്കായി സാധാരണ തെരഞ്ഞെടുക്കുന്നത്. യാത്രാസമയം കുറയ്ക്കുന്നതിനും പ്രകൃതിയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനും ഇത് സഹായിക്കുന്നു. യാത്രകളോടനുബന്ധിച്ച യാത്രാവിവരണ രചനാമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.