ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ഗ്രന്ഥശാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗ്രന്ഥശാല 2018-19 ലെ പ്രവർത്തനങ്ങൾ
ഗ്രന്ഥശാലയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്. എടുത്ത് പറയാവുന്ന ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രവർത്തനമാണ് ഇ-ബുക്കുകളുടെ ശേഖരണം. ലോകപ്രശസ്തമായ ഇ. പുസ്തകങ്ങൾ വായിക്കുവാൻ താഴെ ബ്ലോഗ് പേജിലേയ്ക്കുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക. ഡൗൺലോഡ് ചെയ്യാനും കഴിയും.
ഈ-ബുക്കുകൾ - ബ്ലോഗ് പേജിലേയ്ക്ക് ലിങ്ക്
വായനാദിനാചരണം
ഗ്രന്ഥശാലയുടെ ഈ വർഷത്തെ ആദ്യത്തെ പ്രവർത്തനം ജൂൺ 19 വായനദിനാചരണം ആയിരുന്നു. അതുമായി ബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങളാണ് ഗ്രന്ഥശാല നടത്തിയിട്ടുള്ളത്. വായനദിനാചരണത്തിന്റെ ഭാഗമായി ആദ്യമായി ചെയ്ത പ്രവർത്തനം സ്കൂൾ ലൈബ്രറി ഒരാഴ്ചത്തേക്ക് കുട്ടികൾക്കായി തുറന്നുകൊടുക്കുകയായിരുന്നു. അതായത് വായനാവാരമായി ഇത് ആഘോഷിക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രകാരം നിശ്ചിത സമയങ്ങളിൽ സ്കൂൾ ലൈബ്രറി തുറന്നുകൊടുക്കുകയും, അധ്യാപകരുടെ നേതൃത്വത്തിൽ ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്തു. അതോടൊപ്പം ചില മത്സരങ്ങൾ നടത്തുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ടിരുന്ന നിശ്ചിത പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുകയും ആസ്വാദനക്കുറിപ്പ് തയ്യാർ തയ്യാറാക്കുകയും ചെയ്തു .
ഡിജിറ്റൽ മാഗസിൻ
ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. വിദ്യാരംഗം ക്ലബ്ബുമായി ചേർന്നുകൊണ്ട് അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ മാഗസിൻ പ്രിൻറ് ചെയ്ത് പുസ്തകരൂപത്തിലാക്കുകയും, ബൈൻഡ് ചെയ്ത് കുട്ടികൾക്ക് വായിക്കുവാൻ പാകത്തിൽ ലൈബ്രറിയിൽ സൂക്ഷിക്കുന്നതുമായിരിക്കും. നിരവധി സൃഷ്ടികൾ ഇപ്പോൾത്തന്നെ ലഭിച്ചുകഴിഞ്ഞു . എഴുതിയ കുട്ടികളുടെ ഫോട്ടോയും ചിത്രീകരണങ്ങളും ഉൾപ്പെടെ ആയിരിക്കും ഇങ്ങനെ മാഗസിൻ പ്രിന്റ്ചെയ്തു പ്രസിദ്ധീകരിക്കുന്നത്.
ആസ്വാദനക്കുറിപ്പ്
വ
കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ
ല
ക്ലാസ് ലൈബ്രറി
ല