എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

29001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്29001
യൂണിറ്റ് നമ്പർLK/2018/29001
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ലീഡർഅഫ്സൽ സിദ്ധിഖ്
ഡെപ്യൂട്ടി ലീഡർജോണറ്റ് ജോയ്‌
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി സലോമി ടി ജെ.
ഗണിതാദ്ധ്യാപിക
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി ബെർലിമോൾ ജോസ് .
ഗണിതാദ്ധ്യാപിക
അവസാനം തിരുത്തിയത്
10-09-201829001sghs


വിവര സാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്‌വെയർ, ഇലക്ടോണിക്സ്, ആനിമേഷൻ, സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.33 കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തി‌ര‍‍‌‍‌ഞ്ഞെടുത്തു.അതിൽ നാല് കുട്ടികൾ സ്കൂൾ മാറി പോയതിനാൽ ഇപ്പോൾ 29 കുട്ടികളുമായി യൂണിറ്റിന്റെ പ്രവർത്തനം സജീവമായി തുടർന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും സ്റ്റോറിബോർഡ് തയ്യാറാക്കുകയും ചെയ്തു. അതിനുശേഷം കുട്ടികളെ സോഫ്റ്റ്‌വെയർ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു .

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം

കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ ഇലക്ടോണിക്സ്, എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കലയന്താനി ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു..

ആപ് ഇൻവെന്റർ പരിശീലനം ക്രിസ്മസ് അവധിക്കാല കുട്ടിക്കൂട്ടം ക്യാമ്പ്

ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ക്രിസ്മസ് അവധിക്കാല പരിശീലന ക്യാമ്പ് കുട്ടികൾക്ക് ഏറെ താല്പര്യം ഉണർത്തുന്നതായിരുന്നു.കുട്ടികൾ അതീവ താല്പര്യത്തോടെ കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോണുകളിൽ വ്യത്യസ്തമായ ആപ്പുകൾ നിർമ്മിക്കാൻ കഴിഞ്ഞു. അമേരിക്കയിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയാണ് ഈ ആപ്പുകൾ നിർമ്മിക്കുന്നതിന് സഹകരിക്കുന്നത് എന്ന അറിവ് കുട്ടികളെ ഏറെ ആഹ്ലാദഭരിതരാക്കി..

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

കലയന്താനി ഹൈസ്ക്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2018 മാർച്ച് 3 ന് രാവിലെ 10 നും 12 നും ഇടയിൽ നടത്തി. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.40 കുട്ടികൾ പരീക്ഷ എഴുതിയതിൽ 33 കുട്ടികൾ വിജയിച്ചു.4 കുട്ടികൾ സ്കൂൾ മാറി പോയതിനാൽ ഇപ്പോൾ 29 അംഗങ്ങൾ ആണ് ഉള്ളത്.

ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്‌സ്

അബിൻഷാ ഇബ്രാഹിം അഭിരാം പി ആർ ജോണറ്റ് ജോയ് അലൻ ബിനോയി അലക്സ് ബിനോയി സച്ചിൻ സിൽജോ
അൻസൽ സുബൈർ അതുൽ രവി അഭിരാം പി ആർ അഫ്‌സൽ യൂസഫ് അലൻ എ പി അഫ്സൽ സിദ്ധീഖ്
അഭയ ബിജു ക്രിസ്റ്റി തോമസ് ജുബിമോൾ ബിജു റോസ്‌മേരി ഗണപതി ശ്രുതിമോൾ ബിനോയി ആദിത്യ സുനിൽ
അലീന കെ ജെ ജീന ജോസ് ജോഷ്‌മി ജോൺ വിസ്‌മയ കെ ശ്രുതി ബാബു ഡോണ സിബി
അസ്‌ന മൊയ്‌ദീൻ അഞ്ജലി കൃഷ്ണ മീനു സതീഷ് സ്വപ്ന എം സി അബില അൻസലം

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2018-19

ചെയർമാൻ - ശ്രീ സിജോ കുറ്റിയാനിമറ്റത്തിൽ (പി.റ്റി.എ. പ്രസിഡന്റ്)

കൺവീനർ - ശ്രീ ജോഷി മാത്യു (ഹെഡ് മാസ്റ്റർ )

വൈസ് ചെയർമാൻ - ശ്രീമതി സോഫിയ ജോസ് (എം. പി.റ്റി.എ. പ്രസിഡന്റ്)

ജോയിന്റ് കൺവീനർമാർ - ശ്രീമതി സലോമി ടി ജെ ( കൈറ്റ് മിസ്ട്രസ്), ശ്രീമതി ബെർളി മോൾ ജോസ്.(കൈറ്റ് മിസ്ട്രസ്)

സാങ്കേതിക ഉപദേഷ്ടാവ് - ശ്രീ അനിൽ എം ജോർജ് (എസ്. ഐ. റ്റി. സി.)

വിദ്യാത്ഥി പ്രതിനിധികൾ - അഫ്‌സൽ യൂസഫ് (ലിറ്റിൽ കൈറ്റ്സ് ലീഡർ), ജോണറ്റ് ജോയി (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ)


ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഫണ്ട്

കൈറ്റിൽ നിന്നും ഈ സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി 5000 രൂപാ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഐ.ടി. അഡ്വൈസറി കൗൺസിലിന്റെ അക്കൗണ്ടിലൂടെയാണ് ഈ തുക കൈകാര്യം ചെയ്യുന്നത്. അനുവദിച്ച തുകയിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾക്കായി പണം ചെലവഴിച്ചിട്ടുണ്ട്.

  • ക്ലബ്ബിന്റെ ബോർഡ്
  • രജിസ്റ്ററുകൾ,
  • കുട്ടികളുടെ ഐ ഡി കാർഡ്,
  • ഏകദിന ക്യാമ്പ്

ഹൈടെക് ക്ലാസ്സ്മുറി പരിപാലന പരിശീലനം

ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ എട്ട്, ഒൻപത്,പത്ത് ക്സാസ്സുകളിലെ കുട്ടികൾക്കായി ഹൈടെക് ക്ലാസ്സ്മുറി പരിപാലന ക്ലാസ്സ് നടത്തി. SITC ശ്രീ അനിൽ എം ജോർജ്,കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി സലോമി ടി ജെ, ശ്രീമതി ബെർലിമോൾ ജോസ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. താഴെ പറയുന്ന കാര്യങ്ങളിലാണ് പരിശീലനം നൽകിയത്

  • ലാപ്‌ടോപ്പ് കണക്ടുചെയ്യൽ
  • പ്രോജക്ടറിന്റെ ഡിസ്‌പ്ലെ സെറ്റ്ചെയ്യൽ
  • ഡിസ്‌പ്ലെ ലഭിക്കാതെ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ

ഐ. ടി. ക്വിസ് മത്സരം

ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി വരുന്നു .ഇതിന്റെ ഫലമായി സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .

ആദ്യഘട്ട പരിശീലനം

  • ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു.
  • ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക.

പ്രവർത്തനക്രമം

  • കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും സ്റ്റോറിബോർഡ് തയ്യാറാക്കുകയും ചെയ്തു.

മൊഡ്യൂൾ I

താഴെ പറയുന്നവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്.

1. കുട്ടികളെ സോഫ്റ്റ്‌വെയർ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു

2. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിച്ചത്

3. ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിച്ചു

4. അനിമേഷൻസിനിമകൾ പരിചയപ്പെടുത്തുക

5. കഥകണ്ടെത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക.

മൊഡ്യൂൾ II

    • TupiTube ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു
    • ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു.

മൊഡ്യൂൾ III

  • പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നത്‌
  • റൊട്ടേഷൻ ട്വീനിംങ്

മൊഡ്യൂൾ IV

  • ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കുക

മൊഡ്യൂൾ V

  • ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരക്കാൻ പരിശീലിക്കുക

ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് 04/08/2019 ശനിയാഴ്ച നടന്നു. 

പ്രവർത്തനക്രമം

  • 9 മണിക്ക് ക്യാമ്പ് രജിസ്ട്രേഷൻ

ക്യാമ്പ് പ്രവർത്തനങ്ങൾ

  • വീഡിയോ എഡിറ്റിംഗ്
  • സൗണ്ട് റെക്കോർഡിംഗ്*
  • വീഡിയോയിൽ ശബ്ദം ചേർക്കൽ
  • ടൈറ്റിലുകൾ ഉൾപ്പെടുത്തൽ

പരിശീലകർ

1. ശ്രീ അനിൽ എം ജോർജ് (സ്ക്കൂൾ ഐ.ടി. കോർഡിനേറ്റർ)

2. ശ്രീമതി സലോമി ടി.ജെ (കൈറ്റ് മിസ്ട്രസ് )

3. ശ്രീമതി ബെർലിമോൾ ജോസ് (കൈറ്റ് മിസ്ട്രസ് )


കൈറ്റ് മാസ്റ്റർ ട്രെയ്‌നർ സ്മിത ടീച്ചർ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിലെ പ്രകടനത്തിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിൽ ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി റോസ്‌മേരി ഗണപതി, അസ്‌ന മൊയ്‌ദീൻ, അഫ്സൽ യൂസഫ് എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികൾ നിർമ്മിച്ച ലഘു അനിമേഷൻ സിനിമകളുടെ പ്രദർശനം നടത്തി 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.